KeralaNEWS

മദ്യപിക്കാൻ പണം കൊടുക്കാത്തതിന് അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം, നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനു ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി പടനിലം സ്വദേശി ഗോപകുമാറിനാണ് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടു വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹന്‍റേതാണ് ഉത്തരവ്. 2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ മകൻ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയെ തെളിവുകളുടെയും അയൽവാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: