KeralaNEWS

മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്കൂൾ  ബോർഡുകൾക്ക് നിരോധനം

തിരുവനന്തപുരം:കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി.

മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ഇത്തരം  ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി  കണ്ടെത്തിയതിനെ തുടർന്നാണ്. തീരുമാനം.

ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്ക് ഇന്നലെ മുതൽ നൽകിത്തുടങ്ങി.

Back to top button
error: