Month: February 2023

  • Crime

    സ്വര്‍ണ്ണ പാന്റും ഷര്‍ട്ടുമിട്ട് ദുബായിയില്‍ നിന്നും വടകരയിലേക്ക്; പിടിക്കപ്പെട്ടത് എയര്‍പോര്‍ട്ടിന് പുറത്ത്

    മലപ്പുറം: പത്തോളം പരിശോധനകളെ വെട്ടിച്ച്. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചുവന്ന യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു പോലീസ് പിടിയില്‍. ദുബായില്‍ നിന്നും വന്ന കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ (37) ആണ് പോലീസ് പിടിയിലായത്. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സഫവാന്റെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പോലീസ് ഇന്ന് പിടിച്ചെടുത്തത്. രാവിലെ 08.30നു ദുബായില്‍ നിന്നും ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കരിപൂര്‍ എയര്‍ പോര്‍ട്ടിലിറങ്ങിയ മുഹമ്മദ് സഫ്‌വാന്‍ (37) ആണ് സ്വര്‍ണ്ണം കടത്തിയതിന് പോലീസ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫ്‌വാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സഫ്‌വാന്‍ ധരിച്ചിരുന്ന പാന്റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ച് പിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍…

    Read More »
  • Kerala

    ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്റെ വിസ റദ്ദാക്കും; എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും

    തിരുവനന്തപുരം: ഇസ്രായേലില്‍ കാണാതായ കര്‍ഷകന്‍ കണ്ണൂര്‍ പേരട്ട സ്വദേശി ബിജു കുര്യന്റെ വിസ റദ്ദാക്കാന്‍ എംബസിക്ക് സര്‍ക്കാര്‍ കത്ത് നല്‍കും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. ബിജുവിനെ എത്രയും വേഗം കണ്ടെത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേല്‍ എംബസിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആധുനിക കൃഷിരീതി പഠിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രായേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17 രാത്രിയിലാണ് കാണാതായത്. ഇയാളെ കാണാതായ വിവരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അപ്പോള്‍ തന്നെ എംബസിയെ അറിയിച്ചിരുന്നു. ബിജു ഇല്ലാതെ തിങ്കളാഴ്ചയാണ് സംഘം കേരളത്തില്‍ മടങ്ങിയെത്തിയത്. തുടക്കം മുതല്‍ സംഘത്തില്‍ നിന്നും ബിജു അകലം പാലിച്ചിരുന്നു. കഴിഞ്ഞ കുറേ കാലമായി ഇസ്രായേലിലേക്ക് പോകാന്‍ ബിജു ശ്രമിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു തവണ ഏജന്‍സിക്ക് പണം കൊടുക്കുകയും യാത്രയുടെ വക്കോളം എത്തിയെങ്കിലും ബിജുവിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. ബിജു ആസൂത്രിതമായി മുങ്ങുകയായിരുന്നുവെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.…

    Read More »
  • Crime

    കശ്മീരില്‍നിന്നുള്ള ഹിസ്ബുല്‍ കമാന്‍ഡര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു; ആമ്രണം റാവല്‍പിണ്ടിയില്‍

    ശ്രീനഗര്‍: കശ്മീരില്‍നിന്നുള്ള ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്വാരയില്‍നിന്നുള്ള ബഷീര്‍ അഹമ്മദ് പീര്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷത്തിലേറെയായി ഇയാള്‍ പാക്കിസ്ഥാനില്‍ സുരക്ഷിതനായി കഴിയുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. റാവല്‍പിണ്ടിയിലെ ഒരു കടയ്ക്കു പുറത്തുവച്ച് പോയിന്റ് ബ്ലാങ്കിലാണ് അജ്ഞാതനായ ആള്‍ പീറിനെ വെടിവച്ചു കൊന്നതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയില്‍ ഭീകരരെ വിന്യസിക്കുന്ന ചുമതലയായിരുന്നു പീറിന്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിന് കേന്ദ്രം ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.    

    Read More »
  • India

    തന്നെ വധിക്കാന്‍ ഏക്നാഥ് ഷിന്‍ഡേയുടെ മകന്‍ ആളെ ഏര്‍പ്പാടാക്കിയെന്ന് സഞ്ജയ് റാവത്ത്

    മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ദ് ഷിന്‍ഡേയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേനയുടെ രാജ്യസഭാ എം.പി. സഞ്ജയ് റാവത്ത്. തന്നെ കൊലപ്പെടുത്താനായി ശ്രീകാന്ദ് വാടക കൊലയാളികളെ ചുമതലപ്പെടുത്തിയതായി സഞ്ജയ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മുംബൈ പോലീസ് കമ്മിഷണര്‍, താനെ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് അദ്ദേഹം കത്തെഴുതി. സംസ്ഥാനത്ത് സര്‍ക്കാര്‍ മാറിയസാഹചര്യത്തില്‍ തനിക്ക് ലഭിച്ചിരുന്ന സുരക്ഷ പിന്‍വലിച്ചതായി സഞ്ജയ് ചൂണ്ടിക്കാട്ടി. ഭരണകക്ഷി എം.എല്‍.എമാരില്‍ നിന്നും അവരുടെ ഗുണ്ടകളില്‍ നിന്നും നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യമുണ്ട്. തന്നെ ആക്രമിക്കാന്‍ താനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജാ താക്കൂര്‍ എന്ന അധോലോക നേതാവിനെ ശ്രീകാന്ത് ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് റാവത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പോലീസ് സുരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണോയെന്ന് ദേവേന്ദ്ര ഫട്നാവിസ് ചോദിച്ചു. യാതൊരു തെളിവുകളുമില്ലാതെയാണ് ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Crime

    അടൂരില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസ്: 2 ആണ്‍മക്കള്‍ അറസ്റ്റില്‍

    പത്തനംതിട്ട: അടൂര്‍ മാരൂരില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകം. നായകളുമായെത്തി ഇവര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. സൂര്യലാല്‍ കാപ്പാ കേസില്‍ പ്രതിയാണ്. മണ്ണെടുപ്പിനെ എതിര്‍ത്ത സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവര്‍. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരഞ്ഞു വീട്ടിലെത്തിയ അക്രമികള്‍, സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്.

    Read More »
  • Crime

    കോട്ടയത്ത് കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍നിന്ന് 21 ലക്ഷം രൂപ പിടിച്ചെടുത്തു; പണം കടത്താന്‍ ശ്രമിച്ചയാളെ പറ്റി അന്വേഷണം തുടരുന്നു

    കോട്ടയം: റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം. ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍വെ പൊലീസും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകള്‍ ഒന്നിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. എസി ബോഗിയായ ബി2- വിലെ നാല്‍പ്പത്തിയേഴാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. കിട്ടിയ നോട്ടുകള്‍ കളളനോട്ടുകളല്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പണം ട്രയിനില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ട്രെയിന്‍ പുറപ്പെട്ട എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ആരെങ്കിലും പണം ട്രെയിനില്‍ വച്ചതാവാം എന്നാണ് നിഗമനം. എന്നാല്‍ സൗത്ത് റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന്…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ.

    പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം മുണ്ടുപാലം ഭാഗത്ത് താഴവയലിൽ വീട്ടിൽ അജിത്ത് ബിനു (22) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം കെ എം, ബിജു ജോസഫ്, സി.പി.ഓ മാരായ ജോബി കുര്യൻ, റോയി വി. എം, ബീനാമ്മ കെ.എം, ശുഭ.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ

    പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം മന്ദിരം ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ ഗോപികൃഷ്ണൻ (20) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ അജി. പി.ഏലിയാസ്, സി.പി.ഓ മാരായ ജയകുമാർ, അനീഷ് സലാം, പ്രിയ എൻ. ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

    Read More »
  • Local

    കോട്ടയം ജില്ലയിലെ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന്

    കോട്ടയം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ എസ്.പി.സി പദ്ധതി നിലവിലുള്ള 9 സ്കൂളുകളിലെ 400 ഓളം കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8ന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിൽ വച്ച് നടത്തപ്പെടും. പ്രസ്തുത പരേഡിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് മുഖ്യാതിഥിയായിരിക്കും. കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷാജു പോൾ, എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ, കോട്ടയം ഡി.വൈ.എസ്.പി അനീഷ് ജി, എസ്.പി.സി പദ്ധതിയുടെ അസിസ്റ്റ​ന്റ് നോഡൽ ഓഫീസർ ജയകുമാർ ഡി, മറ്റ് പോലീസ്‌ ഉദ്യോഗസ്ഥര്‍, അധ്യാപകർ, രക്ഷകർത്താക്കൾ, മറ്റ് കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരിക്കും.

    Read More »
  • Crime

    സഹോദരങ്ങളെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

    അയർക്കുന്നം: സഹോദരങ്ങളെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പാദുവ വരണ്ടിയാനിക്കൽ വീട്ടിൽ വിപിൻ പി.വി (38) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സഹോദരനും ചേർന്ന് അഞ്ചാം തീയതി ഉച്ചയോടുകൂടി അയൽവാസിയായ സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അകലക്കുന്നം മറ്റക്കര പാദുവ ഭാഗത്ത് വച്ച് വിപിൻ ഇവരെ ചീത്ത വിളിക്കുകയും, കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തത്. തുടർന്ന് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപിനെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു.ആർ, എ.എസ്.ഐ മാരായ സോജൻ ജോസഫ്, പ്രദീപ്കുമാർ, സജു റ്റി.ലൂക്കോസ്, സി.പി.ഓ മാരായ ജിജോ ജോൺ, പ്രശാന്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

    Read More »
Back to top button
error: