Month: February 2023
-
Crime
കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തി സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ
ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിലായി. ചെന്നിത്തല ചെറുകോൽ ശിവസദനത്തിൽ സന്തോഷ് കുമാറിനെ (41) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആണ് സംഭവം. കുന്നംങ്കരി മുപ്പതിൽ ചിറയിൽ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. പ്രതി കപ്പ കച്ചവടത്തിന് വന്ന വഴി വീട്ടിലെ മാങ്ങ വാങ്ങുവാൻ ചെന്ന് പരിചയപെട്ടതിന് ശേഷമാണ് കവർച്ച നടത്തിയത്. പ്രദേശവാസികളെ കണ്ട് ചോദിച്ച് അന്വേഷണം നടത്തിയും സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയുമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » -
Crime
നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ വെള്ളൂരിൽ രണ്ടുപേർ പിടിയിൽ
വെള്ളൂർ: നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം കുന്നപ്പള്ളി ഭാഗത്ത് മടത്താട്ട് വീട്ടിൽ മനോജ് വി.എം (51), മുളക്കുളം കുന്നപ്പള്ളി ഭാഗത്ത് പല്ലാട്ടുതടം വീട്ടിൽ സുമേഷ് പി.റ്റി (37) എന്നിവരെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോടുകൂടി വെള്ളൂർ കല്ലുവേലി ഭാഗത്ത് കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ ചുറ്റുമതിൽ നിർമ്മാണ കോൺട്രാക്ട് ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ പൈലിങ് ജോലിക്ക് ഉപയോഗിക്കുന്ന 6 ട്രിമ്മി ഇരുമ്പ് പൈപ്പുകളും, ഒരു ഇരുമ്പ് പാരയും വാഹനത്തിൽ കയറ്റി മോഷ്ടിച്ചുകൊണ്ട് പോകുവാൻ ശ്രമിക്കുന്നതിനിടയിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ശരണ്യ എസ്. ദേവൻ, എസ്.ഐ വിജയപ്രസാദ് എം.എൽ, രാജു കെ. കെ, എ.എസ്.ഐ രാംദാസ്, സിപിഒ മാരായ സുമൻ, ഷിഹാബുദ്ദീൻ, കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
വീട്ടിൽ കയറി ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
പാലാ: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് എരുമപ്രമറ്റം ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ഗീവർഗീസ് മകൻ കാപ്പിരി അനീഷ് എന്ന് വിളിക്കുന്ന സിബി വർഗീസ് (24) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ജൂലൈ മാസം പൂവരണിയിലുള്ള വീട്ടിൽ കയറി ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, ജോസ് സ്റ്റീഫൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: യുവാവിന്റെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു
തൃക്കൊടിത്താനം: ചേരിക്കൽ ഭാഗത്ത് നാലുപറയിൽ വീട്ടിൽ മൈക്കിൾ ഔസേഫ് മകൻ ഷിബിൻ മൈക്കിൾ (22) എന്നയാളെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ കടുത്തുരുത്തിയിൽ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാൾ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിൽ പ്രതിയാവുകയും ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ ഇത്തരക്കാർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ എറണാകുളത്ത് നിന്നും പിടികൂടുന്നത്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ റോജിമോൻ, സി.പി.ഓമാരായ പ്രവീൺ,…
