ന്യൂഡല്‍ഹി: പാർട്ടിയിലെ പോരിൽ ഒ. പനീർശെൽവത്തിനു വീണ്ടും തിരിച്ചടി. എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ആയി എടപ്പാടി കെ. പളനിസ്വാമിയെ തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പു ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഒ പനീര്‍ശെല്‍വം നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
വലിയ ആഘോഷത്തോടെയാണ് ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നേതാക്കളും അണികളും സുപ്രീം കോടതി വിധിയെ വരവേറ്റത്. മധുര പലഹാരം വിതരണം ചെയ്തും വാദ്യഘോഷങ്ങള്‍ മുഴക്കിയും അണികള്‍ എടപ്പാടിയുടെ വിജയം ആഘോഷിച്ചു.