CrimeNEWS

മാനസികവെല്ലുവിളിയുള്ള മകളെ പീഡിപ്പിച്ച കേസ്; പിതാവിന് ആജീവനാന്ത തടവ്, സുഹൃത്തിന് 20 വര്‍ഷം കഠിന തടവ്

കോട്ടയം: മാനസിക വെല്ലുവിളിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന്റെ സുഹൃത്തിന് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെള്ളൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കരിങ്കുന്നം വടക്കേക്കര വി.ജി. ഗിരീഷി (52)നെയാണ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എസ്. സുജിത്ത് ശിക്ഷിച്ചത്.

ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുന്‍പ് അച്ഛന് കോടതി ആജീവനാന്തം തടവ് വിധിച്ചിരുന്നു. 2018-ലെ പ്രളയകാലത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മ മരിച്ചതാണ്. അച്ഛനും പെണ്‍കുട്ടിയും വീട്ടില്‍ തനിച്ചായിരുന്നു. 2018-ലെ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ പെണ്‍കുട്ടിയും അച്ഛനും സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ അച്ഛന്റെ സുഹൃത്ത് പീഡിപ്പിച്ചത്.

Signature-ad

പെണ്‍കുട്ടി ഗര്‍ഭിണിയായി. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് അച്ഛനും സുഹൃത്തുംകൂടി പോലീസിനെ അറിയിച്ചു. പോലീസിന് പ്രതിയെ കണ്ടെത്താനായില്ല. അച്ഛനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് യഥാര്‍ഥസംഭവം അറിയുന്നത്. ഡി.എന്‍.എ. പരിശോധനയില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്നും കണ്ടെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: