KeralaNEWS

ഒമ്പതാം ക്ലാസുകാരിയെ കാരിയറാക്കിയ സംഭവം: ലഹരിമാഫിയയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനിയുടെ അമ്മ 

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച മാഫിയാസംഘത്തിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. മകളെ നിയന്ത്രിക്കാൻ തുടങ്ങിയതു മുതൽ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ലഹരിമാഫിയക്കെതിരായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ലഹരിമരുന്ന് മാഫിയയുടെ വലയിൽ അകപ്പെട്ട പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകൾ തിരിച്ചു വന്നാൽ വീണ്ടും മയക്കുമരുന്ന് നൽകാൻ സംഘം ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ കൂടെ തങ്ങൾ നടക്കുമ്പോൾ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണെന്നും അവർ പറഞ്ഞു. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

Signature-ad

‌ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നതെന്നും കാരിയറായി ഉപയോഗിച്ചെന്നുമായിരുന്നു ഒൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തി. സംഭവത്തിൽ പത്തുപേർക്കെതിരേ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Back to top button
error: