Month: February 2023

  • Kerala

    ‘സമൂഹത്തിൽ വിദ്വേഷം പട‍ർത്താൻ ശ്രമം’; അവിശ്വാസികൾക്കെതിരായ പരാമ‍ർശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിന് പരാതി

    ആലുവ: അവിശ്വാസികൾക്കെതിരായ പരാമ‍ര്‍ശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിന് പരാതി. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പോലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ പരാമ‍ര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമുണ്ടായിരുന്നു. എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.

    Read More »
  • NEWS

    ബിജു കുര്യന് മുമ്പേ തീര്‍ത്ഥാടക സംഘത്തിലെ 6 പേരും ഇസ്രയേലിൽ മുങ്ങി, പിന്നിൽ ഗൂഢസംഘം എന്ന സംശയവുമായി ഫാ. ജോർജ് ജോഷ്വയുടെ പരാതി ഡി.ജി.പിക്ക്

    തിരുവനന്തപുരത്ത് നിന്ന് ഇസ്രയേലിലേയ്ക്ക് പോയ 26 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തിലെ ആറുപേർ മുങ്ങി എന്ന പരാതിയുമായി നാലാഞ്ചിറയിലുള്ള ഫാ. ജോർജ് ജോഷ്വ. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ഫെബ്രുവരി 8 നാണ് തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴി ഈ സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ് പുറപ്പെട്ടത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. 26 അംഗ സംഘത്തിലെ രാജു തോമസ്, ഷൈനി രാജു, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായി. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും മുങ്ങിയത്. ഈ സംഭവത്തിനു പിന്നിൽ വൻ ഗൂഢസംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയത്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഞാൻ 2006 മുതൽ വിശുദ്ധ…

    Read More »
  • Crime

    വിവാഹസല്‍ക്കാര രാത്രിയില്‍ ഒരുങ്ങുന്നതിനിടെ നവവധുവിനെ കൊന്ന് വരന്‍ ജീവനൊടുക്കി

    റായ്പുര്‍: വിവാഹ വിരുന്നിന് മുന്‍പ് നവവരനെയും വധുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പുരിലാണു സംഭവം. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണു പോലീസ് സംശയിക്കുന്നത്. ബ്രിജ്നഗര്‍ സ്വദേശി അസ്ലം (24), കഖഷ ബാനു (22) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണു വിവാഹ സല്‍ക്കാരം തീരുമാനിച്ചിരുന്നത്. വിരുന്നു സല്‍ക്കാരത്തിനു തൊട്ടുമുന്‍പാണു സംഭവമെന്നു പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണു പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന് ഇയാളും ജീവനൊടുക്കി. മുറിയില്‍ ഒരുങ്ങുന്നതിനിടെയാണ് അസ്ലവും ബാനുവും തമ്മില്‍ വഴക്കുണ്ടായത്. യുവതിയുടെ കരച്ചില്‍ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോള്‍ വീട്ടുകാര്‍ ജനല്‍ ബലമായി തുറന്നു നോക്കി. നിലത്തു തളം കെട്ടിയ രക്തത്തില്‍ ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതാണു കണ്ടത്. വിവരമറിഞ്ഞ് എത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.…

    Read More »
  • Kerala

    കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍

    കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ അറുപതുവയസുകാരിക്ക് കാലുമാറി ശസ്ത്രക്രിയ നടത്തി. ഇടതുകാലിന് പകരം വലതുകാലിനാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. കക്കോടി സ്വദേശിനി സജ്ന(60)യാണ് അനാസ്ഥയ്ക്ക് ഇരയായത്. ഇന്നലെ നടന്ന ശസ്ത്രക്രിയയുടെ പിഴവ് ഡോക്ടര്‍ അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറഞ്ഞതോടെയാണ്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി ബഹിര്‍ഷാനാണ് ശസ്ത്രക്രിയ നടത്തിയത്. ”അനസ്തേഷ്യയുടെ എഫക്റ്റ് കഴിഞ്ഞ ശേഷം അമ്മയ്ക്ക് വലത്തേ കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് ഇതെന്ന് അമ്മ നഴ്സിനോട് ചോദിച്ചു. പതിയെ എഴുന്നേറ്റ് നോക്കുമ്പോഴാണ് വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായയതെന്ന്” – മകള്‍ പറഞ്ഞു. ഇക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് മകള്‍ പറയുന്നു. വീടിന്റെ വാതില്‍ അടഞ്ഞ് കാലിന്റ ഉപ്പൂറ്റി ഭാഗത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഈ ഡോക്ടറിനെ കാണിച്ചത്. സജ്ന കഴിഞ്ഞ ഒരുവര്‍ഷമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു. സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇത് സംബന്ധിച്ച് വിശദീകരണം…

    Read More »
  • Crime

    പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ചു, നാട്ടുകാരെ കല്ലെറിഞ്ഞു; റെയില്‍വേസ്റ്റേഷനിലേക്ക് ഓടിക്കയറിയ പ്രതി പിടിയില്‍

    കൊച്ചി: ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് 19-കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പട്ടാപ്പകല്‍ 19-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നേരേ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍, സ്റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.  

    Read More »
  • Kerala

    നടക്കാവ് സി.ഐയുടെ കൈവെട്ടുമെന്ന് യുവമോർച്ച; വധഭീഷണി മുഴക്കി ബി.ജെ.പി. നേതാവ്; പോലീസുകാരനെ വളഞ്ഞിട്ട് മർദിച്ച് യൂത്ത് കോൺഗ്രസ്, സംസ്ഥാനത്ത് പ്രതിഷേധം പോലീസിനെതിരേയും

    കോഴിക്കോട്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി പ്രതിപക്ഷം നടത്തുന്ന സമരം പോലീസിനെതിരേയും തിരിയുന്നു. പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി യുവമോർച്ച-ബിജെപി നേതാക്കൾ രംഗത്തെത്തി. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സിഐക്കെതിരെയാണ് യുവമോർച്ച വധഭീഷണി മുഴക്കിയത്. നടക്കാവ് സിഐ ജിജീഷ് യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെയെന്ന് ബിജെപി ജില്ലാ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കി. ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പറഞ്ഞു. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മോഹനനും ഭീഷണി മുഴക്കി. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ സമരത്തിൽ കഴിഞ്ഞദിവസം യുവമോർച്ച പ്രവർത്തകനെ പൊലീസ് മരദ്ദിച്ചതായാണ് ആരോപണം. ഇന്ന് യുവമോർച്ചയുടെ കമ്മീഷണർ ഓഫീസ് മാർച്ചിനിടയിലാണ് നേതാക്കളുടെ കൊലവിളി പ്രസംഗം. മാർച്ചിൽ സംഘർഷവുമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, കളമശ്ശേരിയിൽ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു ക്ലിഫ് ഹൗസിലേക്ക് കറുപ്പ് വസ്ത്രമണിഞ്ഞ്…

    Read More »
  • India

    മകളെ തട്ടിക്കൊണ്ടു പോയെന്ന് അമ്മായിയമ്മയുടെ പരാതി; ഭര്‍ത്താവിന്റെ അനിയത്തിയെ യുവതി വിവാഹം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം

    പറ്റ്‌ന: രണ്ടുകുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിന്റെ അനിയത്തിയെ വിവാഹം ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകളെ തട്ടിക്കൊണ്ടുപോയെന്ന അമ്മായിയമ്മയുടെ പരാതിയിലാണ് പൊലീസിന്റെ അന്വേഷണം. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ റോസെരയിലാണ് വിചിത്രമായ സംഭവം. 32കാരിയായ ശുക്ലാദേവിയാണ് ഭര്‍ത്താവിന്റെ സഹോദരിയായ പതിനെട്ടുകാരി സോണി ദേവിയെ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. 10 വര്‍ഷം മുമ്പായിരുന്നു പ്രമോദ് ദാസ് ശുക്ലാ ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. ആറ് മാസം മുന്‍പ് ശുക്ലാ ദേവി ഭര്‍ത്താവിന്റെ സഹോദരിയെ വിവാഹം കഴിച്ച് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ വിവാഹം ആചാരങ്ങളെ വെല്ലുവിളിക്കുന്നതാണെന്നാണ് കുടുംബാംഗളുടെ ആക്ഷേപം. തങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് ശുക്ല ദേവി പറയുന്നത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും അവര്‍ പറയുന്നു. ഇത് സ്‌നേഹത്തിന്റെ വീടാണ്. ഞങ്ങള്‍ രണ്ടുപേരും അത്രമേല്‍ സ്‌നേഹിക്കുന്നു. സോണി അത്രമേല്‍ സുന്ദരിയാണെന്നും ശുക്ല പറഞ്ഞു. ഇരുവരുടെയും ബന്ധത്തില്‍…

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസ്: വീഡിയോ കോൺഫറൻസിങ് പോരാ, പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

    കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി. ഇന്നു മുതല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി. കേസില്‍ വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും സുനി കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ തുടരുകയാണ്. കേസില്‍ നടി മഞ്ജു വാര്യരെ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വിസ്താരം ഇന്നു നടക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഹര്‍ജി തള്ളുകയും, വീണ്ടും വിസ്താരത്തിന് അനുവാദം നല്‍കുകയുമായിരുന്നു. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ…

    Read More »
  • India

    വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ അന്തരിച്ചു

    മുംബൈ: വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടില്‍ പുതുജീവന്‍ പകര്‍ന്ന കലാകാരിയാണ് കനക് റെലെ. എട്ടു പതിറ്റാണ്ടു നീണ്ട കലാജീവിതത്തിന് ഉടമയായ കനക് റെലെയ്ക്ക് രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ സമ്മാനം, എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കനക് റെലെയുടെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു. യതീന്ദ്ര റെലെയാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.  

    Read More »
  • India

    മോര്‍ബി തൂക്കുപാലം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം

    അഹമ്മദാബാദ്: മോര്‍ബി പാലം അപകടത്തില്‍ മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപവീതം ഒറേവ ഗ്രൂപ്പ് ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അപകടത്തില്‍ 56 പേര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ പത്തുലക്ഷത്തിന് പുറമെയാണിത്. മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാമെന്ന് ഒറേവ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമാകില്ലെന്ന് ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുള്ളതിനാല്‍, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം മൊത്തം നഷ്ടപരിഹാരത്തിന്റെ അന്‍പത് ശതമാനം ഒറേവ ഗ്രൂപ്പ് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒറേവ ഗ്രൂപ്പായിരുന്നു മോര്‍ബി പാലത്തിന്റെ പുനര്‍നിര്‍മാണവും നടത്തിപ്പും അറ്റകുറ്റപ്പണിയുമെല്ലാം നടത്തിരുന്നത്. പാലം തുറന്ന് കൊടുത്ത് നാലു ദിവസത്തിനു…

    Read More »
Back to top button
error: