Social MediaTRENDING

ഉമ്മന്‍ ചാണ്ടി ഉഷാറാകുന്നു; ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മകന്‍

ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകന്‍ ചാണ്ടി ഉമ്മന്‍. ‘ആശുപത്രിയില്‍ നിന്നൊരിടവേള’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. സാധാരണയായി ഇട്ടുകാണുന്ന ഖദര്‍ ഷര്‍ട്ടും മുണ്ടും തന്നെയാണ് അദ്ദേഹത്തിന്റെ വേഷം.

ഫെബ്രുവരി 12 നാണ് തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത്. ഇതിനായി എ ഐ സി സി പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഫിസിയോ തെറാപ്പിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പതിനഞ്ച് ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി വിലയിരുത്തിയാകും തുടര്‍ചികിത്സ നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Back to top button
error: