IndiaNEWS

കനത്ത മഴ;ആന്ധ്രാപ്രദേശിൽ വ്യാപക കൃഷി നാശം

വിജയവാഡ:കനത്ത വേനൽ മഴയെ തുടർന്ന് ആന്ധ്രാപ്രദേശിൽ വ്യാപക കൃഷി നാശം.കഴിഞ്ഞ ഒരാഴ്ചയായി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
ആന്ധ്രാപ്രദേശിൽ മാത്രം മൂന്നു ലക്ഷം ഏക്കറിൽ കൃഷിനാശമുണ്ടായതായാണ് റിപ്പോർട്ട്.വിളവെടുപ്പിന് പാകമായ വിളകളാണ് നശിച്ചത്. അടുത്ത രണ്ടാഴ്ചക്കകം വിളവെടുക്കേണ്ടവയായിരുന്നു ഇവ. തീരദേശ ജില്ലയായ രായലസീമയിലാണ് മഴ കൂടുതൽ നാശംവിതച്ചത്. കുർനൂൽ, എൻ.ടി.ആർ, പാർവതിപുരം മന്യം എന്നിവിടങ്ങളിൽ ചോളവും വാഴകൃഷിയും മഴയിൽ നശിച്ചു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് ഉൾപ്പടെയുള്ള നിരവധി മരങ്ങളും കടപുഴകി.പ്രകാശം ജില്ലയിലെ മണ്ഡലിൽ ഉഴുന്ന്, പരുത്തി കൃഷിയും നശിച്ചു. കഡപ്പ ജില്ലയിലെ കർഷകർക്ക് പച്ചക്കറി കൃഷിയിലെ നാശനഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്.
റമദാൻ സീസണും ഈസ്റ്ററും വിഷുവുമൊക്കെ ആസന്നമായതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയായിരിക്കും ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക. 

Back to top button
error: