IndiaNEWS

പോലീസ് ഉദ്യോഗസ്ഥനെയും ബോണറ്റിലിരുത്തി കാർ പാഞ്ഞത് ഒരു കിലോമീറ്റർ; ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ ​​​ഡ്രൈവറെ നാട്ടുകാർ കീഴടക്കി

മുംബൈ: മഹാരാഷ്ട്രയിൽ പോലീസ് ഉദ്യോഗസ്ഥനെയും ബോണറ്റിലിരുത്തി കാർ പാഞ്ഞത് ഒരു കിലോമീറ്റർ; ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ ​​​ഡ്രൈവറെ നാട്ടുകാർ കീഴടക്കി പോലീസിനു ​കൈമാറി. ട്രാഫിക് ഡ്യൂട്ടിക്കിടെ, കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസുകാരനെയും കൊണ്ട് കാർ ഒരു കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത ഡ്രൈവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.

പാൽഘർ വസായിലെ തിരക്കുള്ള ജംഗ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനാണ് ദുരനുഭവം ഉണ്ടായത്. ട്രാഫിക് സിഗ്നൽ തെറ്റിച്ച് ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാർ മുന്നോട്ടുപോകുന്നത് ശ്രദ്ധിച്ച കോൺസ്റ്റബിൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താൻ തയ്യാറാവാതിരുന്ന ഡ്രൈവർ അതിവേഗത്തിൽ വാഹനം മുന്നോട്ടെടുത്തു. അതിനിടെ വാഹനത്തിന്റെ മുന്നിൽ അകപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസ് ഉദ്യോഗസ്ഥനുമായി കാർ ഒരു കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്.
പരിക്കേറ്റ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗത കുരുക്കിൽ അകപ്പെട്ട സമയത്ത് കാറിന്റെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ഡ്രൈവ് ലൈസൻസ് പോലും കൈയിൽ ഇല്ലാതിരുന്ന 19 വയസുകാരനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: