KeralaNEWS

പാലക്കാട് നിന്ന് കാണാതായ 17കാരന്‍ തൃശ്ശൂരിലെത്തി ജീവനൊടുക്കി, ആറുനില കെട്ടിടത്തിൽനിന്ന് ചാടിയതെന്ന് പോലീസ്

   പാലക്കാട് നിന്ന് കാണാതായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ചമുതൽ അനസിനെ കാണാതായി എന്ന് ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തൃശ്ശൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ഒരു കടയിൽ താൽക്കാലിക ജോലിചെയ്യുകയായിരുന്നു അനസ്. അങ്ങോട്ടു പോകുന്നു എന്നുപറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ്  അനസിനെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Back to top button
error: