Movie

സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും

സേതു തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മുഹഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

ഈ ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.
എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മാഹഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഹൃദ്യവും രസാകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനാണ് ‘മഹേഷും മാരുതിയും.’
ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ മാഹഷിനേയും ഗൗരിയേയുമവതരിപ്പിക്കുന്നത്.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ, വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ. കുര്യൻ

വാഴൂർ ജോസ്.
ഫോട്ടോ – ഹരി തിരുമല

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: