മുണ്ടക്കയം: മഴയില്ലാത്ത നേരത്തെത്തിയ ഇടിമിന്നൽ കവർന്നത് രണ്ടു ജീവൻ.തടത്തേൽ സുനിലും സഹോദരീ ഭർത്താവ് രമേശുമാണ് മരിച്ചത്കഴിഞ്ഞ വർഷം ഇതേ സ്ഥലത്തുണ്ടായ ഇടിമിന്നലിൽ തെങ്ങ് കരിഞ്ഞിരുന്നു.ഒരു കൊക്കോ മരവും ഉണങ്ങി.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം.മുണ്ടക്കയം കപ്പിലാമൂട്ടിലായിരുന്നു സംഭവം.4 മണി മുതൽ മഴയ്ക്ക് സാധ്യതയുള്ള അന്തരീക്ഷമായിരുന്നു.എന്നാൽ പിന്നീട് വെയിൽ തെളിയുകയും ചെയ്തിരുന്നു.പിന്നാലെയാണ് ഇടിമിന്നൽ ഉണ്ടായത്.സ്ഥലം അളക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സുനിലും രമേശും.
ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.