
തലയോലപ്പറമ്പ്: അധ്യാപകനും ഹെവിവെയ്റ്റ് ഗുസ്തി ചാമ്പ്യനും കഥകളി ആട്ടക്കഥ രചയിതാവുമായിരുന്ന ഫയല്‍ഫാന്‍ രാഘവന് നായര്‍ തലമുറകള്‍ക്ക് ദിശാബോധം നല്കുന്നതില് വഹിച്ച പങ്ക് വലുതാണന്ന് വൈക്കം ഡിവൈ.എസ്പി: സിബിച്ചന് ജോസഫ്.
ഫയല്വാന് രാഘവന് നായര്‍ അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബോയ്സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവന് നായര്‍ ഫൗണ്ടേഷന് ചെയര്മാന് റിട്ട. സുബേദാര്‍ ചക്രപാണി കേശവന് അധ്യക്ഷത വഹിച്ചു. ഫയല്വാന് രാഘവന് നായരുടെ സഹോദര പുത്രന് പ്രവീണ്‍ ഭാസ്ക്കര്‍, ഏക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.എം. മജു, ജാന്‍സി മാത്യു, മാധ്യമ പ്രവര്ത്തകന് സണ്ണി ചെറിയാന്, പ്രഫ. സി.എം. കുസുമന്‍, പി. ശശിധരന്, എം.വി മനോജ്, വിനു ഡി നമ്പൂതിരി, രാധാമണിയമ്മ ഭാസ്ക്കരന്‍ നായര്‍, ലേഖ അശോകന്, മിനി മനയ്ക്കല്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കലാമണ്ഡലം വൈക്കം പുരുഷോത്തമന് നായര്‍, ആര്.ഏല്.വി പള്ളിപ്പുറം സുനില്‍, കുര്യന് തലയോലപ്പറമ്പ്, സദാനന്ദന് എന്നിവര്‍ ഫയല്വാന് രാഘവന് നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.