Month: February 2023

  • Crime

    സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റുമായി പണം തട്ടാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

    തിരുവനന്തപുരം: വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ ആറ്റിങ്ങലില്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആറ്റിങ്ങല്‍ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം. ലോട്ടറി ഏജന്‍സിയിലെത്തിയ പ്രതികള്‍ 5,000 രൂപ സമ്മാനം അടിച്ച വിന്‍വിന്‍ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കി. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റുകളുമായാണ് ഇരുവരും എത്തിയത്. സംശയം തോന്നിയ ഏജന്‍സി ജീവനക്കാരന്‍ പരിശോധിച്ചള്‍ കളര്‍ പ്രിന്റ് ചെയ്ത വ്യാജ ടിക്കറ്റുകളാണ് നല്‍കിയതെന്ന് മനസ്സിലായി. ഉടന്‍തന്നെ ഏജന്‍സി ജീവനക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളുടെ സംഘത്തില്‍ രണ്ട് പേര്‍ കൂടി ഉണ്ടെന്നാണ് മൊഴി. വ്യാജരേഖകള്‍…

    Read More »
  • India

    തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു

    ഹൈദരാബാദ്: തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ബെഗംളുരുവില്‍ ചികിത്സയിലായിരുന്നു. എന്‍.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന്‍ കൂടിയാണ് താരക രത്ന. ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് നാല്‍പ്പതുകാരനായ നന്ദമൂരി താരകരത്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങള്‍ക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയില്‍ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു. പള്ളിയില്‍ നിന്ന് പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. 2002-ല്‍ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയില്‍ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇതില്‍ മനമന്തയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരകരത്ന മികച്ച കഥാപാത്രത്തെയാണ്…

    Read More »
  • Kerala

    കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാന്‍ സി.പി.എം; പി. ജയരാജനെ ഇറക്കി വിവാദം ഒതുക്കാന്‍ നീക്കം

    കണ്ണൂര്‍: പാര്‍ട്ടിയെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാന്‍ സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജനെ രംഗത്തിറക്കുന്നു. തില്ലങ്കേരിമാരെ ഒതുക്കിനിര്‍ത്തി വിവാദം അവസാനിപ്പിക്കാന്‍ പി.ജയരാജന്‍ തന്നെ വേണമെന്നു മനസ്സിലാക്കിയാണു തീരുമാനം. പി.ജയരാജന്റെ തണലില്‍ വളര്‍ന്നവരാണ് തില്ലങ്കേരിയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണ യോഗത്തില്‍ പി.ജയരാജന്‍ പങ്കെടുക്കണമെന്നു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. തില്ലങ്കേരിയില്‍ ഇന്ന് വൈകിട്ട് 5ന് പൊതുയോഗത്തില്‍ പി.ജയരാജന്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും. നേരത്തേ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും നടത്തിയിരുന്നു. പി.ജയരാജനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതോടെ പ്രചാരണ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. എം.വി. ജയരാജനും യോഗത്തില്‍ പങ്കെടുക്കും. വിവാദം ഒതുക്കി മുഖം രക്ഷിക്കാന്‍, കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിക്കുകയെന്ന തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്. തില്ലങ്കേരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി മട്ടന്നൂരില്‍ സി.പി.എം യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിക്കെതിരെ പരസ്യമായി വെല്ലുവിളിയുയര്‍ത്തുന്ന ആകാശ്…

    Read More »
  • NEWS

    മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ

       മൂന്നര മാസം മുമ്പ് ദുബൈയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ ദുബായില്‍ നിന്ന് കാണാതായത്. താമസിക്കുന്ന മുറിയില്‍നിന്ന് വൈകീട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ വന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. താമസസ്ഥലത്തുനിന്ന് അമലിനെ കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും അന്വേഷണം നടത്തി. ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ്…

    Read More »
  • Business

    നിക്ഷേപ പലിശനിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ

    ദില്ലി: ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിൽ വർധന വരുത്തി. അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. 3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത് 7.10 ശതമാനം പലിശനിരക്കിൽ 400 ദിവസത്തേക്കുള്ള പ്രത്യേക സ്‌കീമും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനമാണ് പലിശ. മാർച്ച് 31 വരെയാണ് പദ്ധതിയിൽ ചേരാനുള്ള കാലാധി മുതിർന്ന പൗരൻമാർക്കുള്ള…

    Read More »
  • Kerala

    യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാർ

    തിരുവനന്തപുരം: യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സബ്‍സ്ക്രൈബേഴ്സ് കൂടിയാല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്നിരക്ഷാ സേനാംഗം ഡിജിപി വഴി നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവ്. കൃഷി വകുപ്പില്‍ ഉള്‍പ്പടെ ഉയര്‍ന്ന ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യൂട്യൂബ് ചാനല്‍ വഴി നിലവില്‍ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരില്‍ ചാനല്‍ തുടങ്ങിയവരാണ് അധികവരുമാനക്കാരില്‍ ഏറെയും. ഇത്തരക്കാരെ നിയന്ത്രിക്കുക…

    Read More »
  • NEWS

    കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ

    അബുദാബി: കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം. യുഎഇയിലെ വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് സ്‍മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാവുന്ന 15 സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി അറിച്ചാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. 60 ദിവസും 180 ദിവസവും കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളായിരിക്കും ഗ്രൂപ്പ് വിസകളായി ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാവേണ്ടതുണ്ട്. ഗ്രൂപ്പ് വിസ അനുവദിച്ചു തുടങ്ങുന്നതോടെ പ്രവാസികള്‍ക്കും ഗുണകരമാവും. ഇതിന് പുറമെ 90 ദിവസത്തെ സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയവര്‍ക്ക് 1000 ദിര്‍ഹം ഫീസ് അടച്ച് 30 ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടാനാവും.…

    Read More »
  • Business

    ടാറ്റയുടെ പുതിയ കരാറിലൂടെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുക 2 ലക്ഷം തൊഴിലവസരങ്ങൾ

    ദില്ലി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിലുള്ള ഏറ്റവും പുതിയ മെഗാ കരാറിലൂടെ സൃഷ്ടിക്കപ്പെടുക 2,00,000 തൊഴിലവസരങ്ങൾ. കരാർ പ്രകാരം എയർ ഇന്ത്യ, ബോയിംഗിൽ നിന്നും എയർബസിൽ നിന്നും 470 വിമാനങ്ങൾ വാങ്ങും. ഇതിന്റെ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ കൂടുമെന്ന് ഉന്നത വ്യോമയാന മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യക്ഷത്തിലും പരോക്ഷമായും വലിയ അളവിൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ഏവിയേഷൻ മേഖലയിൽ വൈദഗ്ധ്യമുള്ള സ്ഥാപനമായ മാർട്ടിൻ കൺസൾട്ടിങ്ങിന്റെ സിഇഒ മാർക്ക് മാർട്ടിൻ അഭിപ്രായപ്പെട്ടു.  പൈലറ്റുമാർ, ക്യാബിൻ ക്രൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാരെ എയർ ഇന്ത്യയ്ക്ക് ആവശ്യമായി വരും. ഇത് കൂടാതെ എയർപോർട്ട് സ്റ്റാഫ്, എയർ ട്രാഫിക് കൺട്രോളർമാർ, ട്രാൻസ്പോർട്ട് വെണ്ടർമാർ, സർവീസ് പ്രൊവൈഡർമാർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും വർദ്ധിക്കും. മെഗാ കരാറിലൂടെ വാങ്ങുന്ന വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ എയർ ഇന്ത്യയ്ക്ക്  6,500-ലധികം പൈലറ്റുമാർ വേണ്ടിവരുമെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയിൽ മാത്രമല്ല, യുഎസിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എയർ ഇന്ത്യ കരാർ…

    Read More »
  • LIFE

    ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും

    റിയാദ്: ഈ വർഷത്ത ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക. നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോക കപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. ഇതോരുപക്ഷെ 32 ക്ലബുകൾ വരെ ആയേക്കാം. മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബായ അൽ-ഹിലാൽ വെള്ളി കിരീടം ചൂടിയിരുന്നു. ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയെ പരാജയപ്പെടുത്തിയാണ് അൽ-ഹിലാൽ ഫൈനലിലെത്തിയത്. 2000-ലെ ആദ്യ ക്ലബ് ലോക കപ്പിൽ അൽ-നസ്ർ, 2005-ൽ ഇത്തിഹാദ്, 2019, 2021, 2022 എന്നീ വർഷങ്ങളിൽ അൽ-ഹിലാൽ എന്നീ സൗദി ക്ലബുകളാണ് ലോക കപ്പ് ക്ലബ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല് വർഷം…

    Read More »
  • NEWS

    പ്രളയ സമയത്ത് തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെ തിരിച്ചയച്ചു; പാകിസ്ഥാന്റെ ‘ഭൂകമ്പ സഹായത്തില്‍’ വിവാദം

    ഇസ്ലാമാബാദ്: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ വിവാദം. കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയത്തില്‍ പാകിസ്ഥാനെ സഹായിക്കാനായി തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെയാണ് പാകിസ്ഥാന്‍ തിരിച്ചു തുര്‍ക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദ് ആരോപിച്ചു. സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ സാധനങ്ങള്‍ എല്ലാം തുര്‍ക്കി പാകിസ്ഥാന് നല്‍കിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു വരികയാണെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നത്. കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അങ്കാറയിലെത്തിയ ഷെഹബാസ്, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ്, പാകിസ്ഥാന്റെ നയതന്ത്ര മേഖലയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

    Read More »
Back to top button
error: