തിരുവനന്തരപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ എം.കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന്‍ പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് കെപിസിസി പ്രസിഡന്റ് രാഘവന് അയച്ചു. കത്ത് ഉടന്‍ രാഘവന് ലഭിക്കും. എന്നാല്‍ തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെപിസിസി മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കെ സുധാകരന്റെ മുരളീധരനുള്ള കത്ത്