KeralaNEWS

‘കീശ കീറാന്‍’ റെഡിയായി കുടിയന്‍മാര്‍; ജവാന് 630, ഹണിബീക്ക് 850… പുതിയ മദ്യ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്.

500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.

Signature-ad

ബെവ്‌കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം. ബ്രാന്‍ഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റില്‍

ഡാഡിവില്‍സണ്‍750 എംഎല്‍: 700 (680), ഓള്‍ഡ് മങ്ക് 1000 (980), ഹെര്‍ക്കുലീസ് 820 (800), ജവാന്‍ 1000 എംഎല്‍: 630 (610), ജോളി റോജര്‍- 1010 (990), ഒസിആര്‍ 690 (670), ഓഫിസേഴ്‌സ് ചോയ്‌സ് 800 (780), നെപ്പോളിയന്‍ 770 (750), മാന്‍ഷന്‍ ഹൗസ് 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ 850 (830), എംജിഎം 690 (670), റെമനോവ് 920 (900).

Back to top button
error: