Month: February 2023

  • LIFE

    ‘കള്ളനും ഭഗവതിയും’; ഫസ്റ്റ് ലുക്കുമായി ഉണ്ണി മുകുന്ദൻ

    ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉണ്ണി മുകുന്ദനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പോസ്റ്റർ പങ്കുവച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് നായികമാരായി എത്തുന്നത്. ഇവരുടെ ക്യാരക്ടർ ലുക്കും പോസ്റ്ററിലുണ്ട്. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു. പശ്ചാത്തല…

    Read More »
  • Crime

    കരുനാഗപ്പള്ളിയിൽ വീണ്ടും പാൻമസാല വേട്ട; അരക്കോടി രൂപയുടെ പാൻമസാല പിടികൂടി

    കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയിൽ വച്ചാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് കഴിഞ്ഞ രാത്രി മുതൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. തൊണ്ണൂറ്റി അയ്യായിരം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് കണ്ടെടുത്തത്. വിപണിയിൽ അരക്കോടിയോളം രൂപ വില വരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ്…

    Read More »
  • Crime

    തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ രണ്ടാം ദിവസവും പിടികൂടാനാകാതെ പൊലീസ്

    കാശി: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ രണ്ടാം ദിവസവും പിടികൂടാനാകാതെ പൊലീസ്. പാവൂർ ഛത്രം പൊലീസിനൊപ്പം റെയിൽവേ പൊലീസും അന്വേഷണം തുടങ്ങി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. അക്രമിയെ കുറിച്ച് സൂചനകൾ കിട്ടിയെന്നു കഴിഞ്ഞ ദിവസം മുതൽ പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെയും പ്രതിയിലേക്ക് എത്താനായില്ല. സംഭവ സ്ഥലത്ത് നിന്നും കിട്ടിയ ചെരുപ്പ് കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നിരവധി പെയിൻറിംഗ് തൊഴിലാളികളെ ചോദ്യം ചെയ്തു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകി വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. അതിക്രൂരമായ മർദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം. പാവൂർ ഛത്രം പൊലീസിനൊപ്പം തന്നെ റെയിൽവേ പൊലീസും സമാന്തരമായി അന്വേഷണം തുടങ്ങി. റെയിൽവേ…

    Read More »
  • Crime

    മീനച്ചിലാറ്റിൽനിന്ന് പുഴമണൽ കടത്തൽ: പ്രധാനി പിടിയിൽ

    ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്നും പുഴ മണൽ കടത്തിക്കൊണ്ടുപോയ കേസിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്ത് കറുകാഞ്ചേരിയിൽ വീട്ടിൽ ഇബ്രാഹിം മകൻ ഷമീർ ഇബ്രാഹിം (33) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇവിടെനിന്നും മണൽ കടത്തിക്കൊണ്ടുപോയ മഹേഷ്,ഷാജി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഷമീർ ഇബ്രാഹിമിനെകുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മണൽ കടത്തിന്റെ മുഖ്യസൂത്രധാരനായി പ്രവർത്തിച്ചതെന്ന് മനസ്സിലാവുകയും, തുടർന്ന് അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ ആർ, അനീഷ് കെ.സി, ഷമീർ ബി, ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.    

    Read More »
  • Crime

    മെഡിക്കൽ കോളേജിലെത്തിയ സന്നദ്ധ പ്രവർത്തകരുടെ ഫോണും പണവും കവർന്നു; രണ്ടുപേർ അറസ്റ്റിൽ

    കോട്ടയം: മെഡിക്കൽ കോളേജിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണത്തിന് എത്തിയ സന്നദ്ധ പ്രവർത്തകരുടെ ഫോണും പണവും മോഷണം ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അവലുകുന്ന് ഭാഗത്ത് പുതുവൽവെളി വീട്ടിൽ സുദർശൻ മകൻ ആദർശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ജോസഫ് മകൻ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫോണും, പണവും, എടി എം കാർഡും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കൾ ഇവരാണെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. പ്രതികരിലൊരാളായ ദീപു ജോസിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ,എസ്.ഐ പ്രദീപ് ലാൽ,…

    Read More »
  • Local

    കോട്ടയം നഗരസഭ അവിശ്വാസം, കോൺഗ്രസ്സ് വിപ്പ് നൽകി ഡിസിസി

    കോട്ടയം: നഗരസഭയിൽ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി. അവിശ്വാസത്തിൽ പങ്കെടുക്കുന്ന വിഷയത്തിലെ ബിജെപി നിലപാട് തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഈ മാസം 20-ാം തീയതിയാണ് എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം ചർച്ച നടക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. എന്നാൽ, അതിനുശേഷം നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നാലും എൽ.ഡി.എഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽഡി എഫിന് ഉണ്ട്.

    Read More »
  • Social Media

    പൊട്ടക്കുളത്തില്‍ മാര്‍ജാരന്‍ രാജാവ്; കിണറ്റില്‍ വീണ പുലിയെ വിറപ്പിച്ച് പൂച്ച

    ഇരയെ പിടികൂടാന്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പ്രത്യേക കഴിവ് പുലിക്കുണ്ട്. മരത്തിന്റെ മുകളില്‍ കയറി വരെ ഇരയെ പിടികൂടാന്‍ പുലിക്ക് സാധിക്കും. കഴിഞ്ഞ ദിവസം മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ പിടികൂടുന്ന ദൃശ്യം വൈറലായിരുന്നു. ഇപ്പോള്‍ പൂച്ചയെ പിടികൂടാന്‍ പിന്തുടര്‍ന്ന പുലിക്ക് പറ്റിയ അമളിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. In that moment of life and death, your survival is most important than anything else. A leopard fell into a well while chasing a cat..Video Via: @ranjeetnature #Survival #wildlife #nature @MahaForest @susantananda3 pic.twitter.com/ikZ5HdI4b4 — Surender Mehra IFS (@surenmehra) February 15, 2023 സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പൂച്ചയെ പിടികൂടാന്‍ പിന്തുടര്‍ന്ന പുലി ഇരയ്ക്കൊപ്പം കിണറ്റില്‍ വീഴുകയായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവസ്ഥയില്‍ പൂച്ചയെ പിടികൂടാനുള്ള ശ്രമം ഉപേക്ഷിച്ച് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന…

    Read More »
  • Kerala

    ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്

    ഭോപ്പാല്‍: തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എട്ടു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മധ്യപ്രദേശിലെ റായ്പുരിലാണ് ഫീല്‍ഡ് സ്റ്റഡിക്കെത്തിയ ജിയോളജി വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. ഏഴ് അധ്യാപകരും അറുപതു വിദ്യാര്‍ഥികളും രണ്ടു വാഹനങ്ങളിലായാണ് യാത്ര തിരിച്ചത്. ഇതില്‍ ഒരു വാഹനത്തിനാണ് അപകടമുണ്ടായത്.  

    Read More »
  • Kerala

    മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍

    പത്തനംതിട്ട: പമ്പാനദിയില്‍ കോഴഞ്ചേരി മാരാമണ്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ട രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയില്‍ നിന്നും മാരാമണ്‍ കണ്‍വെന്‍ഷനായി എത്തിച്ചേര്‍ന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്. ആല്‍ബിന്‍, സഹോദരങ്ങളായ മെറിന്‍, മെഫിന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവര്‍ ഒഴുക്കില്‍പ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനവും ഏറെ വൈകിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവരേയും കോഴഞ്ചേരിജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആല്‍ബിന് വേണ്ടിയാണ് ഇനിയുള്ള തിരച്ചില്‍. രാത്രിയായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.  

    Read More »
  • Kerala

    ദിലീപിനു തിരിച്ചടി; സാക്ഷികളെ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍, ആരെയൊക്കെ സാക്ഷിയായി വിസ്തരിക്കണമെന്ന കാര്യത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വഴിയൊരുങ്ങി. വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് കെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണയ്ക്കു കാലാവധി നിശ്ചയിക്കാന്‍ കോടതി തയാറായില്ല. ഹര്‍ജി തുടര്‍ ഉത്തരവുകള്‍ക്കായി മാര്‍ച്ച് 24ലേക്ക് മാറ്റി. വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് അന്നു വിചാരണക്കോടതി കൈമാറണം. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നു കേസിലെ പ്രതിയായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അതിജീവിത അപേക്ഷിച്ചു. ഇതൊന്നും പ്രതി തീരുമാനിക്കുന്നത് അനുവദനീയമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത് പറഞ്ഞു. മഞ്ജു വാരിയരെ അടക്കം വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവന്‍, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും വാദിച്ചു. 30 പ്രവൃത്തിദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുന്ന പലരും കേസില്‍ അപ്രസ്‌കതമാണെന്ന് ദിലീപിനു വേണ്ടി…

    Read More »
Back to top button
error: