കൊച്ചി:ജില്ലാ കളക്ടറുടെ വാഹനത്തിന് തടസ്സം സൃഷ്ടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ആർടിഒ.കാര്‍ ഓടിച്ചിരുന്ന കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സീപോര്‍ട്ട്-എയര്‍പോര്‍ട് ട് റോഡില്‍ കളക്ടറേറ്റ് സിഗ്നല്‍ ജങ്ഷനു സമീപമായിരുന്നു സംഭവം.കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ കാര്‍ കളക്ടറേറ്റ് സിഗ്നല്‍ ജങ്ഷന് വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവില്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്നു .ഈ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ സിഗ്നല്‍ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന് എതിരേ വന്നു.കളക്ടറുടെ ഡ്രൈവര്‍ ഹോണടിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വാഹനം കടന്നുപോകാന്‍ വഴിനല്കാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു.
ഇതോടെ കളക്ടര്‍ നടുറോഡില്‍ കുരുങ്ങി.കളക്ടറേറ്റില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ആര്.ടി.ഒ. വാഹന നമ്പര്‍ തപ്പി ഡ്രൈവറെ പിടികൂടുകയായിരുന്നു.