Movie

ജയഭാരതിയുടെ ‘ഇവൾ ഒരു നാടോടി’ക്ക് ഫെബ്രുവരി 2 ന് 44 വയസ്

സിനിമ ഓർമ്മ

    സുകുമാരനും, ജയഭാരതിയും മുഖ്യവേഷത്തിൽ അഭിനയിച്ച ‘ഇവൾ ഒരു നാടോടി’ക്ക് 44 വയസ്സ്. 1979 ഫെബ്രുവരി 2നാണ് സുകുമാരൻ, വിൻസെന്റ് നായക- പ്രതിനായകന്മാരായി വേഷമിട്ട ഈ ചിത്രം റിലീസ് ചെയ്‌തത്‌. സംവിധാനം: പി ഗോപികുമാർ. രചന, ഗാനങ്ങൾ, നിർമ്മാണം: ഡോക്ടർ എസ് ഷാജഹാൻ. സംഗീതം: എസ്.ഡി ശേഖർ (‘പറന്നു പറന്നു പോ’ എന്ന യേശുദാസ് ഗാനം പ്രശസ്‌തം.).

Signature-ad

എസ്റ്റേറ്റ് മുതലാളിക്ക് മറ്റൊരാളുടെ ഭാര്യയോട് തോന്നുന്ന കാമം ആ സ്ത്രീയുടെ ഭർത്താവിന്റെ ദുരന്തത്തിൽ കലാശിച്ചു. സ്ത്രീ ആത്മഹത്യ ചെയ്‌തു. ഏകമകൾ നാടോടി സംഘത്തിൽപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് വളർന്നപ്പോൾ സ്വന്തം നാട്ടിലെത്തി. അപ്പോൾ പഴയ മുതലാളിക്കും അയാളുടെ മകനും ഇവളോട് മോഹം. വിപത്തിൽ അകപ്പെട്ട യുവതിക്ക് ആരുണ്ട് രക്ഷ…? എസ്റ്റേറ്റിൽ മരുന്ന് തളിക്കാൻ എത്തിയ ചെറുപ്പക്കാരൻ അവളെ രക്ഷിക്കുന്നു.
ഈ ചിത്രത്തിൻ്റെ നിർമാതാവ് ഷാജഹാൻ പിന്നീട് ‘സ്നേഹം ഒരു പ്രവാഹം’ എന്നൊരു സിനിമ സംവിധാനം ചെയ്‌തു. ‘ഇവൾ ഒരു നാടോടി’ക്ക് ശേഷം ഗോപികുമാർ സംവിധാനം ചെയ്‌ത ‘കാട്ടുപോത്ത്’ റിലീസായില്ല (‘പൂവല്ല പൂന്തളിരല്ല’ അടക്കം അതിലെ ഗാനങ്ങൾ ഹിറ്റാണ്). സംഗീത സംവിധായകൻ എസ്.ഡി ശേഖറിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ റിലീസായില്ലെങ്കിലും അവയിലെ പാട്ടുകൾ ഹിറ്റായി. ‘ആറ്റിൻകര നിന്ന് കുറവൻ’ (ഒട്ടകം), ‘സ്വപ്നത്തിൻ താഴ്‌വരയിൽ’ (ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ).

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: