Month: February 2023
-
Kerala
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഗഡുക്കളായി; അസാധാരണ ഉത്തരവിറക്കി സി.എം.ഡി
തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് അസാധാരണ ഉത്തരവിറക്കി കെ.എസ്.ആര്‍.ടി.സി സി.എം.ഡി: ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെയാണ് പുതിയ ഉത്തരവ്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവര്‍ 25 മുന്‍പ് അപേക്ഷ നല്‍കണം. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പായി നല്‍കും. അക്കൗണ്ടിലുള്ള പണവും ഓവര്‍ഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നല്‍കുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും. കെ.എസ്.ആര്‍.ടി.സിയില്‍ ജനുവരി മാസത്തെ ശമ്പളവിതരണം പൂര്‍ത്തിയായെങ്കിലും അടുത്ത ശമ്പളത്തിനു പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്‌മെന്റും അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാല്‍ മാത്രം അവിടെയുള്ള ജീവനക്കാര്‍ക്കു പൂര്‍ണ ശമ്പളം അഞ്ചിനു മുന്‍പു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാര്‍ഗറ്റ്) പദ്ധതിയാണു ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകര്‍ മുന്നോട്ടുവച്ചത്. ഡിപ്പോകള്‍ ചെലവിനെക്കാള്‍ വരുമാനം ഉണ്ടാക്കിയാല്‍ മാത്രമേ പൂര്‍ണശമ്പളം അഞ്ചിനു മുന്‍പു നല്‍കാനാകു. ടാര്‍ഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവര്‍ക്കും പൂര്‍ണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു…
Read More » -
Kerala
പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം: പി.സി. ജോർജ്
കോട്ടയം: കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണെന്ന് പി.സി. ജോർജ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചിലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചിലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കേസിലും വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിലും എൻഫോഴ്‌സ് ഡയറക്ടറേറ്റ്(ഇ.ഡി) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണ്ണകള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴ കേസിലും ശിവശങ്കർ ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തം വെളിവായിട്ടുള്ളത്.ആ മൊഴിയിൽ യു.എ.ഇ-യിൽ നിന്നുള്ള സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ.…
Read More » -
Crime
മംഗളൂരുവില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്ട് കറക്കം; യുവാവ് പിടിയില്‍
കോഴിക്കോട്: മംഗളൂരുവില്‍നിന്ന് മോഷ്ടിച്ച ഇരുചക്രവാഹനവുമായി നഗരത്തില്‍ കറങ്ങിയ യുവാവ് പോലീസിന്റെ പിടിയില്‍. നടക്കാവ് കൊട്ടാരം റോഡില്‍വെച്ച് ബുധനാഴ്ച വൈകീട്ട് വാഹനപരിശോധനയ്ക്കിടെ പോലീസിനെക്കണ്ട് വാഹനം ഉപേക്ഷിച്ചുപോയ കാസര്‍ഗോട് ചേര്‍ക്കളം പൈക്ക ഹൗസില്‍ അബ്ദുള്‍ സുഹൈബിനെ (20) ആണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനാസമയത്ത് പിറകില്‍ നമ്പര്‍പ്ലേറ്റില്ലാതെയും മുന്‍വശം വ്യാജനമ്പര്‍വെച്ചും ഓടിച്ചുവന്ന മോട്ടോര്‍സൈക്കിള്‍ പോലീസിനെക്കണ്ട് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ നമ്പര്‍പ്ലേറ്റ് വ്യാജമാണെന്നു മനസ്സിലായി. എന്‍ജിന്‍ നമ്പറും ചെയ്‌സസ് നമ്പറും ഉപയോഗിച്ച് യഥാര്‍ഥ ഉടമയെ കണ്ടെത്തി. തുടര്‍ന്നാണ് മംഗളൂരുവില്‍വെച്ച് വണ്ടി മോഷ്ടിക്കപ്പെട്ടതിനാല്‍ അവിടെ കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ മനസ്സിലായത്. സി.സി.ടി.വി.യുടെ സഹായത്തോടെ വാഹനമോടിച്ചയാളെ കണ്ടെത്തുകയായിരുന്നു. അബ്ദുള്‍ സുഹൈബ് കോഴിക്കാട് ജ്യൂസ് മേക്കറായി ജോലിചെയ്തുവരുകയാണ്. കാസര്‍കോട്ടുള്ള മറ്റൊരു പ്രതിയുമായി കൂടിച്ചേര്‍ന്നാണ് വാഹനം മോഷ്ടിച്ചതെന്നാണ് പോലീസിന് പ്രതി മൊഴിനല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
LIFE
തിയറ്ററുകളില്‍ ചിരിപ്പൂരം തീർത്തു രോമാഞ്ചം മുന്നേറുന്നു; ആ ചിത്രം 80കളിൽ ആയിരുന്നെങ്കിൽ അതിൽ അഭിനയിക്കുന്നത് ആരാകും ? ഫോട്ടോ വൈറൽ
ചെറിയ സിനിമകളുടെ വലിയ വിജയമായിരുന്നു കഴിഞ്ഞ വർഷം മലയാള സിനിമയുടെ ഹൈലൈറ്റ്. ബേസിലിന്റെ ജയ ജയ ജയ ജയ ഹേ, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. അത്തരത്തിൽ 2023ലും ഒരു സിനിമ വിജയം കൊയ്തിരിക്കുകയാണ്. നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ആണ് ആ ചിത്രം. വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ഈ ചെറു ചിത്രം തിയറ്ററുകളില്‍ ചിരിപ്പൂരം തീർത്തു. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. സിനിമയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഈ അവസരത്തിൽ രോമാഞ്ചം സിനിമയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. സൗബിൻ, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ് തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ 80കളിൽ അഭിനയിക്കുന്നത് ആരാകും എന്നതാണ് ഫോട്ടോ. മുകേഷ്, ജയറാം, ജഗദീഷ്, ജഗതി, ശ്രീനിവാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരാകും കഥാപാത്രങ്ങളാകുക എന്ന് ഫോട്ടോ…
Read More » -
Kerala
കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർകക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം. അനുവാദമില്ലാതെയാണ് തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിൻറെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആൽബത്തിൽ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി. എന്നാൽ കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആവർത്തിക്കുന്നത്. ഗാനം യഥാർത്ഥ നിർമ്മിതി തന്നെയാണെന്ന് സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു. പകർപ്പവകാശ ലംഘന കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരമം. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലിൽ കാര്യങ്ങൾ മുഴുവൻ പൊലീസിനെ അറിയിച്ചെന്നും സംവിധായകൻ…
Read More » -
LIFE
ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു… ബിഗ് ബോസ് താരം റോബിന്റെയും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
ബിഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ആഢംബര പൂർണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു. ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ഡോക്ടർ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ശേഷം ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരമായി റോബിൻ മാറി. ഷോയിൽ നിന്നും പുറത്തായിട്ടും റോബിനോളം ഫാൻ ബേസ് ഉള്ള മറ്റൊരു മത്സരാർത്ഥിയും ഷോയിൽ ഉണ്ടായിരുന്നില്ല. ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം…
Read More » -
LIFE
“അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി…” വിവാഹ വാര്‍ഷിക ദിനത്തില്‍ ലാല്‍ ജോസിന്റെ മനോഹരമായ കുറുപ്പ്
കൊച്ചി: മലയാളത്തിന്‍റെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മറവത്തൂര്‍ കനവിലൂടെ സിനിമ രംഗത്ത് എത്തിയ ലാല്‍ ജോസ് ഇതിനകം മലയാളിക്ക് മുന്നില്‍ എത്തിച്ചത് 27 ഓളം ചിത്രങ്ങളാണ്. നിര്‍മ്മാതാവ് എന്ന നിലയിലും ലാല്‍ ജോസ് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. തന്‍റെ വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്. ഭാര്യ ലീനയ്ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവച്ചാണ് ലാല്‍ ജോസ് തന്‍റെ വിവാഹ ജീവിതത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കിട്ട്. അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു എന്നാണ് ലാല്‍ ജോസ് വിവാഹ ദിനത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. വിവാഹ ദിനത്തിലെ അടക്കം മനോഹരമായ ചിത്രങ്ങളാണ് ലാല്‍ ജോസ് പങ്കിട്ടിരിക്കുന്നത്. ലീനയ്ക്കും ലാല്‍ ജോസിനും രണ്ട് ഐറീന, കാതറീന്‍ എന്നീ രണ്ട്…
Read More » -
LIFE
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ സൂര്യ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ സൂര്യ. മുംബൈയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ‘ബഹുമാനവും സ്നേഹവും’, എന്നാണ് ഫോട്ടോയ്ക്ക് സൂര്യ നൽകിയ ക്യാപ്ഷൻ. എന്നാൽ എന്തിനാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സൂര്യ ഫോട്ടോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. നടിപ്പിൻ നായകനും മാസ്റ്റർ ബ്ലാസ്റ്ററും കണ്ടുമുട്ടി എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. നിരവധി പേർ ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Suriya Sivakumar (@actorsuriya) സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍…
Read More » -
LIFE
സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥും സംഘവും പ്രണയ ദിനത്തിൽ പുറത്തിറക്കിയ ‘നമുക്കായ് ‘എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു
സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥും സംഘവും പ്രണയ ദിനത്തിൽ പുറത്തിറക്കിയ നമുക്കായ് എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. റീൽസ് സ്റ്റോറീസിന്റെ ബാനറിൽ വിജോ ജോസ് സംഗിത സംവിധാനം ചെയ്ത ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകനായ അനിഷ് ആനിക്കാടാണ്. അനിറ്റ് പി.ജോയി ഓർക്കസ്ട്രേഷനും നിഖിൽ മറ്റത്തിൽ മഠം പ്രൊജക്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു.
Read More »
