CrimeKeralaNEWS

കണ്ണൂരിൽ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്

കണ്ണൂർ‌: കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടു അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാചയാണ് പെണ്‍കുട്ടിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Signature-ad

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്.

അതേസമയം, തലസ്ഥാന ജില്ലയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിലായി. പുലയനാർക്കോട്ട ആക്കുളം സ്വദേശി അശോകനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആണ് അശോകൻ. തുറവിക്കൽ അജിത്കുമാറിന്റെ ഭാര്യ എസ്. വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

മരിച്ച വിജയകുമാരിയും, വീടിനടുത്തെ ക്ഷേത്രത്തിലെ ഭാരവാഹികളും തമ്മിൽ വർഷങ്ങളായി വസ്തുതർക്കം നടന്നുവരികയായിരുന്നു. ഫെബ്രുവരി നാലിനുണ്ടായ സംഘട്ടനത്തിൽ വിജയകുമാരിക്ക് മർദനമേറ്റ കേസിലാണ് അറസ്റ്റ്. ഈ ദിവസം അശോകൻ ഇവരുടെ പറമ്പിൽ ജെ.സി.ബിയുമായി അതിക്രമിച്ചു കയറി സർവ്വേ കല്ല് പിഴുതെറിയുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടിയില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു.

Back to top button
error: