NEWSPravasi

സൗദിയിലും വിസാ സംവിധാനത്തില്‍ മാറ്റം വരുന്നു

റിയാദ്: വിദേശ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ ഇനി അധികം ആവശ്യമില്ലെന്ന് സൗദി അറേബ്യ. റിക്രൂട്ടിങ് കുറയ്ക്കാനുള്ള ആലോചനയിലാണ് രാജ്യത്തെ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം. ഇതിനായി വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കാനും ഉയർന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഊന്നൽ നൽകാനും ശ്രമിച്ചാണ് വിസാ സംവിധാനം പരിഷ്കരിക്കുന്നത്. ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ തൊഴിലാളികളുടെ നൈപുണ്യങ്ങൾ തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് സംവിധാനം പരിഷ്കരിക്കാനുള്ള മൂന്ന് മോഡലുകൾ അടങ്ങിയ നിർദേശം ഉയർത്തുവന്നിട്ടുണ്ട്. നിർദ്ദിഷ്ട മാതൃകൾക്കുള്ള ശിപാർശകൾ, സമാനമായ സന്ദർഭങ്ങളിലെ അന്താരാഷ്ട്ര താരതമ്യങ്ങൾ, നിലവിലെ സാഹചര്യത്തിന്റ വിശകലനം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു.

Back to top button
error: