Month: February 2023

  • Kerala

    ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന് പുതിയ മുഖം നൽകാൻ പദ്ധതി

    തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുക. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐ.ബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ…

    Read More »
  • Crime

    അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

    അടിമാലി: ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തിലെ പ്രതി അടിമാലി സ്വദേശി ജസ്റ്റിന്‍ പിടിയില്‍. മര്‍ദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജസ്റ്റിനും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കും എതിരെയാണ് കേസ്. എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഉല്‍സവപ്പറമ്പില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ജസ്റ്റിന്‍ ജയില്‍മോചിതനായത് ഇന്നലെയാണ്. ഈ മാസം 17 ന് അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു കാര്‍ കലാപരിപാടി നടക്കുന്ന സ്റ്റേജിന് സമീപത്തെ റോഡിലൂടെ വന്നതും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബുധനാഴ്ച്ച ഉച്ചയോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം, ഇത്തരം സംഭവങ്ങളില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നിരിക്കെ നടപടി വൈകിപ്പിച്ചതില്‍ വിമര്‍ശനം ശക്തമാണ്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസിന്റെ മറുപടി. എന്നാല്‍, പോലീസിന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത്…

    Read More »
  • Kerala

    ദുരിതാശ്വാസനിധി തട്ടിപ്പ് അ‌തീവഗൗരവമായി കാണും; തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം: ദുരിതാശ്വാസനിധിയിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് പുറത്തുവിട്ട വിവരങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി. വിജിലൻസിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നപടികൾ സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അനേ്വഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതികളുടെ…

    Read More »
  • Kerala

    ശമ്പളം വർധിപ്പിക്കാൻ തീരുമാനമായി; സമഗ്ര ശിക്ഷ സ്‌പെഷലിസ്റ്റ് അ‌ധ്യാപകരുടെ സമരം ഒത്തു തീര്‍ന്നു

    തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷലിസ്റ്റ് അ‌ധ്യാപകർ വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കാമെന്നു സർക്കാർ അ‌റിയിച്ചതോടെയാണ് സമരം അ‌വസാനിപ്പിക്കാൻ അ‌ധ്യാപകർ തീരുമാനിച്ചത്. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ക്ക് നിലവില്‍ വേതനമായി 10,000 രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നല്‍കി വരികയായിരുന്നു.10,000 രൂപ 13,400 രൂപയായി വര്‍ദ്ധിപ്പിക്കും. 13,400 രൂപയുടെ 12% വരുന്ന 1608/ രൂപ ഇ.പി.എഫ്. (എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍) ആയി നല്‍കുന്നതിനും തീരുമാനിച്ചു.ശമ്പള വര്‍ദ്ധനവ് 2022 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ ഉണ്ടായ പ്രതിമാസ വര്‍ദ്ധനവ് 3400 രൂപ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നല്‍കും. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി രണ്ടു സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. മാസത്തില്‍ ഒരു ശനിയാഴ്ച…

    Read More »
  • LIFE

    പുതിയ വിശേഷം പങ്കുവച്ചു പ്രഭുദേവ, ഇത്തവണ കൂട്ടിന് മലയാളി; ഈ പ്രായത്തിലും ‘എന്നാ ഒരു ഇതാന്ന്’ പ്രേക്ഷകര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രഭുദേവ. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിലും ഇദ്ദേഹം താരമായി മാറി. ഒരു ഡാന്‍സര്‍ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളില്‍ ഇദ്ദേഹം നായകനായി അഭിനയിക്കുകയും ചെയ്തു. നിരവധി സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. പോക്കിരി അടക്കമുള്ള സിനിമകള്‍ ഇദ്ദേഹമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഇപ്പോള്‍ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ്. ഇദ്ദേഹത്തിന് നായകനാക്കി ഏറ്റവും പുതിയ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ബ്ലൂ ഹില്‍ ഫിലിംസ് ആണ് ഇദ്ദേഹത്തെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഇത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. തേര്, ജിബൂട്ടി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ സിനു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ജോബി പി സാം ആണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്…

    Read More »
  • Kerala

    ‘കാല് മാറി’ ശസ്ത്രക്രിയ; തെറ്റ് സമ്മതിച്ച് ഡോക്ടര്‍, ദൃശ്യങ്ങള്‍ പുറത്ത്

    കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്നയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി എന്ന പരാതിയില്‍ കുറ്റസമ്മതം നടത്തി ഡോക്ടര്‍. നാഷണല്‍ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബഹിര്‍ഷാന്‍ തുറന്നുപറയുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍ താന്‍ തയ്യാറെടുപ്പ് നടത്തിയത് സജ്നയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്താനാണെന്നും എന്നാല്‍ നടത്തിയത് വലത്തേകാലിലെ ശസ്ത്രക്രിയയാണെന്നും ഡോക്ടര്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ പറയുന്നു. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവിയാണ് ഡോ.പി. ബഹിര്‍ഷാന്‍. ”സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല.” -ഡോക്ടര്‍ പറയുന്നു. കാലുമാറി ശസ്ത്രക്രിയ; നാഷണൽ ആശുപത്രിക്കെതിരേ കേസെടുത്തു ഡോക്ടര്‍ പറയുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധമായ ചികിത്സയ്ക്കാണ് നടക്കാവ് പോലീസ് ഡോക്ടര്‍ക്കെതിരേ കേസെടുത്തത്. കാലുമാറി ശസ്ത്രക്രിയ എന്ന പരാതിയ്ക്ക് പിന്നാലെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി തുടര്‍ചികിത്സയ്ക്ക് മെഡിക്കല്‍ കോളജില്‍…

    Read More »
  • Social Media

    ഞാന്‍ മുസ്ലിം അല്ല, വര്‍ഷങ്ങളായി പിന്തുടരുന്നത് ഹിന്ദുമതം, അച്ഛന്‍ ബ്രാഹ്‌മണന്‍; വെളിപ്പെടുത്തലുമായി ഹനാന്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാള്‍ ആണ് ഹനാന്‍. ജീവിതച്ചെലവ് കണ്ടെത്താന്‍ സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തിയ സംഭവത്തോടെയാണ് ഹനാന്‍ മലയാളികള്‍ക്ക് പരിചിതയും പ്രിയങ്കരിയുമായത്. നടിയും മോഡലുമായ ഇവര്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഈ വര്‍ഷത്തെ ബിഗ് ബോസില്‍ ഹനാന്‍ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. അതേസമയം, മസാഷ്യല്‍ മീഡിയയില്‍ പലപ്പോഴും കടുത്ത ആക്രമണങ്ങള്‍ക്കും ഹനാന്‍ ഇരയാകാറുണ്ട്. ഇവര്‍ നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ പേരില്‍ ആണ് ഇവര്‍ക്കെതിരെ സൈബര്‍ അറ്റാക്ക് വരുന്നത്. ഇസ്ലാമികമായ രീതിയിലല്ല താരം ജീവിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് ആണ് എപ്പോഴും ഇവര്‍ക്കെതിരെ ആളുകള്‍ രംഗത്തെത്തുന്നത്. നിരവധി സദാചാര കമന്റുകളും ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ വരാറുണ്ട്. അതേ സമയം ഇപ്പോള്‍ തന്റെ മതവിശ്വാസം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഹനാന്‍. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ശിവരാത്രി ദിവസം താരം ശിവസ്തുതി പങ്കിട്ടിരുന്നു. ഈ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. വീഡിയോയില്‍ താരം പറയുന്നത് ഇങ്ങനെ ഒരു…

    Read More »
  • Kerala

    കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റതിനാല്‍ ബസ് സര്‍വീസ് മുടങ്ങി; പിഴ ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

    കൊച്ചി: കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച സ്വകാര്യ ബസിന് പിഴയിട്ട നടപടി പിന്‍വലിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബുധനാഴ്ച രാവിലെയാണ് അരൂര്‍- ക്ഷേത്രം- ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിഗ്‌നേഷിന് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ് ഇടതു കാല്‍മുട്ടിന് താഴെ വലിയ മുറിവുണ്ടായതിനാല്‍, കണ്ടക്ടറെയും കൊണ്ട് ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോയി. ഈ സമയം എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി സര്‍വീസ് മുടക്കി എന്ന പേരില്‍ 7500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ബസുടമ ചേര്‍ത്തല ജോയിന്റ് ആര്‍.ടി. ഓഫീസിലെത്തി വിവരം അറിയിച്ചു. സര്‍വീസ് നിര്‍ത്താനിടയായ കാരണം ബോധ്യപ്പെട്ടതോടെ, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ ജെബി ചെറിയാന്‍ ബസുടമയ്ക്ക് ഉറപ്പു നല്‍കിയത്.      

    Read More »
  • Crime

    തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികള്‍ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

    കാസര്‍ഗോട്: മഞ്ചേശ്വരം കടമ്പാറില്‍ തോക്ക് ചൂണ്ടി ചെങ്കല്‍ ലോറികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കുരുടപ്പദവിലെ ഹൈദരലി (28), ഉപ്പള കളായിയിലെ സയാഫ് (22) എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്ര നാസിക് മുകുന്ദനഗര്‍ സ്വദേശി രാകേഷ് കിഷോര്‍ (30), കുളൂര്‍ ചിഗുര്‍പദവിലെ മുഹമ്മദ് സഫ്വാന്‍ (28) എന്നിവരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി തോക്ക് കൈവശം വെക്കല്‍, വധശ്രമം, കവര്‍ച്ച എന്നിവയ്ക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകിട്ട് മിയാപദവിലാണ് കാറിലും ബൈക്കിലുമായി എത്തിയ ആറംഗസംഘം തോക്ക് ചൂണ്ടി ലോറികള്‍ തട്ടിയെടുത്ത് കടന്നത്. കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്കാണ് ലോറികളുമായി ഗുണ്ടാസംഘം പോയത്. ലോറിയിലുണ്ടായിരുന്നവരുടെ അരലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. ഇത് തിരിച്ച് കിട്ടിയിട്ടില്ല. സംഘാംഗങ്ങളായ മിയാപ്പദവിലെ റഹീം (25), ഉപ്പള പത്വാടിയിലെ പല്ലന്‍ സിദ്ദിഖ് എന്ന സിദ്ദിഖ് (25) എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.…

    Read More »
  • Crime

    മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വീഡിയോ കോള്‍; വാതില്‍ ചവിട്ടിതുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍

    ഇടുക്കി: മരിക്കാന്‍ പോകുകയാണെന്ന് വീഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ കാപ്പിത്തോട്ടം കോലാനിപറമ്പില്‍ സനൂപ് (34) ആണ് മരിച്ചത്. രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷം സനൂപ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയി. പിന്നീട് ഭാര്യയെ ഫോണ്‍ വിളിച്ച് തൂങ്ങി മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയില്‍ സനൂപിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തി. അഞ്ജു ആണ് ഭാര്യ. യുവിന്‍ മകനാണ്.    

    Read More »
Back to top button
error: