KeralaNEWS

കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

   കാസർകോട്: തിരക്കേറിയ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ- ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ഷീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് മരിച്ച യുവാവ്.

ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോട്ടലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്നിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രെകിട്ടപ്പോൾ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഫാസിൽ തബ്ഷീറിൻ്റെ സഹോദരങ്ങൾ: തമീം, ത്വാഹ.

Signature-ad

വിവരം അറിഞ്ഞു കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ.എസ്.ആർ.ടി.സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: