Month: February 2023
-
Crime
പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽനിന്ന് കോഴ: ആരോപണ വിധേയനായ ബിജെപി നേതാവ് രാജിവച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽ നിന്നും കോഴ വാങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ ബിജെപി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് ആണ് രാജിവെച്ചത്. തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ സമൂഹമാധ്യങ്ങളിലൂടെ ശ്രമം നടക്കുന്നതിലാണ് രാജിയെന്നാണ് രജീഷിൻ്റെ വിശദീകരണം. പെട്രോൾ പമ്പ് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകനായ പ്രജീഷ് പാലേരി രജീഷ് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾക്കെതിരെ ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിയെയും മണ്ഡലം വൈസ് പ്രസിഡന്റിനെയും ബി ജെ പി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പേരാമ്പ്ര കല്ലോടിനടുത്ത് നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി മുൻ നേതാവും പെട്രോൾ പമ്പുടമയുമായ പ്രജീഷ് പാലേരിയിൽ നിന്നും പ്രാദേശിക ബിജെപി നേതാക്കൾ 1.10 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ പ്രജീഷ് കേന്ദ്ര നേതാക്കൾക്കും സംസ്ഥാന പ്രസിഡൻറിനും പരാതി നൽകിയിരുന്നു. മണ്ഡലം പ്രസിഡൻറ് കെ.കെ രജീഷ്,…
Read More » -
Sports
പ്രഥമ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിച്ച് സച്ചിൻ; ബിസിസിഐയുടെ ആദരം
അഹമ്മദാബാദ്: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. ചാംപ്യന്‍മാര്‍ക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം ടീമിന് കൈമാറി. താരങ്ങളെ ഇതിനായി ബിസിസിഐ നേരത്തേ തന്നെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായും സച്ചിനൊപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം…
Read More » -
LIFE
നാല്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; ‘മാളികപ്പുറം’ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്നു
തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദൻറെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 2022 ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറത്തിൻറെ…
Read More » -
LIFE
വിവരവും വിവേകവും ഉള്ള ആളാണ് താൻ, രാഷ്ട്രീയത്തിലേക്ക് പലതവണ ക്ഷണിച്ചിട്ടും പോയില്ലെന്ന് കങ്കണ
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് താരം ബി ടൗണിന് സമ്മാനിച്ചത്. ഒപ്പം നാഷണൽ അവാർഡും കങ്കണയെ തേടി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കങ്കണ തന്റേതായ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാറില്ല. ഇത്തരം തുറന്നുപറച്ചിലുകൾ പലപ്പോഴും വിവാദങ്ങളിലും നടിയെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനൊരു രാഷ്ട്രീയക്കാരി അല്ലെന്നാണ് നടി പറയുന്നത്. വിവരവും വിവേകവും ഉള്ള ആളാണ് താനെന്നും വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. പഠാനുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റർ മറുപടികളിൽ ആയിരുന്നു ഈ പ്രതികരണം. “നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങൾ പൊരുത്തപ്പെടുന്നില്ല, പക്ഷേ ഇന്ന് ഈ സ്ത്രീയോടുള്ള ഭ്രാന്തമായ ബഹുമാനമാണ്”, എന്നായിരുന്നു ഉർഫിയുടെ ട്വീറ്റ്. ഇതിന് “ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവും ഉള്ള ആളാണ്. രാഷ്ട്രീയത്തിൽ ചേരാൻ പലരും എന്നോട് ആവശ്യയപ്പെട്ടിരുന്നെങ്കിലും…
Read More » -
Kerala
കോഴിക്കോട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം, മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട് കോവൂർ അങ്ങാടിക്ക് സമീപം മൂന്നുമാസമായി ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. പ്രധാന നടത്തിപ്പുകാരനായ വാവാട് കത്തലാംകുഴിയിൽ ടി പി ഷമീർ (29), സഹനടത്തിപ്പുകാരി കർണാടക വീരാജ്‌പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്‌നാട് കരൂർ സ്വദേശി വെട്രിശെൽവൻ (28) എന്നിവരെയാണ് മെഡിക്കൽകോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ നേപ്പാൾ, തമിഴ്‌നാട് സ്വദേശിനികളായ രണ്ടുയുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതികളെ കോടതിയിൽ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞദിവസം നഗരത്തിലെ മസാജ് പാർലർ കേന്ദ്രീകരിച്ചുണ്ടായ അടിപിടിയിൽ ഇടപാടുകാരന്റെ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് പെൺവാണിഭകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഈ കേസിലെ പ്രതികൾ ഫ്ളാറ്റിലെ നിത്യസന്ദർശകരാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്ഥിരമായി പെൺവാണിഭകേന്ദ്രത്തിൽ യുവതികൾ എത്താറുണ്ടെന്നും ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഝാർഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ളാറ്റിലെത്തിച്ചാണ് ഇടപാട്…
Read More » -
Movie
ബന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ വേറിട്ട പ്രണയകഥ, ‘ക്രിസ്റ്റി’ എത്തുന്നു
യുവനിരയിലെ ജനപ്രിയ താരം മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ക്രിസ്റ്റി’ ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗമായിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ ലഭിച്ച പ്രതികരണം അത്തരത്തിലുള്ളതാണ്. ടീസർ ഒരു മില്യൻ കടന്ന് ഒന്നാമതെത്തിച്ചാണ് ഈ ചിത്രം പ്രേക്ഷക മനസ്സിനെ കീഴടക്കിയത്. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ നിർമ്മിച്ചത് നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്. ബന്യാമിൻ- ജി.ആർ ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥ മലയാള സാഹിത്യത്തിലെ ദീപസ്തംഭങ്ങളായ ബന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്ന് തിരക്കഥ രചിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും ആകർഷക ഘടകം. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെ യുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം. യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.…
Read More » -
Kerala
ഇടമലക്കുടിശൈശവവിവാഹം: പ്രതിയായ 47കാരൻ ഒളിവിൽ, കണ്ടെത്താനാവാതെ പൊലീസ്; പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ
മൂന്നാർ: ഇടമലക്കുടി കണ്ടത്തിക്കുടിയിൽ 16 കാരിയെ 47 വയസുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ മൂന്നാർ പൊലീസിന് കഴിഞ്ഞില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു. എസ്ഐ ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘം കുടിയിൽ പ്രതിയെ തേടി എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയി എന്നാണ് വിവരം. തുടർന്ന് പൊലീസ് വിവാഹം നടന്നത് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയും പെൺകുട്ടിയുമായി രാത്രിയോടെ മൂന്നാറിലെത്തുകയും ചെയ്തു. അടിമാലി ഷെൽറ്റർ ഹോമിലെത്തിച്ച പെൺകുട്ടിയെ പിഡബ്ലുസിക്ക് കൈമാറും. വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചെത്തിയ പൊലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടിനിവാസികൾ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങൾ ലഭിക്കാൻ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ്…
Read More » -
India
കേന്ദ്ര ബജറ്റ് 2023: ആദായ നികുതി നിയമത്തിലെ പരിഷ്‌കാരങ്ങൾ
ദില്ലി: 2023 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നവതരിപ്പിച്ചു കഴിഞ്ഞു. മധ്യ വർഗ കുടുംബങ്ങളേയും ഇടത്തരം ശമ്പള വിഭാഗക്കാരേയും ലക്ഷ്യമിട്ടാണ് ബജറ്റ് എത്തിയത്. നികുതി ഇളവ് ലഭിക്കുന്നതിനുള്ള വരുമാന പരിധി 5 ലക്ഷം രൂപയിൽ നിന്നും 7 ലക്ഷമായി ഉയർത്തിയ പ്രഖ്യാപനം ഇന്ന് ഏറെ ശ്രദ്ധ നേടി. കൂടാതെ ഇനി മുതൽ പുതിയ നികുതി സമ്പ്രദായമായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ പ്രധാന പരിഷ്‌കാരങ്ങൾ ഇവയാണ്. നികുതി ഇളവിനുള്ള പരിധി 7 ലക്ഷമാക്കി ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല.ഇതിന് മുൻപ് വരെ ഇത് അഞ്ച ലക്ഷം വരുമാനമുള്ളവർക്ക് മാത്രമായിരുന്നു ബാധകം. ഇതോടെ 7 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് നികുതി ആനുകൂല്യം നേടുന്നതിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ഇനി അംഗമാകേണ്ട കാര്യമുണ്ടാകില്ല. നികുതി സ്ലാബിലെ മാറ്റം നികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്നും അഞ്ചാക്കി…
Read More » -
Movie
സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും
സേതു തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മുഹഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു. എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മാഹഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൃദ്യവും രസാകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനാണ് ‘മഹേഷും മാരുതിയും.’ ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ് മാഹഷിനേയും ഗൗരിയേയുമവതരിപ്പിക്കുന്നത്. മമണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ, വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.…
Read More » -
India
പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്, കണക്കുകള്‍ കൊണ്ടുള്ള കൗശലം, തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്ന് ധനമന്ത്രി അവതരിപ്പച്ച ബജറ്റില്‍ 2023 – 24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളു. 29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യുപിഎ സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്‍ക്കാരെന്നും സതീശന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ ജീവിതമാര്‍ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല. ചെറുകിടക്കാര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്ര പേര്‍ ഉണ്ടെന്നതിനെ കുറിച്ച് കേന്ദ്ര…
Read More »