Month: February 2023
-
India
കൂലിയില്ലാത്ത വീട്ടുജോലിക്കായി സ്ത്രീകള്‍ ചിലവഴിക്കുന്നത് 8 മണിക്കൂറോളം: പുരുഷന്മാര്‍ 3 മണിക്കൂറിൽ താഴെ മാത്രം, പഠന റിപ്പോര്‍ട്ട് പുറത്ത്
വീട്ടുജോലികൾക്കായി 15 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ ശമ്പളമില്ലാത്ത ദൈനം ദിന ജീവിതത്തിലെ 8 മണിക്കൂറോളം ചിലവഴിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ പുരുഷന്മാര്‍ 2.8 മണിക്കൂര്‍ മാത്രമാണ് ഇതിന് ചിലവഴിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദിലെ പ്രൊഫസര്‍ നമ്രത ചിന്ദാര്‍കര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മാത്രമല്ല, ശുചീകരണം, ഭക്ഷണം തയ്യാറാക്കല്‍, വീട് പരിപാലിക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂലിപ്പണിക്കാരായ പുരുഷന്മാരെ അപേക്ഷിച്ച് കൂലിപ്പണിക്കാരായ സ്ത്രീകള്‍ വീട്ടുജോലികളില്‍ ഇരട്ടി സമയം ചിലവഴിക്കുന്നതായി ടൈം യൂസ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ള പഠനം പറയുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലിക്കായി എത്ര സമയം ചിലവഴിക്കുന്നു എന്നറിയാനാണ് ‘എ ടൂള്‍ ഫോര്‍ ജെന്‍ഡര്‍ പോളിസി അനാലിസിസ്’ എന്ന സ്ഥാപനം ശ്രമിച്ചത്. ലിംഗ അസമത്വം അന്വേഷിക്കുന്നതിനുള്ള ഉപകരണമെന്ന നിലയില്‍ ഈ ഗവേഷണം വളരെ ഉപയോഗപ്രദമാണെന്ന് പ്രൊഫസര്‍ ചിന്ദാര്‍കര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 24 ശതമാനം ഒഴിവുസമയങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ സ്ത്രീകള്‍…
Read More » -
Fiction
അമിതപ്രതീക്ഷകളും പരിഭവങ്ങളും വർജ്ജിക്കൂ, ജീവിതം സന്തോഷകരമാക്കൂ
യാത്രയ്ക്കിടെ ആ ധനികന്റെ കാര്‍ കേടായി. ധനികന് ഒരു സൈക്കിള്‍ റിക്ഷാക്കാരനെ ആശ്രയിക്കേണ്ടി വന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ എത്രരൂപയാകുമെന്ന് ചോദിച്ചപ്പോള്‍ ‘ഇരുപത്’ എന്ന് മറുപടി പറഞ്ഞ് അയാള്‍ മൂളിപ്പാട്ടും പാടി സൈക്കിള്‍ ചവിട്ടിതുടങ്ങി. വരുമാനം ഇത്രയും കുറവായിട്ടും എങ്ങനെ ഇത്രയധികം സന്തോഷവാനായി ഇരിക്കുന്നു എന്നതില്‍ ധനികന് അത്ഭുതം തോന്നി. അദ്ദേഹം മറ്റൊരു ദിവസം സൈക്കിള്‍ റിക്ഷാക്കാരനെ വിരുന്നിന് ക്ഷണിച്ചു. വിഭവസമൃദ്ധമായ സദ്യയായിരുന്നെങ്കിലും ഇതിനുമുമ്പും ഇത്തരം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സൈക്കിള്‍ റിക്ഷാക്കാരന്റെ ശരീരഭാഷയില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി. പിന്നീട്, ഒരാഴ്ച തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗകര്യങ്ങളും നല്‍കി. ഒരാഴ്ചകഴിഞ്ഞപ്പോള്‍ തിരിച്ചുപോകാന്‍ നേരവും സൈക്കിള്‍ റിക്ഷാക്കാരന്‍ മൂളിപ്പാട്ടും പാടി പോകാനിങ്ങി. ഇത്രയധികം സുഖസൗകര്യങ്ങള്‍ ഇല്ലാതാകുന്നു എന്ന നിരാശയൊന്നും അയാളില്‍ കാണാന്‍ സാധിച്ചില്ല. അപ്പോള്‍ ധനികന്‍ ചോദിച്ചു: “നിങ്ങളെങ്ങിനെയാണ് എപ്പോഴും സന്തോഷവാനായിരിക്കുന്നത്…?” “നിരാശപ്പെടാനുള്ള ഒരു കാരണവും ഇന്നുവരെ എന്റെ ജീവിത്തില്‍ ഉണ്ടായിട്ടില്ല.” അയാളുടെ മറുപടി അതായിരുന്നു. അമിതപ്രതീക്ഷകളും പരിഭവങ്ങളും ഇല്ലാത്തവര്‍ക്കുമാത്രമേ എപ്പോഴും സന്തോഷിക്കാന്‍…
Read More » -
Local
ദേശീയപാതയിൽ രാത്രി പാർക്കു ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ
വടകര: ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ പ്രതി വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മൽ ലത്തീഫിനെയാണ് (35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യ വീടായ അഴിയൂർ കോറോത്ത് റോഡിൽ മൊയിലാർ പറമ്പത്താണ് ഇപ്പോൾ താമസിക്കുന്നത്. ഇക്കഴിഞ്ഞ 11ന് ശിവകാശിയിൽനിന്നും എത്തിയ ലോറി വടകര കൃഷ്ണ കൃപ കല്യാണ മണ്ഡപത്തിന് മുൻവശം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ദാമോദർ കണ്ണനെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർച്ച നടത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമാന രീതിയിൽ ചോമ്പാൽ പോലീസും ഒരു കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട് .ഈ കേസിലും പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.നേരത്തെ നിരവധി കളവ് കേസുകളിൽ ഇയാൾ പ്രതിയാണെന്ന്…
Read More » -
Movie
മാനവികത തുളുമ്പുന്ന വരികളിലൂടെ മനുഷ്യകഥാനുഗായിയായ കവിയും വിപ്ലവകാരിയുമായി ജ്വലിച്ചു നിന്ന പി.ഭാസ്കരൻ വിട പറഞ്ഞിട്ട് ഫെബ്രുവരി 25ന് 16 വർഷം
മഞ്ഞണിപ്പൂനിലാവിന്‍റെ മഹാകവി- ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിന് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്‍റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൗന്ദര്യവും കാവ്യാനുശീലനത്തിന്‍റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം, അല്ലെങ്കിൽ അതിനുമപ്പുറം, കാവ്യരാഗ സങ്കലനങ്ങളിലെ മാനവികത മുന്നിൽ നിർത്തിയ മനുഷ്യകഥാനുഗായിയായ കവിയായും വിപ്ലവത്തിന്‍റെ കഠിനമായ യാതനകളിലൂടെയും തീക്ഷ്ണമായ അനുശാസങ്ങളിലൂടെയും കടന്നുവന്ന രാഷ്ട്രീയപ്രവർത്തകനായും മലയാളസിനിമ പിച്ചവെച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവരായുമൊക്കെ കേരളത്തിന് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ ബഹുമുഖപ്രതിഭ. സർവ്വോപരി മനസ്സിൽ നന്മ നിറഞ്ഞ ഒരു വലിയ മനുഷ്യൻ. ഭാസ്കരൻ മാസ്റ്റർ അങ്ങനെ പലതുമാണ് നമുക്കെല്ലാം. കൊടുങ്ങല്ലൂരിൽ 1924 ഏപ്രിൽ 21നാണ് അദ്ദേഹം ജനിച്ചത്. ഭാസ്കരൻ മാഷിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ’99ലെ വെള്ളപ്പൊക്കകാലത്ത്.’ അച്ഛൻ പ്രശസ്തസാഹിത്യകാരനും (‘ദേശീയഗാനമാല’, ‘നളിനി’ എന്ന ഭാഷാനാടകം- ഇവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികൾ) കോൺഗ്രസ് നേതാവും അഭിഭാഷകനുമൊക്കെ ആയിരുന്ന നന്ത്യേലത്ത് പത്മനാഭമേനോൻ. അമ്മ പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ. അവരുടെ…
Read More » -
LIFE
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാൾ” 26ന് നടത്തും. കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മണർകാട് വിശുദ്ധ ദൈവമാതാവിന്റെ സൂനോറൊ സ്ഥാപിച്ചത്. എല്ലാ വർഷവും ഈ ദിവസം പെരുന്നാളായി ആചരിക്കണമെന്ന് കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയിൽ കൂടി അറിയിക്കുകയും അതിൻപ്രകാരം പെരുന്നാൾ ആചരിച്ചുവരികയും ചെയ്തുപോരുന്നു. 26ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ 7ന് പ്രഭാത നമസ്‌കാരവും 8ന് കുർബ്ബാനയും അനുഗ്രഹപ്രഭാഷണവും ഉണ്ടായിരിക്കും. പെരുമ്പള്ളി തിരുമേനിയുടെ ദുഃഖറോനോയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപപ്രാർത്ഥനയും നടത്തും. കുർബാനയ്ക്ക് ശേഷം പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും. നേർച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളിൽ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിശുദ്ധ മർത്തമറിയം വനിതാസമാജ…
Read More » -
Kerala
കാപ്പികോ റിസോർട്ടിന് പിന്നാലെ ആലപ്പുഴയിലെ എമറാൾഡ് പ്രിസ്റ്റീൻ റിസോർട്ടും പൊളിക്കും; നോട്ടീസ് നൽകി
ആലപ്പുഴ: കാപ്പികോ റിസോർട്ടിന് പിന്നാലെ ആലപ്പുഴയിൽ ഒരു ആഡംബര റിസോർട്ട് കൂടി പൊളിച്ചുനീക്കുന്നു. കായൽ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചും പണിതുയർത്തിയ ചേർത്തല കോടം തുരുത്തിലെ എമറാൾഡ് പ്രിസ്റ്റീനാണ് പൊളിക്കുന്നത്. ഉളവൈപ്പ് കായലിന് നടുവിലുള്ള ഒഴുകി നടക്കുന്ന കോട്ടേജുകൾ അടക്കം മുഴുവന് കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണം എന്നാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കോടംതുരുത്ത് വില്ലേജിലെ മനോഹരമായ ഉളവൈപ്പ് കായൽ. ചാലത്തറ തുരുത്തിൽ നിന്ന് 100 മീറ്റർ സഞ്ചരിച്ചാർ ഒന്നര ഏക്കർ വരുന്ന തുരുത്താണ്. ഇവിടയാണ് 2006ൽ എമറാൾഡ് പ്രിസ്റ്റീൻ എന്ന പേരിൽ ആഡംബര റിസോർട് വരുന്നത്. തങ്ങളുടെ ഉപജീവനത്തെ റിസോർട്ടിന്റെ പ്രവർത്തനം ബാധിക്കുന്നു എന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രധാന പരാതി. തീരദേശ പരിപാലന നിയമനം ഷെഡ്യൂൾഡ് മൂന്നിൽ വരുന്ന പ്രദേശമാണിത്. എന്നാൽ തീരദേശ പരിപാലനനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് കോടംതുരുത്ത് പഞ്ചായത്ത് അധികൃതർ റിസോർട്ടിന് അനുമതി നൽകിയതെന്നും പരാതിയിലുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ 2018 ൽ പഞ്ചായത്ത് റിസോർട്ടിന് സ്റ്റോപ്പ് മോമോ നൽകി. ഉടമകൾ…
Read More » -
Local
പശ്ചിമ കൊച്ചി കുടിവെള്ള വിതരണം ഇനിയും വൈകും
കൊച്ചി : പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ്ണ പരിഹാരമായില്ല. പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം കൺട്രോൾ റൂം തുറന്നു. ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് കൺട്രോൾ റൂം. ഇവിടം കേന്ദ്രീകരിച്ചാകും ഇനി പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. പരീക്ഷണം വിജയമായാൽ ഉടൻ ജലവിതരണം പുനരാരംഭിക്കും. അതേ സമയം കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി ഇന്ന് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Read More » -
Kerala
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച കൊക്കോണിക്സ് പദ്ധതി പാളി; ഇത് വരെ നിര്‍മ്മിച്ചത് 12636 ലാപ്ടോപ്പുകൾ മാത്രം!
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച കൊക്കോണിക്സ് പദ്ധതി പാളി. പ്രതി വര്‍ഷം രണ്ട് ലക്ഷം ലാപ്ടോപുകളുടെ വിൽപ്പന കണക്കാക്കി 2019 ൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇത് വരെ നിര്‍മ്മിച്ചത് 12636 ലാപ്ടോപ്പുകൾ മാത്രം. ഗുണനിലവാരത്തിൽ തുടങ്ങി വില നിര്‍ണ്ണയത്തിൽ വരെ പ്രശ്നം കണ്ടെത്തി. ഇതോടെ പദ്ധതി പുനസംഘടിപ്പിക്കാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങൾ വ്യക്തത പോരെന്ന് രേഖപ്പെടുത്തി ചീഫ് സെക്രട്ടറി തിരിച്ചയച്ചു. കേരളത്തിനിതാ സ്വന്തം ലാപ്ടോപ്പെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 2019 ലാണ് കൊക്കോണിക്സ് പദ്ധതി പ്രഖ്യാപിച്ചത്. പതിവ് പോലെ മാസ്റ്റര്‍ ബ്രെയിൻ എം ശിവശങ്കറായിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രതിവര്‍ഷം ആവശ്യമുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളും ഒപ്പം പൊതുവിപണിയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. വര്‍ഷം രണ്ടു ലക്ഷം ലാപ്ടോപ്പെങ്കിലും വിൽക്കാനായിരുന്നു പദ്ധതി. യുഎസ്ടി ഗ്ലോബല്‍ എന്ന വന്‍കിട ഐടി കമ്പനിയുമായി സഹകരിച്ചാണ് കൊക്കോണിക്സ് വിഭാവനം ചെയ്തത്. മൺവിളയിൽ സര്‍ക്കാരിന്റെ രണ്ടര ഏക്കര്‍ പാട്ടത്തിന് നൽകി. കടമെടുത്ത…
Read More » -
LIFE
പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ്… കാര്യം തിരക്കിയും അഭിപ്രായം പറഞ്ഞും ആരാധകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടൻ എന്നതിനു പുറമേ സംവിധായകനായും തിളങ്ങുന്ന പൃഥ്വിരാജ് തന്റെ ഓരോ വിശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. പുതിയ തുടക്കത്തിലേക്ക് എന്ന് എഴുതി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്താണ് പുതിയ തുടക്കമെന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ‘കാളിയൻ’ എന്ന ചിത്രം തുടങ്ങുകയാണോയെന്ന് ചിലര്‍ ആരായുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് ‘എമ്പുരാനെ’ കുറിച്ചായിരിക്കും എന്നാണ്. ‘ആടുജീവിത’ത്തെ കുറിച്ചായിരിക്കും എന്ന് ആരാധകരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും പൃഥ്വിരാജ് പങ്കുവെച്ച പുതിയ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജ് നായകനായി കാപ്പ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‍തിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി…
Read More »