Month: February 2023
-
Tech
കുട്ടിക്കാനത്ത് സെന്റർ ഫോർ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ഒരുങ്ങുന്നു
പീരുമേട്: മലയോര മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പീരുമേട് മാര്‍ ബസേലിയോസ് എൻജിനീയറിങ് കോളജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സും സംയുക്തമായി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ് ആരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായിട്ടാണ് റോബോട്ടിക്സ് കോഴ്സുകൾ അഭ്യസിപ്പിക്കുന്നത്. യൂണിക് വേൾഡ് റോബോട്ടിക്സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റു വിദ്യാർത്ഥികൾക്ക് റോബോട്ടിക് പഠനം സാധ്യമാക്കുക എന്നതാണ് സ്റ്റുഡൻസ് ഹെൽപ്പിംഗ് സ്റ്റുഡൻസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വന്തമായ ഒരു റോബോട്ട് രൂപകൽപ്പന ചെയ്യത്തക്ക വിധം വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലാബ് ആരംഭിക്കുന്നത്. 30 ലക്ഷത്തിന് പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ലാബിൽ ത്രീഡി പ്രിന്റിംഗ്, വെർച്ചൽ റിയാലിറ്റി, ഓഗ്മെന്റട് റിയാലിറ്റി, ഗെയിം ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. സ്കൂളിലെ റോബോട്ടിക്ക് അനുബന്ധ വിഷയങ്ങളുടെ പഠനത്തിനോടൊപ്പം…
Read More » -
Crime
സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റ നമ്പർ ചൂതാട്ടം; പാലായിൽ ലോട്ടറി ഏജൻസി ഉടമയും വിൽപ്പനക്കാരനും അറസ്റ്റിൽ
പാലാ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തിവന്ന ലോട്ടറി ഏജൻസി ഉടമയേയും വിൽപ്പനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലക്കി സെന്റർ ഉടമ പാലാ കവിക്കുന്ന് ഭാഗത്ത് മുരിങ്ങോട്ട് വീട്ടിൽ പാപ്പച്ചൻ എന്ന് വിളിക്കുന്ന മാത്യു (58), വിൽപ്പനക്കാരനായ അരുണാപുരം വലിയമനത്താനത്ത് വീട്ടിൽ വിനയചന്ദ്രൻ (54) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ ടി.ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്റർ എന്ന സ്ഥാപനത്തിലായിരുന്നു ലോട്ടറിയുടെ മറവിൽ ചൂതാട്ടം നടത്തിവന്നിരുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് പാലായില്‍ ലോട്ടറിയുടെ മറവിൽ ചൂതാട്ടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ മറവിലാണ് ചൂതാട്ടം നടന്നിരുന്നത്. ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലാണ് ഏജൻസി ഉടമ വിൽപ്പന നടത്തിവന്നിരുന്നത്. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റ് അവസാന…
Read More » -
Crime
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; നാലുപേര്‍ പിടിയിൽ
കാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ ബിജു മകൻ ജോബ് എന്ന് വിളിക്കുന്ന വിഷ്ണു (27), എരുമേലി തടത്തേൽ വീട്ടിൽ രാജേന്ദ്രൻ മകൻ അരവിന്ദ് (25), കാഞ്ഞിരപ്പള്ളി തേനംമാക്കൽ വീട്ടിൽ നാസർ മകൻ നാസിഫ് നാസർ (26), എരുമേലി താന്നിക്കൽ വീട്ടിൽ നാസർ മകൻ ആദിൽ ഹക്കീം (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ആഴ്ചയിലെ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ രണ്ടു മാലകൾ രണ്ട് ദിവസങ്ങളിലായി പണയം വച്ചാണ് 2,02,000 രൂപ തട്ടിയെടുത്തത്. പിന്നീട് സ്ഥാപന ഉടമ മാല പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ…
Read More » -
Crime
ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: അഞ്ചര ലക്ഷം രൂപ തട്ടിയാൾ പിടിയിൽ
കോട്ടയം: ഓൺലൈൻ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, അഞ്ചൽ താഴമേൽ ഭാഗത്ത് വൈകുണ്ടം വീട്ടിൽ പ്രദീപ് ജി.നമ്പൂതിരി (37) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും 2021 മുതൽ പലതവണകളായി 5,68,000/- രൂപ തട്ടിയെടുക്കുകയായിരുന്നു. GNR IT Online service India PVT limitted എന്ന സ്ഥാപനം വഴി ഗവൺമെന്റ് / ഗവൺമെന്റ് ഇതര ഓൺലൈൻ സർവീസുകൾ നടത്തുന്നതിന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫ്രാഞ്ചൈസികൾ യുവാവിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. യുവാവിന് ഫ്രാഞ്ചൈസി ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെടുകയും, എന്നാൽ പണം നൽകാതെ വണ്ടിചെക്ക് നൽകി ഇയാള കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ…
Read More » -
Crime
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റില്‍
ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ വടക്കേ പുളിന്താനത്തു വീട്ടിൽ കൃഷ്ണൻ മകൻ അനിമോൻ (41) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷന് സമീപത്ത് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് യുവാവിനെ കയ്യിലിരുന്ന കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന വൈബ്രേറ്റർ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ. പ്രശോഭ്, ജിഷ്ണു, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി ജോയ്, പ്രവീൺ പി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Crime
പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഡബ്ല്യൂ.സി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Read More » -
Crime
അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ രണ്ടാം ഭര്‍ത്താവ് തീകൊളുത്തി കൊന്നു
ഗാന്ധിനഗര്‍: അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്ത് കത്തര്‍ഗാം നിവാസിയായ കിഷോര്‍ പട്ടേല്‍ (33) ആണ് ഭാര്യ കാജലി (30)നെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കിഷോര്‍ പട്ടേല്‍ ഭാര്യയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരേ കൊലക്കുറ്റംകൂടി ചുമത്തി. കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതി നല്‍കിയ മരണമൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി കിഷോര്‍ പട്ടേല്‍ അശ്ലീലവീഡിയോ കാണുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വീഡിയോ കാണുന്നത് നിര്‍ത്തണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. തിങ്കളാഴ്ച രാവിലെയും ഇതേച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ ഉപദ്രവിച്ചതെന്നും പിന്നാലെ തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ കിഷോറും മുംബൈ സ്വദേശിയായ…
Read More » -
NEWS
പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു, 102 പേര്‍ക്ക് പരുക്ക്
ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരുക്കേറ്റു. നബ്ലുസ് നഗത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇസ്രയേല്‍ സേനയ്ക്ക് നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തി. തിരക്കേറിയ മാര്‍ക്കറ്റിന് സമീപമാണ് ആക്രമണം നടന്നത്. മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നുവെന്നും ഹമാസ് പ്രതികരിച്ചു. കഴിഞ്ഞദിവസം ജെനിന്‍ നഗരത്തിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയില്‍ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.
Read More » -
Kerala
ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയം; ബാര്‍ പ്രവര്‍ത്തന സമയത്തിലും മാറ്റംേവണമെന്ന് ഉടമകള്‍
തിരുവനന്തപുരം: ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാര്‍ ഉടമകള്‍. തീരുമാനം അശാസ്ത്രീയമെന്നും അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാര്‍ ഉടമകള്‍ ഇക്കാര്യം ഉന്നയിച്ചത്. നിലവിലുള്ള ബാര്‍ സമയം മാറ്റി രാവിലെ 8 മുതല്‍ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകള്‍ നൈറ്റ് ലൈഫ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. മുന്നണിയിലും, സര്‍ക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് ബാര്‍ ഉടമ അസോസിയേഷനെ അറിയിച്ചത്.
Read More » -
India
കോവിഡ് ഭീതിയില്‍ ഭര്‍ത്താവിനെയും പുറത്താക്കി; അടച്ചിട്ട വീട്ടില്‍ യുവതിയും മകനും കഴിഞ്ഞത് മൂന്നു വര്‍ഷം!
ചണ്ഡീഗഡ്: കോവിഡില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്ന് കൊല്ലമായി വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുവന്ന മുപ്പത്തിമൂന്നുകാരിയേയും മകനേയും ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തിറക്കി. ഹരിയാണ ഗുരുഗ്രാമിലെ ചക്കര്‍പുരിലെ വാടകവീട്ടിലാണ് കോവിഡിനെ ഭയന്ന് യുവതി പത്തുവയസുള്ള മകനുമായി ‘ഏകാന്തവാസ’ത്തില്‍ തുടര്‍ന്നത്. പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗങ്ങളും എത്തി വീടിന്റെ പ്രധാനവാതില്‍ തകര്‍ത്താണ് മുന്‍മുന്‍ മാജി എന്ന യുവതിയേയും മകനേയും പുറത്തെത്തിച്ചത്. യുവതിയ്ക്ക് മാനസികപ്രശ്നങ്ങളുള്ളതായും യുവതിയേയും മകനേയും റോഹ്ത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗുരുഗ്രാം സിവില്‍ സര്‍ജന്‍ ഡോക്ടര്‍ വിരേന്ദര്‍ യാദവ് അറിയിച്ചു. ഫെബ്രുവരി 17-ന് മുന്‍മുന്നിന്റെ ഭര്‍ത്താവ് സുജന്‍ മാജി സഹായം തേടി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറാണ് സുജന്‍. കോവിഡ് വ്യാപനത്തേക്കുറിച്ചുള്ള ഭീതി മൂലം ഭര്‍ത്താവിനെ അടക്കം പുറത്താക്കി മുന്‍മുന്‍ വീടിനുള്ളില്‍ ഏകാന്തവാസം ആരംഭിക്കുകയായിരുന്നു. 2020-ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആദ്യം ഇളവുവരുത്തിയപ്പോള്‍ ജോലിക്ക് പോയ ഭര്‍ത്താവിനെ പിന്നീട് മുന്‍മുന്‍ വീടിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. ആദ്യത്തെ കുറച്ചുദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ സുജന്‍ ഭാര്യയെ…
Read More »