CrimeNEWS

ജലാശയം കാണാനത്തെിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുട്ടവഞ്ചിയില്‍ തുരുത്തിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

തൊടുപുഴ: മലങ്കര ജലാശയം കാണാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുട്ടവഞ്ചിയില്‍ കയറ്റി ജലാശയത്തിന് നടുവിലെ തുരുത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍ തുടരുന്നു. പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷി(34)നായാണ് മുട്ടം പോലീസ് പരിശോധന നടത്തിയത്. മലങ്കര ജലാശയത്തിന് നടുവിലെ തുരുത്തില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

പീഡനം നടന്ന തുരുത്തിലും പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ജനുവരി 26 നായിരുന്നു സംഭവം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. മുട്ടം സ്വദേശിയായ പ്രതിക്ക് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു. 26ന് ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു.

Signature-ad

ഈ സമയം രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോയി. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളെയും തന്ത്രപൂര്‍വ്വം പ്രതി തിരിച്ചയച്ചു. ഇതിന് ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടില്‍ കയറ്റി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടി പീഡനവിവരം ആരോടും പറഞ്ഞില്ല.

ഭയന്ന പെണ്‍കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. അടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവ മാറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ സമീപ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇതേ സ്റ്റേഷനില്‍ നിന്ന് മുട്ടം മാത്തപ്പാറയിലെത്തിയ പൊലീസ് തന്നെ അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതി ഒളിവില്‍ പോയി.

തൊടുപുഴ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ജലാശയത്തിന് നടുവിലെ തുരുത്തിലെത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്ഥതയിലുള്ള കുട്ട വഞ്ചിയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നാണ് വിവരം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: