
ആലുവ: അവിശ്വാസികൾക്കെതിരായ പരാമര്‍ശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിന് പരാതി. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പോലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമുണ്ടായിരുന്നു. എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.






