KeralaNEWS

വിദ്യാര്‍ത്ഥി കണ്‍സഷന്‍ വെട്ടാൻ കെഎസ്ആർടിസി, പുതിയ മാര്‍ഗനിര്‍ദ്ദേശമിറക്കി; 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനില്ല

തിരുവനന്തപുരം : വിദ്യാർത്ഥി കൺസഷനിൽ പുതിയ മാർഗനിർദ്ദേശവുമായി കെഎസ്ആർടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷൻ നൽകില്ല. 2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാര്‍ഗനിര്‍ദ്ദേശം. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്റേതാണ് നിർദ്ദേശം.

Back to top button
error: