KeralaNEWS

മോഹൻലാലിനെ വിടാതെ ആനക്കൊമ്പ് കേസ്; ഹർജി തള്ളി ഹൈക്കോടതി, വീണ്ടും വാദം കേൾക്കാനും നിർദ്ദേശം

കൊച്ചി: ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് കേസ് പിൻവലിക്കാനുളള സർക്കാരിന്റെ ഹർജി തള്ളിയതിനെതിരെയുള്ള മോഹൻലാലിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലന്നായിരുന്നു മോഹൻലാലിൻ്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളി.

Signature-ad

അതേസമയം കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനകൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യത്തിൽ വീണ്ടും വാദം കോൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ മോഹൻലാലും കീഴ് കോടതി ഉത്തരവിനെതിരെ സർക്കാരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: