IndiaNEWS

17 വയസുകാരിയായ ഭാര്യ പ്രസവിച്ചു; ഭർത്താവിനെതിരേ പോക്സോ കേസ്, നടപടി ആശുപത്രി അ‌ധികൃതരുടെ ഇടപെടലിനെത്തുടർന്ന്

ഹാസൻ(കർണാടക): പതിനേഴുകാരിയായ ഭാര്യ കുഞ്ഞിനു ജന്മം നൽകിയതിനു പിന്നാലെ ഭർത്താവിനെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാസനിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ മഹാദേവസ്വാമിയാണ് അറസ്റ്റിലായത്. ആശുപത്രി അ‌ധികൃതരുടെ ഇടപെടലിലാണു പോലിസിന്റെ നടപടി.
ഗുണ്ടൽപേട്ട് സ്വദേശിയായ മഹാദേവ സ്വാമി പെൺകുട്ടിയുമായി പ്രണയത്തിൽ ആവുകയും തുടർന്നു വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയായ ഭാര്യയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഭാര്യ കുഞ്ഞിനു ജന്മം നൽകിയത്. പെൺകുട്ടിക്കു പതിനേഴു വയസ്സേ ഉള്ളുവെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതർ ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫിസറെ വിവരം അറിയിച്ചു. ഇവർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി.
മഹാദേവസ്വാമിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾ റിമാൻഡിലാണ്. വിവാഹം നടക്കുമ്പോൾ വിവരം പോലീസ് അ‌റിഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകാതെയാണ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നതും പുറത്തറിഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകും മുമ്പ് കുട്ടിയു​ടെ വിവാഹം നടത്തിയ വീട്ടുകാർക്കെതിരേയും നിയമനപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

Back to top button
error: