CrimeNEWS

വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതി അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്  നടപടി. മധുരയിൽ  വെച്ചാണ് അനിലിനെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. വ്യാജജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ  പേർക്ക് പങ്കുണ്ടോ, പണമിടപാട് ഉണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾക്ക് അനിൽ കുമാറിലൂടെ വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാജജനന സര്‍ട്ടിഫിക്കറ്റ് ഇടപാടില്‍ വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന കിട്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യം അനില്‍കുമാര്‍ സമ്മതിക്കുകയായിരുന്നു. പണത്തിനു വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയതെന്നും കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ തുക നല്‍കിയെന്നും അനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. സുഹൃത്ത് വഴിയാണ് കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാരെ പരിചയപ്പെട്ടതെന്നും അനില്‍കുമാര്‍ മൊഴി നല്‍കി. അനില്‍ കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ നേരത്തെ ഏറ്റെടുത്ത ദമ്പതിമാരെ പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം അടുത്ത ആഴ്ച്ച അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: