Month: March 2023
-
Kerala
രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്; പരസ്യപ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് സുധാകരന്‍
തിരുവനന്തരപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ എം.കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന്‍ പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് കെപിസിസി പ്രസിഡന്റ് രാഘവന് അയച്ചു. കത്ത് ഉടന്‍ രാഘവന് ലഭിക്കും. എന്നാല്‍ തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെപിസിസി മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കെ സുധാകരന്റെ മുരളീധരനുള്ള കത്ത്
Read More » -
Crime
പോലീസ് വാഹനത്തില്‍നിന്ന് ചാടി തലയിടിച്ചു വീണു; ചികിത്സയിലായിരുന്ന പ്രതി മരിച്ചു
തൃശ്ശൂര്‍: പോലീസ് വാഹനത്തില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(32)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കസ്റ്റഡിയിലായിരുന്ന സനു സോണി പോലീസ് വാഹനത്തില്‍നിന്ന് ചാടിയത്. മൂന്നുദിവസം മുന്‍പായിരുന്നു സംഭവം. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മരിച്ചത്. ലഹരിക്കടിപ്പെട്ട് യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനു സോണിയെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ തിരുവനന്തപുരത്ത് കൊലക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Read More » -
Kerala
പാലാ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഇന്ന് 11ന് ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്; കാര്‍മല്‍ ജങ്ഷനില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി
കോട്ടയം: പാലാ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഇന്നു രാവിലെ 11ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്. പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ബോംബ് വയ്ക്കുമെന്നാണു ഭീഷണി. ഭീഷണി സന്ദേശം ഉള്‍പ്പെടുന്ന രണ്ടു കത്തുകളാണു കണ്ടെത്തിയത്. കത്തുകള്‍ക്കു പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണു സംശയം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു പാലായില്‍ രാവിലെ 11നു സ്വീകരണം നല്‍കാനിരിക്കെയാണു ഭീഷണിക്കത്ത് ലഭിച്ചത്. എം.വി.ഗോവിന്ദനെയും പാലാ മുനിസിപ്പല്‍ ചെയര്‍മാനെയും 25 കൗണ്‍സിലര്‍മാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. ‘സിറ്റിസണ്‍സ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം, പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാലാ-തൊടുപുഴ റോഡില്‍ കാര്‍മല്‍ ജങ്ഷന് സമീപമാണ് റോഡരികില്‍ ഉപേക്ഷച്ചനിലയില്‍ കണ്ടെത്തിയത്. ക്വാറികളിലും കിണറുകളിലും ഉപയോഗിക്കുന്നതരം 108 ഡിറ്റനേറ്റര്‍, 35 വയര്‍, പശ എന്നിവയാണ് കണ്ടെത്തിയത്. റോഡ്…
Read More » -
Crime
എംഡിഎംഎയുമായി സിനിമാ നടന്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് ബംഗളൂരുവില്‍നിന്ന്
കൊച്ചി: എംഡിഎംഎയുമായി ചലച്ചിത്രതാരം അറസ്റ്റില്‍. നടന്‍ നിധിന്‍ ജോസ് ആണ് അസ്റ്റിലായത്. ഇയാള്‍ക്കൊപ്പം എറണാകുളത്ത് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘത്തിലെ തലവന്‍ ആശാന്‍ സാബു എന്ന് അറിയപ്പെടുന്ന ഞാറക്കല്‍ സ്വദേശി ശ്യാംകുമാറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇരുവരുടെയും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിധിന്റെ പക്കല്‍ നിന്നും 5.2 ?ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളെ സിനിമലോകത്ത് ‘ചാര്‍ളി’ എന്നാണ് അറിയപ്പെടുന്നത്. വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്നുകടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആശാന്‍ സാബു. ഇയാളുടെ സംഘത്തില്‍പ്പെട്ട പത്തോളം പേരെ ഒരുമാസത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ചലച്ചിത്രതാരത്തെ കൂട്ടുപിടിച്ചാണ് ഇയാള്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പന വ്യാപിപ്പിച്ചതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയാണ് വില്‍പ്പന. വ്യാഴാഴ്ച രാത്രി കളമശേരിയിലെ വാടകവീട്ടില്‍ നിന്നാണ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന്…
Read More » -
NEWS
കുരിശില്‍ തറയ്ക്കാതെ വിടില്ലെന്ന് കുഞ്ഞാടുകള്‍; ‘സ്വയംപ്രഖ്യാപിത ക്രിസ്തു’ പോലീസ് സ്റ്റേഷനില്‍ അഭയംതേടി
നെയ്റോബി: യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച കെനിയക്കാരന്‍ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതോടെയാണ് ഇയാള്‍ രക്ഷതേടി പോലീസ് സ്റ്റേഷനിലെത്തിയത്. കെനിയക്കാരനായ എലിയു സിമിയുവാണ് താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് എലിയു സിമിയു പുറത്തിറങ്ങുന്നതും. എന്നാല്‍, യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍ ഒരുങ്ങിയതോടെ പണി പാളി. എലിയു ശരിക്കും യേശു തന്നെയാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനാല്‍ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ തന്റെ ജീവന്‍ ഭീഷണി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.
Read More » -
Kerala
മന്ത്രി റിയാസിന്റെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചായത്തംഗം
തിരുവനന്തപുരം: മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എഎസ് ഷീജ ആണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശം പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിലേക്കാണ് എല്ലാവരോടും നിര്‍ബന്ധമായി എത്താന്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മന്ത്രി ജിആര്‍ അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ് നടക്കുന്നത്. എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. ”പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആര്‍.അനില്‍ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്‌ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള…
Read More » -
Crime
ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കുനേരേ അതിക്രമം; പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ജപ്പാനില്‍ നിന്നെത്തിയ വനിതയെ ഹോളി ആഘോഷത്തിന്റെ പേരില്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലാണ് ജപ്പാനീസ് വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൂന്നു പേരും പഹര്‍ഗഞ്ച് പ്രദേശവാസികളാണ്. അപമാനിക്കപ്പെട്ട ജപ്പാന്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യ വിട്ട ഇവര്‍ നിലവില്‍ ബംഗ്ലദേശിലാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി. ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു ആണ്‍കുട്ടി യുവതിയുടെ തലയിലേക്കു മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതും കാണാം.…
Read More » -
India
ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരുടെ സന്ദര്‍ശനത്തിനിടെ ആക്രമണം; ഒരിഞ്ച് പിന്നോട്ടില്ലെന്ന് എളമരം, അപലപിച്ച് പിണറായി
അഗര്‍ത്തല: ത്രിപുര സന്ദര്‍ശനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കേരളത്തില്‍നിന്നുള്ള രാജ്യസഭാ എംപി എളമരം കരീം രംഗത്ത്. ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു. സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകള്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമിക്കുകയായിരുന്നു. ത്രിപുരയില്‍ ക്രമസമാധാനംപാടെ തകര്‍ന്ന അവസ്ഥയാണു നിലനില്‍ക്കുന്നത്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നതു ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും എളമരം കരിം വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ”നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ഞങ്ങള്‍ ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകള്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഞാനും പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുല്‍…
Read More » -
Kerala
സഭാ തര്‍ക്കം പരിഹരിക്കാന്‍ ബില്‍; ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി നിയമ വകുപ്പും അഡ്വക്കറ്റ് ജനറലും പരിശോധിച്ച ശേഷമാകും ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരിക. എല്ലാ വിഭാഗത്തിനും ആരാധനയ്ക്ക് അവസരം നല്‍കുന്ന കരടു ബില്ലിനുള്ള നിര്‍ദേശമാണു നിയമമന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിച്ചത്. ഹിതപരിശോധനയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന സഭയ്ക്കു ഇടവകകളില്‍ വികാരിയെ നിശ്ചയിക്കാന്‍ അനുമതി നല്‍കണമെന്നു നിര്‍ദേശം ഉണ്ടെങ്കിലും അതു ബില്ലില്‍ ഉള്‍പ്പെടുത്തുമോ എന്നു വ്യക്തമല്ല. സുപ്രീംകോടതി അംഗീകരിച്ച പള്ളികളുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്താതെയാണു ഹിത പരിശോധന ആലോചിക്കുന്നത്. വികാരിയെ തീരുമാനിക്കാന്‍ അവകാശം ഉള്ളവര്‍ക്കു മാത്രമല്ല, മറു വിഭാഗത്തിനും തങ്ങളുടെ വൈദികരെ ഉപയോഗിച്ചു കുര്‍ബാനയും സംസ്‌കാര ശുശ്രൂഷയും മറ്റും നടത്തുന്നതിനു പ്രത്യേക സമയക്രമം അനുവദിക്കാനും നിര്‍ദേശം ഉണ്ട്. ബില്‍…
Read More »
