തൃക്കൊടിത്താനം: മോഷണ ശ്രമക്കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ അലഹബാദ് ഭാഗത്ത് ഇസ്മയിൽ ഹുസൈൻ മകൻ മുഹമ്മദ് അശ്രഫുൾ ഹൌക് (25) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ രണ്ടര മണിയോടുകൂടി പായിപ്പാട് മാന്താനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ കൃഷ്ണകുമാർ, ജോഷി, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.