KeralaNEWS

ഇടുക്കിയില്‍ വീണ്ടും ചക്കരക്കൊമ്പന്‍ ഇറങ്ങി; തൊഴിലാളികളുടെ വാഹനം തകര്‍ത്തു

ഇടുക്കി: മലയോരത്ത് വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം ചക്കകൊമ്പന്‍ എന്ന കാട്ടാന തകര്‍ത്തു. കൊല്ലം അച്ഛന്‍കോവിലിലും ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങി.

രാവിലെ എട്ടുമണിയോടെയാണ് ചിന്നക്കനാലില്‍ തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്റെ ആക്രമണം ഉണ്ടായത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആനയെ കണ്ട് ജീപ്പ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. മറ്റൊരു വാഹനം പുറകോട്ട് എടുക്കുന്നതിനിടെ ബൈക്ക് യാത്രികനും പരുക്കേറ്റു.

Signature-ad

കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പെരിയകനാലില്‍ കടയും ദിശാ ബോര്‍ഡും അരിക്കൊന്പന്‍ തകര്‍ത്തിരുന്നു. പ്രദേശത്ത് ഭീതി പരത്തുന്ന കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം അച്ചന്‍കോവില്‍ കുഴിഭാഗത്ത് പുലര്‍ച്ചെ നാലുമണിയോടെയാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഭീതി പരത്തിയ ആനയെ നാട്ടുകാര്‍ ബഹളം വെച്ച് വനത്തിലേക്ക് തുരത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: