Month: February 2023
-
Crime
കാമുകനുമായി ലൈംഗികമായി ബന്ധപ്പെടുന്നത് കണ്ടു; 12 വയസുകാരനായ സഹോദരനെ അരിവാൾ കൊണ്ട് വെട്ടിക്കൊന്ന് സഹോദരി
ലക്‌നൗ: കാമുകനുമായി ലൈംഗികമായി ബന്ധപ്പെടുന്നത് കണ്ട 12 വയസുകാരനായ സഹോദരനെ അരിവാൾ കൊണ്ട് വെട്ടിക്കൊന്ന് സഹോദരി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. കാമുകനൊപ്പം 18വയസുള്ള സഹോദരി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് 12 വയസകാരനായ സഹോദരൻ കൈയോടെ പിടിച്ചു. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. അരിവാള്‍ കൊണ്ട് വെട്ടിയാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരിയും കാമുകനും ചേര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരിയെയും കാമുകനെയും ഒരുമിച്ച് കണ്ടത് 12കാരന്‍ ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടില്‍ പറയുമെന്ന് പറഞ്ഞതാണ് 12കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. നാട്ടുകാരാണ് 12കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 18കാരിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കാമുകനെ വിളിപ്പിച്ചും ചോദ്യം ചെയ്തു. സംഭവം നടന്ന സമയത്ത് ലക്‌നൗവില്‍ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് കാമുകന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍…
Read More » -
Kerala
പെരിന്തൽമണ്ണ വോട്ട് പെട്ടി വിവാദം: അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, നാലാഴ്ചയ്ക്കകം തെര. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണം
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ കാണാതായത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ബാലറ്റുപെട്ടികളുടെ പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്ത നിലയിലായിരുന്നു. ഇത് തുറക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പെട്ടികള്‍ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുറന്ന കോടതിക്കുള്ളില്‍ വെച്ച് പെട്ടികള്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലറ്റ് പെട്ടികള്‍ അടുത്ത വ്യാഴാഴ്ചയാണ് ബാലറ്റ് പെട്ടി കോടതിയില്‍ തുറന്നു പരിശോധിക്കുക. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതി ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
Read More » -
India
400 വർഷത്തിനു ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം, നവരാത്രി ആഘോഷത്തിന് ഇനി ഉപയോഗിക്കുക പുതിയ രഥം
കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്‌മരഥം സമർപ്പിച്ചു. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിർമ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്‌മരഥം നിർമ്മിച്ചത്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചത്. പഴയതിന്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം. മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. കർണാടക രാഷ്‌ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായമ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് രഥമൊരുക്കിയത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായാണ് രഥം എത്തിച്ചത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിനോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കും. വർഷം തോറും നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത്.…
Read More » -
Kerala
വേനലിനു മുമ്പേ സംസ്ഥാനത്ത് കൊടും ചൂട്: തീപിടിത്തത്തിന് സാധ്യതയേറി, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വേനലിനു മുമ്പേ സംസ്ഥാനത്ത് ചൂട് വർധിച്ചതിനാൽ തീപിടിത്തത്തിന് സാധ്യതയേറിയെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ സംസ്ഥാനത്ത് ചൂടിന്‍റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് തീപിടത്തമായാലും ഉടന്‍ തന്നെ വിവരം അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിരക്ഷാ വകുപ്പിനെ 131 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം – മുഖ്യമന്ത്രി നിർദ്ദേശിച്ചു. അഗ്നിബാധയ്ക്ക് ഇടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് കത്തിക്കരുത്. വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കെട്ടിടങ്ങള്‍ക്ക് സമീപം തീ പടരാന്‍ സാധ്യതതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കുക. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ…
Read More » -
Kerala
കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം; അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തമുണ്ടായത് ആശങ്കയുണ്ടാക്കി. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ഞൂറ്റലധികം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെത്തുടർന്ന് തളിപ്പറമ്പ് -ശ്രീകണ്ഠപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്. രണ്ടു കിലോമീറ്ററിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാനായി എത്തി. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് പാഞ്ഞു. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടര്‍ന്നു. മറുവശത്തേക്കും തീയെത്തിയത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി. വീടുകള്‍ക്കു സമീപം വരെ തീയെത്തി. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാന്‍ രംഗത്തെത്തി. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയായിരുന്നു. അപകട സ്ഥലത്തിനു…
Read More » -
Kerala
സ്ത്രീകളുടെ ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അറസ്റ്റിലായ മൂന്നു യുവതികൾ റിമാൻഡിൽ
തലശ്ശേരിയിൽ മാല മോഷ്ടിച്ച കേസില്‍ പിടിയിലായ നാടോടി യുവതികൾ റിമാൻഡിൽ. തമിഴ്നാട് തൂത്തുക്കുടിയിലെ നിഷ (28), കാര്‍ത്ത്യായനി (38), പാര്‍വതി (28) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ജനുവരി മൂന്നിന് തലശ്ശേരി സംഗമം കവലയിൽനിന്ന് ഓട്ടോ യാത്രക്കിടെ പെരുന്താറ്റിൽ സ്വദേശിനി കമലയുടെ (70) എട്ട് പവൻ തൂക്കമുള്ള താലിമാല കവർന്ന കേസിലാണ് ഇവർ അറസ്റ്റിലായത്. അന്വേഷണച്ചുമതലയുള്ള തലശ്ശേരി പൊലീസിലെ അഡീഷനൽ എസ്.ഐ രൂപേഷാണ് നാട്ടുകാരുടെ സഹായത്തോടെ പയ്യന്നൂർ പെരളത്ത്നിന്ന് തിങ്കളാഴ്ച മൂവരെയും പിടികൂടിയത്. തിരക്കുള്ള ബസുകളിലും മറ്റും സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിക്ക് പുറമെ ന്യൂമാഹി, മട്ടന്നൂർ, പരിയാരം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. പയ്യന്നൂരിൽ ഭാര്യാ വീട്ടിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു എ.എസ്.ഐ രൂപേഷ്. കൈയിലുള്ള ഫോണിൽ സൂക്ഷിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ…
Read More » -
India
ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഇടപെടലെന്നു റിപ്പോർട്ട്, തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാൻ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി
ന്യൂഡല്‍ഹി: ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഇസ്രായേൽ ഇടപെടലുണ്ടായെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്താന്‍ ഇസ്രായേല്‍ കരാര്‍ സംഘം സോഫ്റ്റ്വേർ ഉപയോഗിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍. വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. വാണിജ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തി. ഇന്ത്യ അടക്കം 20 രാജ്യങ്ങളിലാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. മുന്‍ ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ തല്‍ ഹനാനാണ് ഇതിന് നേതൃത്വം നല്‍കിയത്. ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും ഫെയ്‌സ് ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചതായും ഗാർഡിയന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് സംഘത്തെ…
Read More » -
Kerala
പാലക്കാട് നിന്ന് കാണാതായ 17കാരന്‍ തൃശ്ശൂരിലെത്തി ജീവനൊടുക്കി, ആറുനില കെട്ടിടത്തിൽനിന്ന് ചാടിയതെന്ന് പോലീസ്
പാലക്കാട് നിന്ന് കാണാതായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ചമുതൽ അനസിനെ കാണാതായി എന്ന് ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തൃശ്ശൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഒരു കടയിൽ താൽക്കാലിക ജോലിചെയ്യുകയായിരുന്നു അനസ്. അങ്ങോട്ടു പോകുന്നു എന്നുപറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് അനസിനെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
Kerala
അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരേ കേസ്; വാഹനം പിടിച്ചെടുത്തു
കോഴിക്കോട്: മണാശേരിയില്‍ അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിനിയുടെ വാഹനം മുക്കം പോലീസ് പിടിച്ചെടുത്തു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് ലൈസന്‍സില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ മുക്കം പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തു. വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ലൈസന്‍സ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.44 ഓടെ മണാശേരി ജങ്ഷനിലായിരുന്നു സംഭവം. മുക്കത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്‌കൂട്ടര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാല്‍ വിദ്യാര്‍ഥിനികള്‍ തലനാഴിരയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നു വിദ്യാര്‍ഥിനികളാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരും ഹെല്‍മറ്റ് ധരിക്കുക പോലും ചെയ്തില്ല. ബാലന്‍സ് തെറ്റിയെങ്കിലും സ്‌കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍…
Read More »
