KeralaNEWS

അഭിപ്രായം വിലക്കിയുള്ള കത്ത് കിട്ടിയില്ല; പാര്‍ട്ടി വേദി എവിടെ? കെ. മുരളീധരന്‍

കോഴിക്കോട്: നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കിയുള്ള കെപിസിസിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ അഭിപ്രായം പറയേണ്ടി വരും. സേവനം ആവശ്യമില്ലെന്നു പാര്‍ട്ടി പറഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്താമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

അഭിപ്രായം പറയാനുള്ള പാര്‍ട്ടി വേദി എവിടെയാണു നിലവിലുള്ളത്? രാഷ്ട്രീയകാര്യ സമിതിയുടെ കാര്യം പറഞ്ഞതും എക്‌സിക്യൂട്ടീവ് വിളിക്കണമെന്നു പറഞ്ഞതുമൊക്കെ പാര്‍ട്ടി വേദിക്കായാണ്. അതില്‍ എന്താണു തെറ്റെന്നു മനസ്സിലായില്ല. കത്തു കിട്ടിയാലേ പ്രതികരിക്കാനാകൂ. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നു കെപിസിസിയുടെ വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സ്വപ്നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മാനനഷ്ടത്തിനു കേസ് കൊടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ പിള്ളമാരില്ല. തിരുവിതാംകൂറില്‍നിന്ന് വന്നവരാകാമെന്നും ഈ പിള്ള അത്ര നല്ലതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: