Month: February 2023
-
LIFE
‘വെൽകം ബാക്ക് ഭാവന’, സ്വാഗതമേകി മഞ്‍ജു വാര്യരും മാധവനും – വീഡിയോ
മലയാളത്തിൽ ആറ് വർഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖർ. മാധവൻ, കുഞ്ചാക്കോ ബോബൻ, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാർവ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജിബാൽ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുൺ റുഷ്‍ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്ന് റിലീസ് ചെയ്യുന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്. View this post on Instagram A post shared by Bhavana♀️Mrs.June6 (@bhavzmenon) ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ്…
Read More » -
LIFE
ഭാവനയ്ക്ക് ആശംസയുമായി റഹീമും കെ കെ ഷൈലജയും
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മുൻ മന്ത്രി കെ കെ ശൈലജയും എ എ റഹീം എംപിയും. ‘ഷി ഈസ് ബാക്ക്’ എന്ന് കുറിച്ചു കൊണ്ടുള്ള ഭാവനയുടെ ഫോട്ടോയും റഹീം പങ്കുവച്ചിട്ടുണ്ട്. ‘നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും’, എന്നാണ് കെ കെ ശൈലജ കുറിച്ചത്. ‘അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ,ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ’, എന്നാണ് റഹീം കുറിച്ചത്. ഇന്നാണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീൻ ആണ് നായകൻ. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം…
Read More » -
LIFE
സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; ‘പ്രണയ വിലാസം’ ഇന്നു മുതൽ
‘പ്രണയവിലാസം’ ഇന്ന് മുതൽ തിയറ്ററുകളിൽ. രോമാഞ്ചത്തിനുശേഷം അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ, മിയ, മമിത ബൈജു, മനോജ് എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ്. ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയവിലാസമെന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ…
Read More » -
NEWS
മലയാളി യുവതി യു.കെയിൽ കുഴഞ്ഞുവീണ് മരിച്ചു; ആകസ്‍മിക വിയോഗം ഓസ്‍ട്രേലിയയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ
ലണ്ടൻ: യു.കെയിലെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോർജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. നേഹ യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം ഏറെ നാളായി ബ്രൈറ്റണിൽ താമസിക്കുകയാണ്. ഓസ്‍ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്‍മിക വിയോഗം. ഓസ്‍ട്രേലിയയിൽ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു. വിവാഹ ശേഷം ഓസ്‍ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കൾക്ക് വിരുന്ന് നൽകിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
Read More » -
Local
നബാഡിൻ്റെ സഹായത്തോടെ നിർമ്മിച്ച വടവാതൂർ ഗവ: ഹൈസ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്
വടവാതൂർ: നൂറ്റി ഏഴ് വർഷം പഴക്കമുള്ള വടവാതൂർ ഗവ: ഹൈസ്കൂളിൽ നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടി മുടക്കി നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. വിജയപുരം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. 1916 ൽ പഴൂർ ചക്കുപുരയ്ക്കൽ വർക്കി ഏബ്രഹാം സൗജന്യമായി നൽകിയ സ്ഥലത്ത് എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് യൂ പി സ്കൂളായും 2013ൽ ഹൈസ്കൂളായും ഉയർത്തി. കഴിഞ്ഞ എട്ട് വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. എം ആർഎഫിൻ്റെ സഹായത്തോടെ 15 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച മികച്ച സയൻസ് ലാബ് ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. മികച്ച ഐടി ലാബും പൂർത്തിയായി. 24 ന് വൈകിട്ട് 5ന് മന്ത്രി വി.എൻ.വാസവൻ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനാകും. തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം…
Read More » -
Health
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പാല്‍ കുടിക്കുന്ന ശീലം നന്നല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകും
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പലർക്കും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന ശീലമുണ്ട്. പക്ഷേ ഇത് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്‌റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്‌റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്‌റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്‌റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല്‍ നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്‌റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍…
Read More » -
Health
ഉറക്കം വരാത്തവർക്ക് ഉറങ്ങാൻ ചില സൂത്രവഴികൾ, ഉറങ്ങാനും ഉണരാനും ‘ജൈവ ക്ലോക്ക്’ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം
വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം ദോഷകരമെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ജീവിതശൈലീ രോഗങ്ങളില്‍ നിന്നു സുരക്ഷ നേടാനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകാനുമൊക്കെ നല്ല ഉറക്കം അനിവാര്യമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴു മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണങ്ങളൊന്നുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിനൊരു ‘ജൈവ ക്ലോക്ക്’ ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിൻ്റെ പ്രവര്‍ത്തനക്രമമാണത്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്.…
Read More » -
LIFE
മികച്ച നടനുള്ള അവാര്‍ഡ് നോമിനേഷനില്‍ ടോം ക്രൂസിനും നിക്കോളാസിനുമൊപ്പം രാം ചരണും ജൂനിയര്‍ എൻടിആറും
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആര്‍’ രാജ്യമൊട്ടാകെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. വിദേശത്തും എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ മറ്റൊരു അംഗീകാരവും സ്വന്തമാക്കിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. പ്രശസ്‍തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങള്‍. നിക്കോളാസ് കേജിന് ‘ദ അണ്‍ബ്രേക്കബിള്‍ വെയ്‍റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് ‘ടോപ് ഗണ്‍: മാവെറിക്കി’ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍,…
Read More » -
Crime
മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ; ‘ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുന്നില്ല’
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തൻ്റെ തീരുമാനങ്ങൾ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡിനെ അനുകൂലിച്ച ഇടതു പാർട്ടികൾ ഇപ്പോൾ നിലപാട് മാറ്റുന്നു. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാകാം ഇത്. മുത്തലാഖിൽ ഇഎംഎസിൽ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാർട്ടികൾ സ്വീകരിക്കുന്നത്. ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്നും ഗവർണർ. ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ. സർക്കാറിനെതിരെരായ…
Read More » -
Crime
തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; ഒളിവിലായിരുന്ന 25കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച കേസിലെ പ്രതി അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ ഷിന്‍റോ (25) നേയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. ജനുവരി 5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെറിയകൊണ്ണി സ്വദേശിനിയായ യുവതി കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു. മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിന്‍റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി യുവതിയുടെ മാറിടത്തിൽ കടന്ന് പിടിച്ച് ലൈംഗീക ചുവയോടെ സംസാരിച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സമയം മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിന്‍റോ അവിടെ നിന്നും കടന്നു. കൃത്യത്തിനായി ഷിന്‍റോ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന്…
Read More »