CrimeNEWS

ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന; ബ്യൂട്ടീഷ്യന്‍ പിടിയിൽ, ഉറവിടം തേടി എക്സൈസ്

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷ്യന്‍ എക്സെെസിന്‍റെ പിടിയിൽ.നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് (51) എസ് എൽ എസ് ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. ചാലക്കുടി ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ, ബ്യൂട്ടിപാർലർ ഉടമയാണ് അറസ്റ്റിലായ ഷീല. സ്റ്റാമ്പ് ഒന്നിന്ന് 5,000 രൂപക്ക് മുകളിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയത്.

12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ ഇവരില്‍ നിന്നും എക്സെെസ് കണ്ടെടുത്തു. സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റാമ്പുകൾ. ഇതുമായി പാർലറിലേക്ക് കയറുന്നതിനിടയിലാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരിങ്ങാലക്കുട എക്സെെസ് ഇൻസ്പെക്ടർ കെ സദീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എവിടെ നിന്നാണ് മയക്ക് മരുന്ന് ലഭ്യമാകുന്നതെന്നതിനെ പറ്റിയും അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

Back to top button
error: