സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ ആദ്യസംരംഭം, ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ‘കിംഗ് ഒഫ് കൊത്ത’ ഓണത്തിന്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഒഫ് കൊത്ത’യില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍ എത്തുന്നു. കാരൈക്കുടിയില്‍ രണ്ടു ദിവസം കൊണ്ട് ടൊവിനോയുടെ സീനുകള്‍ ചിത്രീകരിച്ചു. ഓണം റിലീസായി എത്തുന്ന ‘കിംഗ് ഒഫ് കൊത്ത’യുടെ ചിത്രീകരണം പൂർത്തിയാകാറായി.
ചെമ്പന്‍ വിനോദ് ജോസ് , ഗോകുല്‍ സുരേഷ്, പ്രസന്ന, ഐശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഒഫ് കൊത്ത’ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. എഡിറ്റര്‍- ശ്യാം ശശിധരന്‍, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.