CrimeNEWS

തുണിയില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം; കാസര്‍ഗോട്ടുനിന്നു മുങ്ങിയ കാമുകന്‍ തിരുവനന്തപുരത്ത് പിടിയില്‍

കാസര്‍ഗോട്: ബദിയഡുക്കയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍. യുവതിയുടെ കാമുകനായ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ(40)യെ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കാസര്‍ഗോട്ട് എത്തിക്കും.

കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണനെ(30) ബുധനാഴ്ചയാണ് ബദിയഡുക്കയിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ആന്റോയെ തിങ്കളാഴ്ച മുതല്‍ സ്ഥലത്തുനിന്ന് കാണാതായിരുന്നു.

Signature-ad

നീതുവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കേറ്റ പാടുകളും മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ബദിയഡുക്ക ഏല്‍ക്കാനയിലെ റബ്ബര്‍തോട്ടത്തില്‍ ഒന്നരമാസം മുന്‍പ് ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കൊല്ലപ്പെട്ട നീതുവിന്‍െ്‌റ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷം നാലു വര്‍ഷമായി ആന്റോയ്ക്കൊപ്പമായിരുന്നു താമസം.
ആന്റോ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡില്‍ താമസിക്കുന്നവര്‍ പോലീസിനു നല്‍കിയ മൊഴി.

 

Back to top button
error: