ഹൈദരാബാദ്: തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസമായി ബെഗംളുരുവില്‍ ചികിത്സയിലായിരുന്നു. എന്‍.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന്‍ കൂടിയാണ് താരക രത്ന.
ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് നാല്‍പ്പതുകാരനായ നന്ദമൂരി താരകരത്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങള്‍ക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയില്‍ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു. പള്ളിയില്‍ നിന്ന് പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
2002-ല്‍ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയില്‍ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇതില്‍ മനമന്തയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരകരത്ന മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.