Month: February 2023

  • Social Media

    നിരത്ത് കീഴടക്കി ‘സിംഹക്കൂട്ടം’; വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ്

    റോഡിലൂടെ തെരുവുനായ്ക്കള്‍ കൂട്ടമായി പോകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ തെരുവിലൂടെ സിംഹക്കൂട്ടം പോകുന്നു എന്ന് കേട്ടാല്‍ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ അത്തരമൊരു ദൃശ്യമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ സിംഹമുള്ളത് ഗുജറാത്തിലെ ഗിര്‍ വനത്തില്‍ മാത്രമാണ്. ഗിര്‍ വനത്തിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യം. Another day,Another pride…Walking on the streets of Gujarat pic.twitter.com/kEAxByqPUU — Susanta Nanda (@susantananda3) February 15, 2023 തെരുവു കീഴടങ്ങി സിംഹക്കൂട്ടം നടന്നുപോകുന്ന രാത്രി ദൃശ്യമാണ് വൈറലാകുന്നത്. പത്തോളം സിംഹങ്ങളാണ് തെരുവിലൂടെ നടന്നുനീങ്ങുന്നത്. ഈ സമയത്ത് ഒരു വാഹനം ലൈറ്റിട്ട് വരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹനത്തിന്റെ ശബ്ദം കേട്ട് സിംഹം പിന്‍വാങ്ങുന്നതാണ് വീഡിയോയുടെ അവസാനം.      

    Read More »
  • Kerala

    വിനോദയാത്രയ്ക്കെത്തിയ നാലു  സ്കൂൾ കുട്ടികൾ കാവേരി നദിയിൽ മുങ്ങിമരിച്ചു

    ചെന്നൈ: കരൂര്‍ ജില്ലയിലെ മായന്നൂരില്‍ വിനോദയാത്രയ്ക്കിടെ നാലുകുട്ടികള്‍ മുങ്ങിമരിച്ചു. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് കാവേരി നദിയില്‍ മുങ്ങി മരിച്ചത്. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇടുക്കിയിലും രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചിരുന്നു. സഹോദരിമാരും അമ്മൂമ്മയുമാണ് മുങ്ങി മരിച്ചത്. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയ്-ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ, അമേയ എന്നിവരും ജാസ്മിയുടെ മാതാവ് 50 വയസുളള എല്‍സമ്മയുമാണ് മരിച്ചത്. സഹോദരിമാര്‍ക്ക് എട്ടും നാലും വയസായിരുന്നു പ്രായം. കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിലാണ് സംഭവം. ഇവിടെയുളള പാറക്കുളത്തില്‍ വീണ് മൂന്ന് പേരും മുങ്ങി മരിക്കുകയായിരുന്നു. പാറക്കുളത്തില്‍ വീണ മൂത്ത കുട്ടി ആന്‍മരിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റ് രണ്ട് പേര്‍ അപകടത്തില്‍പെട്ടത്. തുണി അലക്കാന്‍ പോയ സമയത്ത് മൂത്ത കുട്ടി ആന്‍ മരിയ പറകുളത്തില്‍ നിന്നും വെള്ളം കോരി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി…

    Read More »
  • Kerala

    പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായി; ഒടുവിൽ കണ്ടെത്തിയത് 5 മണിക്കൂറിനു ശേഷം പണി തീരാത്ത വീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ !

    കാസർഗോഡ്: പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായി. ഒടുവിൽ കുട്ടിയെ കണ്ടെത്തിയത് 5 മണിക്കൂറിനു ശേഷം പണി തീരാത്ത വീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ ! ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. പിതാവ് വഴക്കു പറഞ്ഞതിലാണ് മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങിയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സ്‌കൂളില്‍ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. തല്ല് കിട്ടാതിരിക്കാനായി വീടിന്റെ പിറകിലൂടെ പുറത്തേക്കു പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തിയിലായത്. സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് രാത്രി 11ന് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പിതാവെത്തി പരാതി നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിനിടെ പിതാവിനെയും…

    Read More »
  • Kerala

    ‘‍കൊല്ലാൻ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ’; ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമർശം, സി.പി.എം. വെട്ടിൽ

    കണ്ണൂര്‍: ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കമന്റിലൂടെയുള്ള പരിഹാസം. ഷുഹൈബ് വധക്കേസില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതി ആകാശ് തില്ലങ്കേരി ഇട്ട ഫെയ്‌സ്ബുക്ക് കമന്റിന്റെ അലയൊലികള്‍ നിലനില്‍ക്കേയാണ് വീണ്ടും വെളിപ്പെടുത്തലുകൾ വരുന്നത്. അതിനിടെ, സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും. പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങള്‍ ചെയ്‌തെന്നു സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് കമന്റിലൂടെയാണ് ആകാശ് സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉള്‍പ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്‌ഐ പ്രസ്താവനയിറക്കിയിരുന്നു. അതേസമയം…

    Read More »
  • Crime

    നൂറു രൂപ കൂലി കൂടുതൽ ചോദിച്ചതിന് ആദിവാസി യുവാവിനു മർദ്ദനം; പ്രതിയെ പിടികൂടാതെ പോലീസ്, ഒളിവിലെന്നു വിശദീകരണം

    മാനന്തവാടി: വയനാട്ടില്‍ നൂറു രൂപ കൂലി കൂടുതല്‍ ചോദിച്ചതിന് ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പോലീസ്. ബാബുവിനെ മർദ്ദിച്ച കേസിലെ പ്രതി ചിരാല്‍ സ്‌കൂളിലെ ജീവനക്കാരൻ കൂടിയായ അരുണ്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേക്കടക്കം ഇയാള്‍ കടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അരുണിനെതിരെ എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പലവയല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. എസ്.സി, എസ്.ടി കമ്മീഷനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ബാബുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് അരുണിന്റെ കുടുംബത്തിന്റെ അവകാശവാദം. സംഭവദിവസം അരുണ്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും കുടുംബം അറിയിച്ചു. കുരുമുളക് പറിക്കാന്‍ നൂറ് രൂപ അധികം ചോദിച്ചതിനായിരുന്നു വയനാട് അമ്പവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിന് മര്‍ദ്ദനമേറ്റത്. സ്ഥിരമായി കുരുമുളക് പറിക്കാന്‍ പോകുന്ന വീട്ടില്‍ നിന്ന് കൂലിയായി നൂറ് രൂപ അധികം ചോദിച്ചതായിരുന്നു…

    Read More »
  • Crime

    ലൈംഗിക അടിമയാക്കി പ്രകൃതിവിരുദ്ധ പീഡനം, കൊലപ്പെടുത്താന്‍ ശ്രമവും; ദമ്പതിമാര്‍ക്കെതിരേ ഐ.ഐ.ടി വിദ്യാര്‍ഥിയുടെ പരാതി

    മുംബൈ: ദുര്‍മന്ത്രവാദത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന ഐ.ഐ.ടി. വിദ്യാര്‍ഥിയുടെ പരാതിയില്‍ ദമ്പതിമാര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. മുംബൈ സ്വദേശിയായ 50 വയസുകാരനും ഇയാളുടെ ഭാര്യയ്ക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. 30 വയസുകാരനായ ഐ.ഐ.ടി. വിദ്യാര്‍ഥിയാണ് ദമ്പതിമാര്‍ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡേറ്റിങ് ആപ്പായ ‘ഗ്രിന്‍ഡര്‍’ വഴി രണ്ടുവര്‍ഷം മുന്‍പാണ് പരാതിക്കാരനും പ്രതിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രതിയും ഭാര്യയും ചേര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലെ ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി കഴുത്ത് ഞെരിച്ചാണ് കൊല്ലാന്‍ ശ്രമിച്ചത്. ലൈംഗികവേഴ്ചയ്ക്കിടെ കൈകള്‍ കെട്ടിയിട്ടെന്നും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒന്നാംപ്രതിയും രണ്ടാംപ്രതിയായ ഇയാളുടെ ഭാര്യയും ചേര്‍ന്ന് തന്നെ ലൈംഗിക അടിമയാക്കി മാറ്റിയെന്നും പരാതിയില്‍ പറയുന്നു. ഐ.ഐ.ടി. വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം. പ്രതികളായ ദമ്പതിമാര്‍ ഉയര്‍ന്ന ജോലിയുള്ളവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • LIFE

    ഉപ്പ ഉണ്ടാക്കിയ 12 ലക്ഷത്തിന്റെ കടം തീര്‍ത്തത് മണ്ണാറശാലയില്‍ ഉരുളി കമഴ്ത്തി ജനിച്ച മകന്‍!!!

    മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ‘ഉപ്പും മുളകും’. ഇതിലെ ഓരോ കഥാപാത്രങ്ങഴും പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. അവരുടെ ഓരോ വിശേഷങ്ങളും ഏറെ ആകാംഷയോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങുന്നത്. ഏറ്റവുമൊടുവില്‍ പരമ്പരയിലെ ‘കേശു’വിന്‍െ്‌റ കഥയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു. ഭക്ഷണ പ്രേമവും ചെറിയ വായിലെ വലിയ വര്‍ത്തമാനവുമെല്ലാം കേശുവിനെ പ്രേക്ഷകരുടെ ഓമനയാക്കി. അല്‍ സാബിത്താണ് പരമ്പരയില്‍ കേശുവിനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് വിവരിക്കുകയാണ് അല്‍ സാബിത്തിന്‍െ്‌റ അമ്മ. പ്രാരാബ്ദം, കഷ്ട്ടപാട് എന്ന വാക്കുകളുടെ അര്‍ഥം മനസിലാക്കും മുന്‍പേ തന്നെ അത് മാറ്റാനായി കഷ്ടപ്പെട്ട് തുടങ്ങിയതാണ് അല്‍സാബിത് എന്നാണ് ഉമ്മ ബീന പറയുന്നത്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്. വിവാഹം കഴിഞ്ഞു ഏറെ നാള്‍ കാത്തിരുന്നിട്ടാണ് മകന്‍ ജനിക്കുന്നത്. അതും ഉള്ള അമ്പലങ്ങളും പള്ളികളും എല്ലാം നേര്‍ച്ച ഇട്ടു കിട്ടിയ നിധിയാണ് അവന്‍. മണ്ണാറശാലയില്‍ അവനായി…

    Read More »
  • India

    മുംബൈ ഐ.ഐ.ടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡയറക്ടര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തം

    മുംബൈ: ജാതി വിവേചനത്തിന്റെ പേരില്‍ മുംബൈ ഐ.ഐ.ടിയിലെ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജി വെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ക്യാമ്പസില്‍ ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എസ്.സി/ എസ്.ടി സെല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു ബോംബെ ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ദര്‍ശന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപാഠികളില്‍നിന്ന് ദര്‍ശന്‍ തുടര്‍ച്ചയായി ജാതിവിവേചനം നേരിട്ടതായി കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ജാതി പറഞ്ഞുള്ള സഹപാഠികളുടെ കളിയാക്കലില്‍ ദര്‍ശന്‍ കടുത്ത വിഷമത്തിലായിരുന്നെന്നും പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും അമ്മ തര്‍ലികാബെന്‍ സോളങ്കി ദേശീയമാധ്യമത്തോട് പറഞ്ഞു. ഒരുമാസംമുമ്പ് ദര്‍ശന്‍ വീട്ടില്‍ വന്ന സമയത്ത് ക്യാമ്പസില്‍ ജാതിവിവേചനം നേരിടുന്നതായി പറഞ്ഞിരുന്നെന്ന് ബന്ധുവും വെളിപ്പെടുത്തി. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിനെച്ചൊല്ലി മറ്റു വിദ്യാര്‍ഥികള്‍ ദര്‍ശനെ പരിഹസിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. ബോംബെ ഐ.ഐ.ടിയിലെ…

    Read More »
  • NEWS

    പാക്കിസ്ഥാനില്‍ ‘പെട്രോള്‍ ബോംബ്’ പൊട്ടിച്ച് സര്‍ക്കാര്‍; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 22 രൂപ

    ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസല്‍ 17 രൂപയുമാണ് ഉയര്‍ത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് വില ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ബോംബ് എന്നാണ് പുതിയ വില വര്‍ധനയെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാകിസ്ഥാന്‍ രാജ്യാന്തര നാണ്യ നിധിയില്‍നിന്നു (ഐഎംഎഫ്) വായ്പയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎഫിന്റെ നിബന്ധന പ്രകാരമാണ് ഇപ്പോഴത്തെ ഇന്ധന വില വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വില വര്‍ധനയോടെ ഒരു ലിറ്റര്‍ പെട്രോളിന് 272 രൂപയാണ് വില. ഹൈസ്പീഡ് ഡീസല്‍ ലിറ്ററിന് 280 രൂപ നല്‍കണം. മണ്ണെണ്ണ 202 രൂപയും ലൈറ്റ് ഡീസല്‍ 196 രൂപയുമാണ് വില. പാകിസ്ഥാനില്‍ വാഹനങ്ങള്‍ പ്രധാനമായും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളിലാണ് ഓടുന്നത്. ഗ്യാസ് വാഹനങ്ങള്‍ ഉണ്ടെങ്കിലും ഏറെ നാളായി രാജ്യത്ത് വാഹന വാതകം കിട്ടാനില്ലാത്ത സാഹചര്യമാണ്.  

    Read More »
  • Crime

    പ്രണയദിനത്തില്‍ ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോയില്ല; തീകൊളുത്തി യുവതിയുടെ ആത്മഹത്യാശ്രമം

    ചെന്നൈ: പ്രണയദിനത്തില്‍ ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാത്തതിന്റെ നിരാശയില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹന്റെ ഭാര്യ ശ്യാമള (30)യാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശ്മശാനത്തിനുസമീപം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു യുവതി. ഗുരുതരമായി പൊള്ളലേറ്റ ശ്യാമളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 വര്‍ഷംമുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. താന്‍ ജോലിത്തിരക്കിലാണെന്നും ബീച്ചിലേക്കു പോകാന്‍ സാധിക്കില്ലെന്നും ചൊവ്വാഴ്ച വൈകിട്ട് മോഹന്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. നിരാശയിലായ ശ്യാമള ഉടന്‍ ശ്മശാനത്തിലെത്തി മോഹനുമായി വഴക്കിടുകയും പ്ലാസ്റ്റിക് കാനില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  

    Read More »
Back to top button
error: