Month: February 2023
-
Kerala
ഷോക്ക് തുടരാൻ കെ.എസ്.ഇ.ബി; ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മിഷന് അപേക്ഷ
തിരുവനന്തപുരം: ഉപയോക്താക്കൾക്ക് ഇരട്ടി പ്രഹരം നൽകാൻ കെ.എസ്.ഇ.ബി. ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ അനുമതി തേടിയുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് മുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത 4 വർഷത്തെക്കുള്ള നിരക്കാണ് ബോർഡ് സമർപ്പിച്ചത്. 2023–24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. എന്നാൽ കമ്മിഷന്റെ ഹിയറിങ്ങിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം ഈ വർഷം വൈദ്യുതിബോർഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷൻ നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാൽ താരിഫ് വർധനയ്ക്ക് കമ്മിഷൻ തടസം നിൽക്കാനിടയില്ല. കഴിഞ്ഞ ജൂണിൽ 26 ന് നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിരക്ക് സംബന്ധിച്ച നിർദേശം ബോർഡ് സമർപ്പിച്ചത്. ചുരുങ്ങിയസമയത്തിൽ ഹിയറിങ് നടത്തി വർധനനിരക്കിൽ കമ്മിഷൻ തീരുമാനമെടുത്താൽ ഏപ്രിലിൽ നിരക്കുവർധനയുണ്ടാവും.
Read More » -
Fiction
ദു:ഖങ്ങളെ മറികടക്കാന്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയണം
വെളിച്ചം ഒരിക്കല്‍ ഒരു യുവാവ് ബുദ്ധനെ കാണാന്‍ വന്നു. സ്വന്തം ദുഃഖങ്ങളെ എങ്ങിനെ മറികടക്കാന്‍ കഴിയും എന്ന ചോദ്യവുമായാണ് അയാള്‍ എത്തിയത്. ബുദ്ധന്‍ ചില മറുചോദ്യങ്ങള്‍ ചോദിച്ചു: “നിങ്ങള്‍ക്ക് ഒരു മകനുണ്ടോ ? നിങ്ങളുടെ സഹോദരന് ഒരു മകനുണ്ടോ? നിങ്ങളുടെ അടുത്ത സുഹൃത്തിന് ഒരു മകനുണ്ടോ…?” യുവാവിൻ്റെ ഉൾത്തടങ്ങളെ പിടിച്ചുലയ്ക്കുന്ന മട്ടിലായിരുന്നു ചോദ്യങ്ങള്‍: “നിങ്ങളുടെ നാട്ടില്‍ ഏതൊ ഒരാള്‍ക്കും ഒരു മകനുണ്ടായിരിക്കും… അല്ലേ?” അയാള്‍ അതെയെന്ന് മെല്ലെ തലയാട്ടി. ബുദ്ധന്‍ ചോദ്യം തുടര്‍ന്നു: “നിങ്ങളുടെ മകന്‍ മരിച്ചുപോയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും…?”‘ ചെറുപ്പക്കാരന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അയാള്‍ പറഞ്ഞു: “അങ്ങെന്താണ് പറയുന്നത്, ഞാന്‍ ജീവിക്കുന്നത് തന്നെ എന്റെ മകന് വേണ്ടിയാണ്… അവന് എന്തെങ്കിലും സംഭിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും…” ബുദ്ധന്‍ ചോദ്യം തുടർന്നു: “മരിച്ചത് നിങ്ങളുടെ സഹോദരന്റെ മകനാണെങ്കിലോ, വിഷമമുണ്ടാകുമോ…?” “എന്റെ മകന്‍ ഇല്ലാതായാല്‍ തോന്നുന്ന അത്രയും ഇല്ലെങ്കിലും എനിക്ക് നല്ല സങ്കടം ഉണ്ടാകും.” “ശരി, നിങ്ങളുടെ സുഹൃത്തിന്റെ മകന്‍…
Read More » -
Kerala
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം: കുട്ടിയുടെ ദത്ത് നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികള്‍ ശിശുക്ഷേമ സമിതി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടി സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരുമെന്ന് ചെയര്‍മാന്‍ കെ കെ ഷാജു വ്യക്തമാക്കി. കുട്ടിയെ നിലവില്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മാതാപിതാക്കളുടെ അന്തിമതീരുമാനം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ, കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. കേസില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിന്റെ കയ്യക്ഷരം, ഒപ്പ് എന്നിവയുള്‍പ്പെടെ ശേഖരിച്ചു ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വ്യാജരേഖകള്‍ തയാറാക്കാന്‍ പ്രതിക്കു മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണം. സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും അനില്‍കുമാര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് മധുരയിലെ ഒളിയിടത്തിൽ നിന്ന് അനിൽകുമാറിനെ…
Read More » -
LIFE
6 വ്യത്യസ്ത കഥകളിൽ 6 വ്യത്യസ്ത സംവിധായകർ ഒരുക്കുന്ന ‘സ്വീറ്റ് മെമ്മറീസ് ‘
♦റഹിം പനവൂർ മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന സിനിമയാണ് ‘സ്വീറ്റ് മെമ്മറീസ്’.ആറ് വ്യത്യസ്ത കഥകളിൽ കെ.ജെ.ഫിലിപ്പ്, പ്രശാന്ത് മോളിക്കൽ, മധു ആർ.പിള്ള, ജയറാം പൂച്ചാക്കൽ, പ്രശാന്ത് ശശി, വിജേഷ് ശ്രീനിവാസൻ എന്നീ ആറു സംവിധായകരാണ് ഈ സിനിമ ഒരുക്കുന്നത്. അഞ്ജന ശ്രീജിത്ത്, അനൂപ് കുമ്പനാട്, പ്രവീൺ മനോജ്, അരുൺ റാം, ലിക്സൺ സേവ്യർ, പൗലോസ് കുയിലാടൻ എന്നിവരുടെ കഥകളാണ് സിനിമയാകുന്നത്. ഹോട്ട് ലേക്ക് ആനന്ദലബ്ധി, ഒരു അമ്മുമ്മക്കഥ, പത്മവ്യൂഹത്തിൽ, മധ്യ തിരുവിതാംകൂറിലെ മദ്യരാജാവ്, പൂതപ്പാട്ട് എന്നിവയാണ് സിനിമകൾ.ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു. അങ്കമാലി കാർണിവൽ സിനിമാസിൽ നടന്ന പൂജാ ചടങ്ങിന് ചലച്ചിത്ര സംവിധായകൻ ബെന്നി ആശംസ ദീപം തെളിയിച്ചു. കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്ത് സാബുകൃഷ്ണയും മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ ഗാനരംഗം ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രേക്ഷക സമിതി ഭാരവാഹികളായ സുമേഷ് സി .ബി, അനീഷ് ആർ.ചന്ദ്രൻ,…
Read More » -
LIFE
പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. ചിത്രത്തിന്റ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ലോകം കാത്തിരിക്കുന്നു എന്ന് എഴുതിയ ഫോട്ടോ പുറത്തുവിട്ട് ‘പ്രൊജക്റ്റ് കെ’ 12.01. 2024ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല ‘പ്രൊജക്റ്റ് കെ’ എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് ‘പ്രൊജക്റ്റ് കെ’യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് ‘പ്രൊജക്റ്റ് കെ’. AMITABH – PRABHAS – DEEPIKA: 'PROJECT K'…
Read More » -
LIFE
നൻപകൽ നേരത്ത് മയക്കത്തും തങ്കവും ഒടിടിയിലേക്ക്; ആദ്യമെത്തുക ‘തങ്കം’
മലയാളത്തില്‍ നിന്നുള്ള ചില ശ്രദ്ധേയ സിനിമകളുടെ ഒടിടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനു പിന്നാലെ മറ്റൊരു ചിത്രത്തിന്‍റെ ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടു. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ നവാഹതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നന്‍പകല്‍ ഫെബ്രുവരി 23 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുന്നതെങ്കില്‍ തങ്കത്തിന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 20 ന് ആണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര,…
Read More » -
LIFE
‘കാണാ ചില്ലമേല്‍…’ നമിത പ്രമോദ് നായികയായി ‘ഇരവ്’, വീഡിയോ ഗാനം
നമിത പ്രമോദ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഇരവ്’. ഫസ്‍ലിൻ മുഹമ്മദ്, അജില്‍ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇരവ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാംധര്‍, ജൂഡ് എ എസ്, വിഷ്‍ണു പി വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കാണാ ചില്ലമേല്‍’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. അജയ് ടി എ, ഫ്ലാങ്ക്ളിൻ ഷാജി, അമല്‍നാഥ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഖില്‍ വേണുവാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. വെസ്റ്റ്‍ഫോര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിര്‍മാണ സംരഭമായ വിഫ്റ്റ് സിനിമസിന്റെ ബാനറിലാണ് ചിത്രം. രാജ് സക്കറിയാസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ശ്യാംധര്‍, ജൂഡ് എ എസ് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ശ്യാംധര്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്. നമിത പ്രമോദിനൊപ്പം ഡാനിയല്‍ ബാലാജി, സര്‍ജാനോ ഖാലിദ്, ജാഫര്‍…
Read More » -
LIFE
തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷൻ നായകനായെത്തിയ ‘മൈക്കിൾ’ ഇനി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
തെലുങ്കിലെ യുവ നായകൻമാരിൽ ശ്രദ്ധേയനായ താരം സുന്ദീപ് കിഷൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മൈക്കിൾ’. രഞ്‍ജിത്ത് ജെയകൊടി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥയും രഞ്‍ജിത്ത് ജെയകൊടിയുടേത് തന്നെ. തിയറ്ററുകളിൽ വിജയം സ്വന്തമാക്കാനാകാതിരുന്ന ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ വാർത്ത. സുന്ദീപ് കിഷന്റെ ‘മൈക്കിൾ’ എന്ന ചിത്രം ആഹാ തമിഴിലാണ് സ്‍ട്രീമിംഗ് ചെയ്യുക. അയ്യപ്പ ശർമ, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുൺ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന ‘മൈക്കിൾ’ ഫെബ്രുവരി 24നാണ് സ്‍ട്രീമിംഗ് തുടങ്ങുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രസംയോജനം ആർ സത്യനാരായണൻ, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പിആർഒ വംശി ശേഖർ എന്നിവരാണ് ‘മൈക്കിൾ’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ. Blood is in his hand! Revenge is in his…
Read More » -
LIFE
‘കള്ളനും ഭഗവതിയും’; ഫസ്റ്റ് ലുക്കുമായി ഉണ്ണി മുകുന്ദൻ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉണ്ണി മുകുന്ദനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പോസ്റ്റർ പങ്കുവച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് നായികമാരായി എത്തുന്നത്. ഇവരുടെ ക്യാരക്ടർ ലുക്കും പോസ്റ്ററിലുണ്ട്. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു. പശ്ചാത്തല…
Read More » -
Crime
കരുനാഗപ്പള്ളിയിൽ വീണ്ടും പാൻമസാല വേട്ട; അരക്കോടി രൂപയുടെ പാൻമസാല പിടികൂടി
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയിൽ വച്ചാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് കഴിഞ്ഞ രാത്രി മുതൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. തൊണ്ണൂറ്റി അയ്യായിരം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് കണ്ടെടുത്തത്. വിപണിയിൽ അരക്കോടിയോളം രൂപ വില വരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ്…
Read More »