Month: February 2023

  • Kerala

    കണ്ണൂർ ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകൾ റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസിയുടെ പ്രത്യേക സർവീസ്

    തിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളുടെ സർവ്വീസ് ആണ് റദ്ദാക്കിയത്. പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ: ഞായറാഴ്ച ഉച്ചയ്ക്ക് 2.50 നുള്ള 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച വൈകീട്ട് 5.35 നുള്ള 6018 എറണാകുളം-ഷൊർണൂർ മെമു ഞായറാഴ്ച രാത്രി 7.40 നുള്ള 6448 എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് തിങ്കളാഴ്ച പുലർച്ചെ 4.50 നുള്ള 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ഭാഗിക റദ്ദാക്കൽ: ഞായറാഴ്ച ഉച്ചയ്ക്ക് 2.50 നുള്ള 16306 നമ്പർ കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള 12624 നമ്പർ ചെന്നൈ ട്രെയിൻ തൃശൂരിൽനിന്ന് രാത്രി 8.43 നു പുറപ്പെടും ഞായറാഴ്ച 10.10-ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട 16525 നമ്പർ കന്യാകുമാരി- ബെംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പകരം കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയതായി കെഎസ്ആർടിസി അറിയിച്ചു. ജനശതാബ്ദി യാത്രക്കാർക്ക്…

    Read More »
  • LIFE

    ‘നന്‍പകല്‍ നേരത്ത് മയക്കം’ ത​ന്റെ സിനിമയിൽനിന്ന് മോഷ്ടിച്ചതെന്ന് തമിഴ് സംവിധായിക ഹലിത ഷമീം; ഏലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തെന്ന് ആരോപണം

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത. താന്‍ 2021ല്‍ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ മറ്റ് പല കാര്യങ്ങളും നന്‍പകലില്‍ ആവര്‍ത്തിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംവിധായിക പറയുന്നു. ഹലിത ഷമീമിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.…

    Read More »
  • Crime

    റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമം; വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിൽ

    തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിലായി. വിളപ്പിൽ ചെറുകോട് മോഹന മന്ദിരത്തിൽ മോഹൻദാസി(58)നെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റും ചെറുകോട് വാർഡ് മെമ്പറുമായ ലില്ലി മോഹൻ്റെ ഭർത്താവ് ആണ് മോഹൻദാസ്. ചെറുകോട് തെക്കുമല റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട ശോചനീയാവസ്ഥ ചെറുകോട് സ്വദേശി സാജൻ പഞ്ചായത്ത് ഓവർസിയറോട് പരാതി പറഞ്ഞതിലുള്ള വിരോധത്തിൽ ആണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. റോഡിൻ്റെ ടാറിംഗുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരുഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കല്ലേറിലും തുടർന്ന് കയ്യാങ്കളിയിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു. പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ, കഴിഞ്ഞ ദിവസം വൈകിട്ട് ചെറുകോട് സ്കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് ഓവർസിയറുമായി സംസാരിച്ചു നിക്കുകയായിരുന്ന സാജനെ മോഹൻദാസ് ഓട്ടോറിക്ഷ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയും ഇതേ തുടർന്ന് ഉണ്ടായ കയ്യാങ്കളിയിൽ മോഹൻ ദാസ് ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പി കൊണ്ട് സാജനെ തലക്കടിച്ച് കൊലപ്പെടുത്താൻ…

    Read More »
  • Crime

    കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തി സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ

    ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന കേസിലെ പ്രതി പിടിയിലായി. ചെന്നിത്തല ചെറുകോൽ ശിവസദനത്തിൽ സന്തോഷ് കുമാറിനെ (41) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആണ് സംഭവം. കുന്നംങ്കരി മുപ്പതിൽ ചിറയിൽ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. പ്രതി കപ്പ കച്ചവടത്തിന് വന്ന വഴി വീട്ടിലെ മാങ്ങ വാങ്ങുവാൻ ചെന്ന് പരിചയപെട്ടതിന് ശേഷമാണ് കവർച്ച നടത്തിയത്. പ്രദേശവാസികളെ കണ്ട് ചോദിച്ച് അന്വേഷണം നടത്തിയും സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയുമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    Read More »
  • Crime

    നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ വെള്ളൂരിൽ രണ്ടുപേർ പിടിയിൽ

    വെള്ളൂർ: നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം കുന്നപ്പള്ളി ഭാഗത്ത് മടത്താട്ട് വീട്ടിൽ മനോജ് വി.എം (51), മുളക്കുളം കുന്നപ്പള്ളി ഭാഗത്ത് പല്ലാട്ടുതടം വീട്ടിൽ സുമേഷ് പി.റ്റി (37) എന്നിവരെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോടുകൂടി വെള്ളൂർ കല്ലുവേലി ഭാഗത്ത് കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ ചുറ്റുമതിൽ നിർമ്മാണ കോൺട്രാക്ട് ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ പൈലിങ് ജോലിക്ക് ഉപയോഗിക്കുന്ന 6 ട്രിമ്മി ഇരുമ്പ് പൈപ്പുകളും, ഒരു ഇരുമ്പ് പാരയും വാഹനത്തിൽ കയറ്റി മോഷ്ടിച്ചുകൊണ്ട് പോകുവാൻ ശ്രമിക്കുന്നതിനിടയിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ശരണ്യ എസ്. ദേവൻ, എസ്.ഐ വിജയപ്രസാദ് എം.എൽ, രാജു കെ. കെ, എ.എസ്.ഐ രാംദാസ്, സിപിഒ മാരായ സുമൻ, ഷിഹാബുദ്ദീൻ, കുര്യാക്കോസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി.  

    Read More »
  • Crime

    വീട്ടിൽ കയറി ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

    പാലാ: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് എരുമപ്രമറ്റം ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ഗീവർഗീസ് മകൻ കാപ്പിരി അനീഷ് എന്ന് വിളിക്കുന്ന സിബി വർഗീസ് (24) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ജൂലൈ മാസം പൂവരണിയിലുള്ള വീട്ടിൽ കയറി ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, ജോസ് സ്റ്റീഫൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: യുവാവി​ന്റെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു

    തൃക്കൊടിത്താനം: ചേരിക്കൽ ഭാഗത്ത് നാലുപറയിൽ വീട്ടിൽ മൈക്കിൾ ഔസേഫ് മകൻ ഷിബിൻ മൈക്കിൾ (22) എന്നയാളെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ കടുത്തുരുത്തിയിൽ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാൾ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിൽ പ്രതിയാവുകയും ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ ഇത്തരക്കാർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ എറണാകുളത്ത് നിന്നും പിടികൂടുന്നത്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ റോജിമോൻ, സി.പി.ഓമാരായ പ്രവീൺ,…

    Read More »
  • Movie

    എം.ടി വാസുദേവൻ നായരുടെ ‘കുട്ട്യേടത്തി’ക്ക് ഈ ഫെബ്രുവരി 26 ന് 52 വയസ്

    സിനിമ ഓർമ്മ എം.ടി- പി.എൻ മേനോൻ കൂട്ടുകെട്ടിൽ പിറന്ന ‘കുട്ട്യേടത്തി’ക്ക് 52 വയസ്സായി. 1971 ഫെബ്രുവരി 26 നായിരുന്നു വമ്പിച്ച സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ റിലീസ്. എം.ടിയുടെ അതേ പേരിലുള്ള കഥയാണ് പി.എൻ മേനോൻ സിനിമയാക്കിയത്. എംബി പിഷാരടിയുമായി ചേർന്ന് മേനോൻ നിർമ്മിച്ച ചിത്രത്തിൽ സൗന്ദര്യം കുറഞ്ഞ സ്ത്രീകൾ എങ്ങനെ സമൂഹത്തിന്റെ സദാചാര പോലീസിങ്ങിന് വിധേയരാവുന്നു എന്നതിന്റെ മികച്ച ദൃശ്യാനുഭവമുണ്ട്. മാവിന്റെ കൊമ്പിലിരിക്കുന്ന കുട്ട്യേടത്തിയെ (വിലാസിനി) ആണ് നമ്മൾ കാണുക. മരംകേറി എന്ന് തന്നെ വിളിച്ചവനെ താഴെയിറങ്ങി വന്ന് അവൾ കരണത്തടിക്കുന്നു. അവൾ പലപ്പോഴും അമ്മയുടെ (ഫിലോമിന) പ്രഹരം ഏറ്റു വാങ്ങുന്നുണ്ട്. അവൾ ഈ ഭൂമിയിൽ തൊട്ടപ്പോൾ തറവാടിന്റെ അധോഗതി തുടങ്ങിയെന്ന് അമ്മ. പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ ചമഞ്ഞൊരുങ്ങി നിന്ന് കൊടുക്കാൻ തന്നെ കിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നവളാണ് മാളുക്കുട്ടി എന്ന കുട്ട്യേടത്തി. അവൾ അടുത്ത് വരുമ്പോൾ ചൂരടിക്കുന്നു എന്ന് പറയുന്ന സുന്ദരിയായ അനിയത്തി (ജയഭാരതി) അയൽപക്കത്തെ താൽക്കാലിക താമസക്കാരനായ…

    Read More »
  • India

    കൂലിയില്ലാത്ത വീട്ടുജോലിക്കായി സ്ത്രീകള്‍ ചിലവഴിക്കുന്നത് 8 മണിക്കൂറോളം: പുരുഷന്മാര്‍ 3 മണിക്കൂറിൽ താഴെ മാത്രം, പഠന റിപ്പോര്‍ട്ട് പുറത്ത്

    വീട്ടുജോലികൾക്കായി 15 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ ശമ്പളമില്ലാത്ത  ദൈനം ദിന ജീവിതത്തിലെ 8 മണിക്കൂറോളം ചിലവഴിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ പുരുഷന്മാര്‍ 2.8 മണിക്കൂര്‍ മാത്രമാണ് ഇതിന് ചിലവഴിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദിലെ പ്രൊഫസര്‍ നമ്രത ചിന്ദാര്‍കര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മാത്രമല്ല, ശുചീകരണം, ഭക്ഷണം തയ്യാറാക്കല്‍, വീട് പരിപാലിക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂലിപ്പണിക്കാരായ പുരുഷന്മാരെ അപേക്ഷിച്ച് കൂലിപ്പണിക്കാരായ സ്ത്രീകള്‍ വീട്ടുജോലികളില്‍ ഇരട്ടി സമയം ചിലവഴിക്കുന്നതായി ടൈം യൂസ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ള പഠനം പറയുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലിക്കായി എത്ര സമയം ചിലവഴിക്കുന്നു എന്നറിയാനാണ് ‘എ ടൂള്‍ ഫോര്‍ ജെന്‍ഡര്‍ പോളിസി അനാലിസിസ്’ എന്ന സ്ഥാപനം ശ്രമിച്ചത്. ലിംഗ അസമത്വം അന്വേഷിക്കുന്നതിനുള്ള ഉപകരണമെന്ന നിലയില്‍ ഈ ഗവേഷണം വളരെ ഉപയോഗപ്രദമാണെന്ന് പ്രൊഫസര്‍ ചിന്ദാര്‍കര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 24 ശതമാനം ഒഴിവുസമയങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ സ്ത്രീകള്‍…

    Read More »
  • NEWS

    അമിതപ്രതീക്ഷകളും പരിഭവങ്ങളും വർജ്ജിക്കൂ, ജീവിതം സന്തോഷകരമാക്കൂ

    യാത്രയ്ക്കിടെ ആ ധനികന്റെ കാര്‍ കേടായി. ധനികന് ഒരു സൈക്കിള്‍ റിക്ഷാക്കാരനെ ആശ്രയിക്കേണ്ടി വന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ എത്രരൂപയാകുമെന്ന് ചോദിച്ചപ്പോള്‍ ‘ഇരുപത്’ എന്ന് മറുപടി പറഞ്ഞ് അയാള്‍ മൂളിപ്പാട്ടും പാടി സൈക്കിള്‍ ചവിട്ടിതുടങ്ങി. വരുമാനം ഇത്രയും കുറവായിട്ടും എങ്ങനെ ഇത്രയധികം സന്തോഷവാനായി ഇരിക്കുന്നു എന്നതില്‍ ധനികന് അത്ഭുതം തോന്നി. അദ്ദേഹം മറ്റൊരു ദിവസം സൈക്കിള്‍ റിക്ഷാക്കാരനെ വിരുന്നിന് ക്ഷണിച്ചു. വിഭവസമൃദ്ധമായ സദ്യയായിരുന്നെങ്കിലും ഇതിനുമുമ്പും ഇത്തരം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സൈക്കിള്‍ റിക്ഷാക്കാരന്റെ ശരീരഭാഷയില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി. പിന്നീട്, ഒരാഴ്ച തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗകര്യങ്ങളും നല്‍കി. ഒരാഴ്ചകഴിഞ്ഞപ്പോള്‍ തിരിച്ചുപോകാന്‍ നേരവും സൈക്കിള്‍ റിക്ഷാക്കാരന്‍ മൂളിപ്പാട്ടും പാടി പോകാനിങ്ങി. ഇത്രയധികം സുഖസൗകര്യങ്ങള്‍ ഇല്ലാതാകുന്നു എന്ന നിരാശയൊന്നും അയാളില്‍ കാണാന്‍ സാധിച്ചില്ല. അപ്പോള്‍ ധനികന്‍ ചോദിച്ചു: “നിങ്ങളെങ്ങിനെയാണ് എപ്പോഴും സന്തോഷവാനായിരിക്കുന്നത്…?” “നിരാശപ്പെടാനുള്ള ഒരു കാരണവും ഇന്നുവരെ എന്റെ ജീവിത്തില്‍ ഉണ്ടായിട്ടില്ല.” അയാളുടെ മറുപടി അതായിരുന്നു. അമിതപ്രതീക്ഷകളും പരിഭവങ്ങളും ഇല്ലാത്തവര്‍ക്കുമാത്രമേ എപ്പോഴും സന്തോഷിക്കാന്‍…

    Read More »
Back to top button
error: