HealthLIFE

അറിഞ്ഞിരിക്കാം വായിലെ കാൻസറി​ന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ചുണ്ടുകൾ, മോണകൾ, നാവ്, കവിളുകളുടെ ആന്തരിക പാളി എന്നിങ്ങനെ ഏത് ഭാഗങ്ങളിലും ഓറൽ കാൻസർ വികസിക്കാം. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ഓറൽ ക്യാൻസർ അഥവാ വായിലെ കാൻസർ. പുകയില ഉപഭോഗം വായിലെ അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് സയൻസ് ഡയറക്‌റ്റിൽ 2020-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. പുകവലി ട്യൂമർ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

തിരിച്ചറിയാൻ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതൽ കൂടുതൽ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ പലപ്പോഴും ഇത് നേരത്തെ കണ്ടെത്താൻ സാധിക്കും. രോഗം വരുന്നത് തടയാൻ സാധിക്കില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രായം കൂടുന്തോറും ഓറൽ കാൻസർ വരാനുള്ള സാധ്യതയും കൂടുന്നു. 45 വയസ്സിനു മുകളിൽ ഉള്ളവരിലാണ് ഈ കാൻസർ ഏറ്റവുമധികം കാണുന്നത്.

Signature-ad

മോണയിലോ നാവിലോ ടോൺസിലോ വായയുടെ ആവരണത്തിലോ ചുവപ്പോ വെള്ളയോ കട്ടിയുള്ള പാടുകൾ പ്രത്യക്ഷപ്പെടാം. ഇതിനെ leukoplakia എന്ന് വിളിക്കുന്നു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമാകാം ഇവ സംഭവിക്കുന്നത്. ഈ പാച്ചുകൾ വികസിച്ചാൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. വായയിലോ ലിംഫ് ഗ്രന്ഥികളിലോ (കഴുത്തിൽ) അവ്യക്തമായ മുഴകൾ അല്ലെങ്കിൽ വളർച്ചകൾ വികസിപ്പിച്ചേക്കാം.

പ്രത്യക്ഷമായ കാരണങ്ങളില്ലാതെ മുഖം, വായ, കഴുത്ത് എന്നിവയുടെ ഏതെങ്കിലും ഭാഗത്ത് മരവിപ്പ്, വേദന എന്നിവ ഓറൽ ക്യാൻസറിന്റെ ലക്ഷണമാകാം. താടിയെല്ലിൽ വീക്കമോ വേദനയോ ഉണ്ടാകാം. വ്യക്തമായ കാരണങ്ങളൊന്നും കൂടാതെ ഒന്നോ അതിലധികമോ പല്ലുകൾ കൊഴിഞ്ഞു പോകുക. ഇതും ഓറൽ ക്യാൻസറിന്റെ ലക്ഷണമാകാം. വായിലെ കാൻസർ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, ക്യാൻസറിന്റെ സ്ഥാനം, ഘട്ടം, തരം എന്നിവയെ ആശ്രയിച്ച് ചികിത്സ ആരംഭിക്കാം. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങി നിരവധി ചികിത്സാ മാർഗങ്ങളുണ്ട്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Back to top button
error: