മമ്മൂട്ടി നായകനായി പ്രദർശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത വരുന്നത്. ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ്.
#Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9
— Sreedhar Pillai (@sri50) February 23, 2023
‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. ദുൽഖറിന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രം ‘ക്രിസ്റ്റഫറാ’ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫറി’ന്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ഉദയ കൃഷ്‍ണ തിരക്കഥ എഴുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരായിരുന്നു ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.