Read More » -
LIFE
ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് സദാചാര സെൻസറിംഗ്: സനൽകുമാർ ശശിധരൻ
കോട്ടയം: ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് സിനിമാ മേഖലയിലെ സദാചാര സെൻസറിംഗെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ പറഞ്ഞു. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് അനശ്വര തിയറ്ററിൽ ‘മുറുകുന്ന സെൻസർ ; പിടയുന്ന സിനിമ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കിഷ്ടപ്പെടാത്തത് ഞാൻ കാണണ്ട എന്ന ചിന്തയ്ക്കപ്പുറം എനിക്കിഷ്ടപ്പെടാത്തത് ആരും കാണണ്ട എന്ന ചിന്തയാണ് ഇവിടെ ബലപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തിയറ്റർ തന്നെ പോക്കറ്റിൽ കൊണ്ടു നടക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ സെൻസർഷിപ്പിന്റെ ആവശ്യകത പരിശോധിക്കേണ്ടതാണെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. വിപണിയുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്ന മാധ്യമമെന്ന നിലയിലും കുട്ടികൾ ഉൾപ്പെടെ സ്വയം ശാക്തീകരിക്കപ്പെടാത്തവർ ഏറെ സ്വാധീനിക്കപ്പെടുന്ന മാധ്യമമെന്നനിലയിലും സിനിമയ്ക്ക് സെൻസറിംഗ് ആവശ്യമാണെന്ന് ചലച്ചിത്ര നിരൂപക അനീറ്റ ഷാജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഇടപെടലുകളിലൂടെ നല്ല സിനിമയ്ക്ക് ദോഷം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് സാംസ്കാരിക പ്രവർത്തകൻ ഇ.വി പ്രകാശ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്…
Read More » -
LIFE
വികാരനിർഭരമായി സ്‌പെഷൽ സ്‌ക്രീനിംഗിലെ ആദ്യദിനം; തമ്പിൽ തകർത്താടി തകരക്കൂട്ടം
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് സി.എം.എസ്. കോളജിൽ നടത്തിയ മലയാള സിനിമകളുടെ സ്‌പെഷൽ സ്‌ക്രീനിംഗ് ഉദ്ഘാടന ചടങ്ങ് വികാര നിർഭരമായ വേദിയായി മാറി. അന്തരിച്ച സംവിധായകൻ ഷാജി പാണ്ഡവത്ത് സംവിധാനം ചെയ്ത കാക്കത്തുരുത്ത് എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. ചിത്രത്തെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തിയ പ്രമുഖ സംവിധായകനും ഫെസ്റ്റിവൽ ചെയർമാനുമായ ജയരാജ്, നിർമ്മാതാവ് മാവേലിക്കര മധുസൂദനൻ, അഭിനേതാവ് വേണു ബി. നായർ, മകൾ ടീന പാണ്ഡവത്ത് എന്നിവർ പങ്കുവച്ച ഓർമ്മകൾ സദസിനെ ഒന്നടങ്കം വികാര നിർഭരമാക്കി. തിരക്കഥാകൃത്തായിരുന്ന ഷാജി പാണ്ഡവത്ത് സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാക്കത്തുരുത്ത്. ചലച്ചിത്ര മേളയുടെ സമാപന ദിനമായ 28 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 ന് സിഎംഎസ് കോളജിൽ സ്‌പെഷൽ സ്‌ക്രീനിംഗ് നടത്തും. ഇന്ന് അജി കെ.ജോസ് സംവിധാനം ചെയ്ത കർമ്മ സാഗരം പ്രദർശിപ്പിക്കും. ചിത്രത്തിൽ മഖ്ബൂൽ സൽമാൻ, പൂജിത മേനോൻ, കോട്ടയം രമേഷ്, കോട്ടയം പുരുഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ദ് വെയ്ൽ ഇന്ന് വൈകിട്ട് പ്രദർശിപ്പിക്കും; ചലച്ചിത്രമേളയിലെ ഇന്നത്തെ പരിപാടികൾ
കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈകിട്ട് ഏഴിന് അനശ്വര തീയറ്ററിൽ അമേരിക്കൻ ചലച്ചിത്രം ‘ദ വെയ്ൽ’ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരൻ ഡാരൻ ആരോനോഫ്‌സ്‌കി സംവിധാനം നിർവഹിച്ച ചിത്രം 79-ാമത് വെനീസ് ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. കാമുകനുമായുള്ള ബന്ധം തുടരാനായി ഒൻപതു വർഷം മുമ്പേ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ചു പോയ സ്വവർഗ്ഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകൻ ചാർളിയുടെ കഥയാണ് ദ വെയ്ൽ. ഇപ്പോൾ 600 പൗണ്ട് ഭാരം കൊണ്ട്ബുദ്ധിമുട്ടുന്ന ചാർളി തന്റെ കുടുംബത്തിന്റെ നഷ്ടത്തിലും പങ്കാളിയുടെ മരണത്തിലും ദുഃഖിതനായി കഴിയുന്നു. വേർപിരിഞ്ഞതിനു ശേഷം താൻ കണ്ടിട്ടില്ലാത്ത 17 വയസുള്ള മകൾ എല്ലിയുമായി വീണ്ടും ഒന്നിക്കാനുളള ചാർളിയുടെ ശ്രമങ്ങളാണ് കഥാതന്തു. ചാർളിയായി ബ്രണ്ടൻ ഫ്രേസറും മകളായി സാഡി സിങ്കും അഭിനയിക്കുന്നു. ഓസ്‌കർ പുരസ്‌കാരത്തിനും ബാഫ്റ്റ പുരസ്‌കാരത്തിനുമുള്ള നാമനിർദേശ പട്ടികയിൽ ബ്രണ്ടൻ ഫ്രേസറുടെ പ്രകടനം ഇടം പിടിച്ചിരുന്നു. മറ്റു കഥാപാത്രങ്ങളായി ഹോങ് ചൗവും ടൈ സിംപ്കിൻസും സാമന്ത മോർട്ടണും വേഷമിടുന്നു. ചലച്ചിത്രമേളയിൽ ഇന്ന് അനശ്വര…
Read More » -
LIFE
അപൂർവ ചലച്ചിത്ര ഫോട്ടോകളുമായി ‘അനർഘനിമിഷം’ ചിത്രപ്രദർശനം കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമാകുന്നു
കോട്ടയം: എഴുപതുകളുടെ സിനിമാക്കാല സ്മരണയുണർത്തി പുനലൂർ രാജന്റെ ശേഖരത്തിലുള്ള അപൂർവ ചിത്രങ്ങളുടെ പ്രദർശനം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി തിരുനക്കര പഴയ പൊലീസ് മൈതാനത്ത് തമ്പ് സാംസ്‌കാരിക വേദിയിൽ പ്രത്യേകം തയാറാക്കിയ തമ്പിൽ നടന്ന പ്രദർശനം ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാള സിനിമാ ചരിത്രവും കേരളത്തിന്റെ ഡോക്യുമെന്റേഷനും ഏറ്റവും മികച്ച രീതിയിൽ നടത്തിയ ഛായാഗ്രാഹകനാണ് പുനലൂർ രാജനെന്ന് സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യാവസ്ഥയുടെ ഏറ്റവും നല്ല മുഖങ്ങളെ കാണിച്ച് കൊടുക്കാൻ പുനലൂർ രാജനായെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിന്റെ ആത്മാവ്, ഏണിപ്പടികൾ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഓളവും തീരവും, അപ്പുണ്ണി തുടങ്ങി വിവിധ സിനിമകളിൽ നിന്നുള്ള ചിത്രങ്ങളും എം.വി ദേവൻ, അരവിന്ദൻ, മന്നാഡേ, ഭരതൻ, പ്രേം നസീർ, ശങ്കരാടി, തോപ്പിൽ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, ശാരദ, ജയഭാരതി തുടങ്ങി മലയാള സിനിമയിലെ മഹാരഥന്മാരുടെ എക്കാലത്തും ഓർമിക്കപ്പെടേണ്ട ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്. പ്രദർശനം 28 വരെ നീളും. മങ്ങാട്ട് രത്‌നാകരൻ, സി. പ്രദീപ്…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള സെമിനാർ: മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയത്തിന് നിർണായക പങ്ക്; അനുഭവങ്ങൾ പങ്കുവച്ച് പ്രമുഖർ
കോട്ടയം: മലയാള സിനിമയുടെ വളർച്ചയിൽ കോട്ടയവും കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരും അഭേദ്യമായ പങ്കു വഹിച്ചതായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ. തിരുനക്കരയിലെ തമ്പ് സാംസ്‌കാരി വേദിയിൽ ‘കോട്ടയത്തിന്റെ സിനിമാ പൈതൃകം’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഫിലിം സൊസൈറ്റികൾ കേരള സിനിമയുടെ ഗ്രന്ഥശാലകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം പറഞ്ഞു. 1970 ലാണ് കോട്ടയത്ത് ആദ്യമായി ദൃശ്യ എന്ന പേരിൽ ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സൊസൈറ്റി രൂപീകരണവേളയിലെ അനുഭവങ്ങൾ പങ്കുവച്ചു. പഴയ കാലത്തെ സിനിമ വിതരണ രീതികളെക്കുറിച്ചു സിനിമ നിർമാതാവ് ജൂബിലി ജോയ് തോമസ് സംസാരിച്ചു. 1940-50 കാലഘട്ടങ്ങളിൽ വിദൂരസ്ഥലങ്ങളിൽ നിന്നും സിനിമ വാങ്ങി കേരളത്തിൽ പ്രദർശിപ്പിച്ചിരുന്ന അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. താൻ സിനിമയിൽ എത്തിയതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് വലിയ പങ്കുണ്ടെന്ന് സംവിധായകൻ ജോഷി മാത്യു പറഞ്ഞു. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സിനിമ പ്രദർശനങ്ങൾ…
Read More » -
Movie
എം.ടി വാസുദേവൻ നായരുടെ ‘കുട്ട്യേടത്തി’ക്ക് ഈ ഫെബ്രുവരി 26 ന് 52 വയസ്
സിനിമ ഓർമ്മ എം.ടി- പി.എൻ മേനോൻ കൂട്ടുകെട്ടിൽ പിറന്ന ‘കുട്ട്യേടത്തി’ക്ക് 52 വയസ്സായി. 1971 ഫെബ്രുവരി 26 നായിരുന്നു വമ്പിച്ച സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ റിലീസ്. എം.ടിയുടെ അതേ പേരിലുള്ള കഥയാണ് പി.എൻ മേനോൻ സിനിമയാക്കിയത്. എംബി പിഷാരടിയുമായി ചേർന്ന് മേനോൻ നിർമ്മിച്ച ചിത്രത്തിൽ സൗന്ദര്യം കുറഞ്ഞ സ്ത്രീകൾ എങ്ങനെ സമൂഹത്തിന്റെ സദാചാര പോലീസിങ്ങിന് വിധേയരാവുന്നു എന്നതിന്റെ മികച്ച ദൃശ്യാനുഭവമുണ്ട്. മാവിന്റെ കൊമ്പിലിരിക്കുന്ന കുട്ട്യേടത്തിയെ (വിലാസിനി) ആണ് നമ്മൾ കാണുക. മരംകേറി എന്ന് തന്നെ വിളിച്ചവനെ താഴെയിറങ്ങി വന്ന് അവൾ കരണത്തടിക്കുന്നു. അവൾ പലപ്പോഴും അമ്മയുടെ (ഫിലോമിന) പ്രഹരം ഏറ്റു വാങ്ങുന്നുണ്ട്. അവൾ ഈ ഭൂമിയിൽ തൊട്ടപ്പോൾ തറവാടിന്റെ അധോഗതി തുടങ്ങിയെന്ന് അമ്മ. പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ ചമഞ്ഞൊരുങ്ങി നിന്ന് കൊടുക്കാൻ തന്നെ കിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നവളാണ് മാളുക്കുട്ടി എന്ന കുട്ട്യേടത്തി. അവൾ അടുത്ത് വരുമ്പോൾ ചൂരടിക്കുന്നു എന്ന് പറയുന്ന സുന്ദരിയായ അനിയത്തി (ജയഭാരതി) അയൽപക്കത്തെ താൽക്കാലിക താമസക്കാരനായ…
Read More »